വിജയ് ക്ക് നല്ല അതിനയമുഹൂർത്തങ്ങൾ ഉള്ള സിനിമ ചെയ്യാൻ വലിയ ആഗ്രഹമാണ് പക്ഷേ അവരെ പേടിയാണ് ഫാസിൽ വെളിപ്പെടുത്തുന്നു

2954

തമിഴിലെ ഏറ്റവും വിപണി മൂല്യമുള്ള നടന്മാരിൽ ഒരാളാണ് ഇളയ ദളപതി വിജയ്, തമിഴിൽ മാത്രമല്ല മലയാളത്തിലും വിജയ് ചിത്രങ്ങൾക്ക് ആരാധകർ ഏറെയാണ്. എന്തിനേറെ പറയുന്നു ഒരു വിജയ് ചിത്രത്തിന്റെ റിലീസിന് ഇവിടുത്തെ സൂപ്പർ താര ചിത്രങ്ങൾ പോലും റിലീസ് മാറ്റി വെക്കുക പതിവാണ്. അത്രകണ്ടു ആരാധകരാണ് വിജയ് എന്ന നടന് കേരളത്തിലും മറ്റു ഭാഷകളിലും ഉള്ളത്.

ഇപ്പോൾ വൈറലാവുന്നത് മുൻപ് മലയാളത്തിന്റെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ ഫാസിൽ വിജയ് യെ കുറിച്ച് മുൻപ് പറഞ്ഞ വാക്കുകൾ ആണ് .

ADVERTISEMENTS
   

വിജയ്‌ യെ വച്ച് ഫാസിലിന്റെ ഹിറ്റ് ചിത്രമായ അനിയത്തി പ്രാവിന്റെ തമിഴ് റീമെയ്ക് അദ്ദേഹം ചെയ്തിരുന്നു. കാതലുക്ക് മര്യാദൈ എന്ന ആ ചിത്രം തമിഴിൽ സൂപ്പർ ഹിറ്റായിരുന്നു. മലയാളത്തിൽ ചിത്രം സൂപ്പർ ഹിറ്റായപ്പോളാണ് പടം തമിഴിലും ചെയ്യാൻ ഫാസിൽ തീരുമാനിച്ചത്.

ആ ചിത്രത്തിലേക്ക് വിജയ് എത്തിയതും ഫാസിൽ പറയുന്നുണ്ട്. ഫാസിലിന്റെ അഭിപ്രായത്തിൽ വളരെ ഇന്റലിജന്റ് ആയ നടനാണ് വിജയ്. കരിയറിന്റെ ആദ്യം ഫാമിലി ഓറിയന്റഡ് ചിത്രങ്ങൾ ചെയ്ത വിജയ് പതുക്കെ ആക്ഷൻ സിനിമകളിലേക്ക് ചുവടു മാറ്റുകയായിരുന്നു. തനിക്ക് ആക്ഷനും ഡാൻസുമാണ് കൂടുതൽ ചേരുന്നത് എന്ന് മനസിലാക്കിയ വിജയ് പിന്നീട് തുടർച്ചയായ ആക്ഷൻ ചിത്രങ്ങള്‍  കൈകാര്യം ചെയ്യാൻ തുടങ്ങി.

വിജയുടെ നല്ല അഭിനയ മുഹൂർത്തങ്ങൾ ഉള്ള ചിത്രങ്ങൾ വരുന്നില്ല എന്നത് താരത്തെ കുറിച്ചുള്ള പരസ്യമായ ഒരു വിമർശനം ആണ്. എന്നാൽ ഫാസിലിന്റെ അഭിപ്രായത്തിൽ വിജയ്ക്ക് അത്തരം വേഷങ്ങൾ ചെയ്യാൻ ആഗ്രഹം ഉണ്ടെന്നും അദ്ദേഹത്തിന് തന്റെ ആരാധകരെ വലിയ ഭയം ആണെന്ന് ഫാസിൽ പറയുന്നു. ഫാൻസിനു ഇഷ്ടപ്പെടുമോ അത്തരം വേഷങ്ങൾ എന്ന ആകുലത വിജയ്ക്കുണ്ട്. അത് വിജയ്‌ തന്നോട് ഒരിക്കല്‍ നേരിട്ട് പറഞ്ഞിരുന്നു  എന്നും ഫാസില്‍ പറയുന്നു.

തന്നെ ആദ്യം വിജയ് യെ പരിചയപ്പെടുത്തുന്നത് വിജയുടെ അച്ഛൻ ചന്ദ്രശേഖർ ആണ് എന്ന് ഫാസിൽ ഓർക്കുന്നു. താന്‍ അനിയത്തിപ്രാവിന്റെ കഥ തയ്യാറാക്കുന്ന സമയത്തു ഒരിക്കൽ അദ്ദേഹം വിജയ് യെ കൂടി തന്റെ അടുത്തെത്തുകയും ഇത് തന്റെ മകനാണ് എന്നും ഒന്ന് നോക്കി വക്കണം എന്നും നല്ല കഥാപത്രനങ്ങൾ ഉണ്ടെങ്കിൽ ഉറപ്പായും കൊടുക്കണം  എന്നും പറഞ്ഞു.

അപ്പോൾ താന്‍ പറഞ്ഞത് താൻ ഒരു മലയാളം ചിത്രം ചെയ്യാൻ പോകുകയാണ് എന്നും അത് വിജയിക്കുകയാണ് എങ്കിൽ ഉറപ്പായും ആ കഥ തമിഴിലേക്ക് റീ മേക്ക് ചെയ്യാമെന്നും അതിൽ വിജയ്‌യെ നായകനാക്കാമെന്നും വാക്ക് കൊടുത്തു.

ആദ്യ തവണത്തെ കാഴ്ചയിൽ തന്നെ ആ ചെറുപ്പക്കാരന്റെ ആത്മവിശ്വാസവും ബോഡി ലാൻഗേജിലും ഒരു കഴിവുള്ള നടനുണ്ട് എന്ന് തനിക്ക് തോന്നിയതായി ഫാസിൽ പറയുന്നു. തന്റെ കണക്ക് കൂട്ടൽ തെറ്റിയിട്ടില്ല എന്നും ഫാസിൽ ഓർമ്മിപ്പിക്കുന്നു.

ഈ ഫൈറ്റും ഡാൻസും മാസ്സ് ലുക്കുമൊക്കെ മാറ്റി വച്ചിട്ട് വളരെ സാധാരണയായി ഉള്ള ഒരു ചിത്രം, അഭിനയത്തിന് പ്രാധാന്യമുള്ള ഒരു വേഷം ചെയ്യാൻ വിജയ്ക്ക് വലിയ ആഗ്രഹമാണ് ഫാൻസിനെ ഭയന്ന് ഒഴിഞ്ഞു നിൽക്കുകയാണ് എന്നും സമയമാകുമ്പോൾ അദ്ദേഹം അതിലേക്ക് തിരിയും എന്ന് ഫാസിൽ പറയുന്നു

ADVERTISEMENTS