
നടൻ, രാഷ്ട്രീയപ്രവർത്തകൻ എന്നീ നിലകളിൽ എല്ലാം ശ്രദ്ധ നേടിയിട്ടുള്ള വ്യക്തിയാണ് ഗണേഷ് കുമാർ. വലിയതോതിലുള്ള ആരാധകനിരയെ തന്നെ ഗണേഷ് സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ രാഷ്ട്രീയത്തിലും സിനിമയിലും ഒക്കെ വിവാദങ്ങളിലും ഒരുപാട് നിറഞ്ഞു നിന്നിട്ടുള്ള താരമാണ് ഗണേഷ്. ഗണേശനെ കുറിച്ച് കേട്ടിട്ടുള്ള വിവാദങ്ങളിൽ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ളത് നടി ശ്രീവിദ്യയുടെ പേരിനൊപ്പം ആണ്. ഒരുകാലത്ത് വലിയ തോതിൽ തന്നെ ഈ വാർത്ത ശ്രദ്ധ നേടിയിരുന്നു . ഇപ്പോൾ ഗണേഷിനെ കുറിച്ച് ശ്രീവിദ്യയുടെ സഹോദരന്റെ ഭാര്യയായ വിജയലക്ഷ്മിയുടെ ചില വെളിപ്പെടുത്തലുകളാണ് ശ്രദ്ധ നേടുന്നത്. ഒരു തമിഴ് ഓൺലൈൻ ചാനലിന് ആയിരുന്നു ഈ ഒരു അഭിമുഖം വിജയലക്ഷ്മി നൽകിയത്
2000 മുതൽ തന്നെ ശ്രീവിദ്യയും ഗണേഷ് കുമാറും തമ്മിൽ ഒരു സൗഹൃദം ഉണ്ടെന്നാണ് വിജയലക്ഷ്മി പറയുന്നത്. ചെന്നൈയിൽ താമസിച്ചിരുന്ന ശ്രീവിദ്യ കേരളത്തിൽ സെറ്റിൽ ആവുന്നത് തന്നെ ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരമായിരുന്നു എന്നും വിജയലക്ഷ്മി പറയുന്നുണ്ട്.
തനിക്കോ തന്റെ ഭർത്താവിനോ ഗണേഷ് കുമാറിനെ അറിയുമായിരുന്നില്ല. ഭർത്താവ് ശ്രീവിദ്യയുടെ അസുഖം മൂർച്ഛിച്ചു എന്ന് അറിഞ്ഞ ദിവസം അവരെ കാണാനായി ചെന്നു. അതേ ദിവസം തന്നെ നടൻ കമലഹാസനും വിദ്യയെ കാണാൻ എത്തിയിരുന്നു. പിന്നീട് ആശുപത്രിയിലെ ഡോക്ടർ ആണ് പറഞ്ഞത് മറ്റാരൊക്കെയോ വരുന്നുണ്ടെന്ന്.
മരണശേഷം ഒരിക്കൽ താനും ഭർത്താവും വിദ്യയുടെ മുറിയിൽ ഇരുന്നപ്പോൾ ഗണേഷ് കുമാർ വന്ന് ഇവിടെ ആത്മാക്കൾ ഉണ്ടാകും എന്നും ആ റൂമിൽ നിന്നും അവർ പോകില്ല എന്നും അവിടെ നിന്നും പുറത്തേക്ക് തങ്ങൾ പോകണമെന്നും തന്നോടും ഭർത്താവിനോടും ആവശ്യപ്പെട്ടു.
ഒരു രാഷ്ട്രീയ നേതാവ് ആയതുകൊണ്ടും തങ്ങൾക്ക് പരിചയമില്ലാത്ത നാട് ആയതുകൊണ്ടും തങ്ങൾ എതിർത്തൊന്നും പറയാതെ അവിടെ നിന്നും പുറത്തേക്ക് വരികയാണ് ചെയ്തത്. മാത്രമല്ല ആരെങ്കിലും ചോദ്യം ചെയ്യുകയാണെങ്കിൽ അവരെയൊക്കെ ലോറി കയറ്റി കൊല്ലുന്ന ഒരു രീതി ഗണേഷ് കുമാറിന് ഉണ്ട് എന്ന് തങ്ങൾ പറഞ്ഞു കേൾക്കുകയും ചെയ്തിരുന്നു. ആ ഒരു ഭയവും ഉള്ളിൽ കിടന്നിട്ടുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അയാളെ ചോദ്യം ചെയ്തിരുന്നില്ല.
പിന്നീടാണ് വിദ്യയുടെ സ്വത്തിന്റെ പവർ ഓഫ് അറ്റോണി മുഴുവൻ തന്നെ അയാൾ സ്വന്തമാക്കി എന്നും അത് സ്വന്തം പേരിലേക്ക് മാറ്റിയെന്നും അറിയുന്നത്. അപ്പോഴേക്കും ഒരുപാട് വൈകിപ്പോയി എന്നും വിജയലക്ഷ്മി പറയുന്നുണ്ട്.
