Advertisement
Home MOVIES Malayalam മുൻപ് വേറൊരു പെണ്ണിനെ ഇവന്റെ ടോക്സിക് സ്വഭാവം വച് മാനസികമായി തളർത്തിയിട്ടുണ്ട്. റോബിനെതിരെ രൂക്ഷ വിമർശനവുമായി...

മുൻപ് വേറൊരു പെണ്ണിനെ ഇവന്റെ ടോക്സിക് സ്വഭാവം വച് മാനസികമായി തളർത്തിയിട്ടുണ്ട്. റോബിനെതിരെ രൂക്ഷ വിമർശനവുമായി ദിയ സന

812
ADVERTISEMENTS

 

ബിഗ് ബോസ്സിന്റെ കഴിഞ്ഞ സീസണിലൂടെ ഏറ്റവും വലിയ താര പരിവേഷവും പ്രശസ്തിയും നേടിയെടുത്ത വ്യക്തിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ്‌ബോസിൽ ഉള്ളിൽ വച്ച് തന്നെ അതിശക്തമായ ഒരു താര പരിവേഷം റോബിന് ഉണ്ടായിരുന്നു.

കുടുംബ പ്രേക്ഷകരുടെ പ്രീയകാരനായി മാറിയ റോബിന് സീസൺ കഴിഞ്ഞു ഒരു വർഷമായിട്ടും തന്റെ പ്രസക്തി ഒട്ടും കുറയാതെ മുന്നോട്ട് പോവുകയാണ് . പല പല പുതിയ വിവാദങ്ങളും സഹ മത്സരാർത്ഥികളുമായി ഇന്നും തുടരുന്ന കൊമ്പു കോർപ്പും അങ്ങനെ വീണ്ടും വിവാദ നായകനായി തന്നെയാണ് റോബിന്റ്റെ മുന്നോട്ട് പോക്ക്. ഇപ്പോള്‍ താരം താന്‍ തന്നെ കഥയെഴുതി  സംവിധാനം ചെയ്തു നായകനായി അഭിനയിക്കുന്ന ചിത്രത്തിന്റെ പണിപ്പുരയില്‍ ആണ്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ താരം പുറത്തു വിട്ടിരിക്കുന്നു.

ADVERTISEMENTS

ഇതിനിടയിൽ സീസണിലെ സഹ മത്സരാർത്ഥി ദിൽഷയുമായുള്ള പ്രണയ വാർത്തകളും പിന്നീട പ്രണയ തകർച്ചയും ഒക്കെ വലിയ വാർത്തയായിരുന്നു. അതിനു ശേഷം ആരതി പൊടി എന്ന യുവ സംരംഭകയുമായി റോബിൻ പ്രണയത്തിലാവുകയും വിവാഹ നിശ്ചയം ഉറപ്പിക്കുകയും ചെയ്തു. ദിനം പ്രതി പല തരത്തിലുള്ള പ്രചാരണങ്ങളും പുതിയ വെളിപ്പെടുത്തലുകളും ഒക്കെ റോബിനെതിരെ നടക്കുന്നുണ്ട്.

READ NOW  ഒരു മോഹൻലാൽ കഥാപാത്രത്തിന് വേണ്ട അമാനുഷികത തന്റെ കഥാപാത്രത്തിനുണ്ടോ?- ജോഷി അങ്ങനെ പറഞ്ഞപ്പോൾ സച്ചി ഞെട്ടി പിന്നെ സംഭവിച്ചത്.

എന്നാൽ ഇപ്പോൾ അതിനെ എല്ലാം കവച്ചു വച്ച് കൊണ്ട് പ്രമുഖ ആക്ടിവിസ്റ്റും മുൻ ബിഗ് ബോസ് മത്സരാര്ഥിയുമായ ദിയ സന റോബിനെതിരെ രംഗത്തെത്തുന്നതോടെ കാര്യങ്ങൾക്ക് ചൂട് പിടിക്കുകയാണ് എന്നുറപ്പാണ്.

വളരെ ഗുരുതരമായ ആരോപണങ്ങൾ ആണ് ദിയ സന റോബിനെതിരെ നടത്തിയിരിക്കുന്നത്. വളരെ ടോക്സിക്ക് ആയ വ്യക്തിയാണ് റോബിനെന്നും തന്റെ ഡോക്ടർ പദവി പൈസ മുടക്കിയെടുത്തതാണെന്നും ടോക്സിക്ക് നിറഞ്ഞ ഒരു സൈക്കോ ആണ് ഇയാൾ എന്നും ഇപ്പോൾ പണം വാരിയെറിഞ്ഞു തന്റെ സഹ മത്സരാർത്ഥികളെ സൈബർ ബുള്ളിയിങ് നടത്തുകയാണ് എന്നും താരം പറയുന്നു.

ഒന്നിൽ കൂടുതൽ പെൺകുട്ടികളെ തന്റെ ടോക്സിക്ക് സ്വഭാവം കൊണ്ട് റോബിൻ തളർത്തിയിട്ടുണ്ടെന്നും ബിഗ് ബോസിൽ പോകുന്നതിനു മുൻപ് മറ്റൊരു പെൺകുട്ടിയെ റോബിൻ മാനസികമായി തളർത്തിയിട്ടുണ്ടെന്നും ദിയ സന പറയുന്നു.

ഇയാൾ സമൂഹത്തിനു വലിയ വിപത്താണെന്നും അയാളെ വിമർശിക്കുന്ന ഓരോരുത്തരെയും ആളെ വച്ച് തിരഞ്ഞു പിടിച്ചു അപമാനിക്കുന്ന പ്രവണതയാണ് ഉള്ളതെന്നും ദിയ സന ആരോപിക്കുന്നു. റോബിനെതിരെ നിയമ സംവിധാനങ്ങൾ പ്രതികരിക്കണം എന്നാണ് താരത്തിന്റെ ആഹ്വാനം.

READ NOW  പരസ്യത്തിൽ കണ്ടു വഞ്ചിതരായാൽ താരങ്ങളെ കോടതി കയറ്റാമോ? മോഹൻലാലിന് ആശ്വാസമായി നിർണ്ണായക വിധി

 

ADVERTISEMENTS