വളരെ സീരിയയസ്സായി ക്യാൻസർ ചകിത്സയുടെ ഭാഗമായി കീമോ തെറാപ്പി ചെയ്തുകൊണ്ടിരുന്ന സമയത്തു സർവ്വ സ്വത്തുക്കളുടെയും പവർ ഓഫ് അറ്റോർണിയായി ഗണേഷ് കുമാറിനെ നിയമിക്കുന്ന വിൽപ്പത്രം ശ്രീവിദ്യ തയ്യാറാക്കി എന്ന് തങ്ങൾക്ക് വിശ്വസിക്കാൻ ആവുന്നില്ല. അന്നൊക്കെ അതിനെ ചോദ്യം ചെയ്തുകൊണ്ട് തങ്ങൾ നടത്തിയ പരിശ്രമങ്ങളെയും കേസുകളെയുമൊക്കെ ഗണേഷ് കുമാർ ഇല്ലാതാക്കി. ശ്രീവിദ്യയുടെ പേരിൽ ഉണ്ടായിരുന്ൻ കോടിക്കണക്കിനുളള പല സ്വത്തുക്കളും പവാർ ഓഫ് അറ്റോർണിയിൽ ഇല്ലായിരുന്നു. അവരുടെ ഒപ്പു പോലും ഗണേഷ് കരസ്ഥമാക്കുന്ന സമയത്തു കീമോ തെറാപ്പി സ്വീകരിച്ചു ഏകദേശം അവശയായ സമയത്തു സ്വബോധം പോലും ഇല്ലാതിരുന്ന അവസ്ഥയിൽ ആയിരുന്നു എന്ന് ജോലിക്കാർ തങ്ങളോട് പറഞ്ഞിട്ടുണ്ട് .
അത് കൂടാതെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് നൃത്തം അഭ്യസിക്കാൻ വേണ്ടി സഹായം നൽകുന്നതിന് ട്രസ്റ്റ് രൂപീകരിക്കണം എന്ന് പറഞ്ഞതും അത് കൂടാതെ തന്റെ മക്കൾക്ക് വില്പത്രത്തിൽ നൽകാൻ പറഞ്ഞിട്ടുള്ള തുകയും അങ്ങനെ ഒന്നും തന്നെ കിട്ടിയിട്ടില്ലെന്നും എല്ലാം ഗണേഷ് കുമാർ തടഞ്ഞു എന്നും ശ്രീവിദ്യയുടെ സഹോദര ഭാര്യ വിജയലക്ഷ്മി പറയുന്നു. അവരുടെ സ്വോർണാഭരണങ്ങളും കാറും ലക്ഷങ്ങളുടെ ഡിപോസിറ്റ് തുടങ്ങിയവയ്‌ക്കൊന്നും എന്ത് സംഭവിച്ചു എന്ന് ആർക്കും അറിയില്ല. ശ്രീവിദ്യയുടെ കുടുംബാംഗങ്ങൾ അവരെ അവസാന കാലത്തു ഉപേക്ഷിച്ചു എന്ൻ രീതിയിൽ ഉണ്ടായിരുന്ൻ പ്രചാരണം വ്യാജമാണ്. തങ്ങളെ ഒരു തരത്തിലും ശ്രീവിദ്യയ്ക്ക് അരികിലേക്ക് എത്താൻ അനുവദിക്കാഞ്ഞതാണ് എന്നും വിജയലക്ഷ്മി പറയുന്നു.
അതെ പോലെ ശ്രീവിദ്യയെ ചികിൽസിച്ച ഡോക്ടർ പറഞ്ഞത് അവർക്ക് ചില മരുന്നുകൾ നൽകിയിരുന്നെങ്കിൽ കുറെ കാലം കൂടി ജീവിതം നീട്ടി കിട്ടുമായിരുന്നു എന്നാൽ അത് വാങ്ങാൻ പണമില്ല എന്നാണ് ഗണേഷ് കുമാർ പറഞ്ഞത് എന്ന് ഡോക്ടർ ആത്മകഥയിൽ പറഞ്ഞിരുന്നു എന്നും വിജയ ലക്ഷ്മി പറയുന്നു. ആർ സി സി യിലെ വിഖ്യാതനായ ഡോക്ടർ കൃഷ്ണൻ നായരാണ് തന്റെ ആത്മകഥയിൽ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നത്. മുൻപ് ഗണേഷിന്റെ സഹോദരിയായ ഉഷ ഇതേ ആരോപണം ഗണേഷിനെതിരെ ഉന്നയിച്ചിരുന്നു.