Advertisement
Home MOVIES TAMIL വീട്ടിൽ 10 ജോലിക്കാർ ഉണ്ട്. പക്ഷെ ആ സമയത്ത് ജോലികള്‍ എല്ലാം അവള്‍ തന്നെ ചെയ്യും...

വീട്ടിൽ 10 ജോലിക്കാർ ഉണ്ട്. പക്ഷെ ആ സമയത്ത് ജോലികള്‍ എല്ലാം അവള്‍ തന്നെ ചെയ്യും – നയന്‍താരയെ കുറിച്ച് വിഗ്നേഷ് ശിവന്‍

4571

മലയാളികളുടെ അഭിമാനമായി മാറി ഇന്ന്നു തെന്നിന്ത്യന്‍ സിനിമ അടക്കി ഭരിക്കുന്ന നായികയാണ് മലയാളത്തിന്റെ നയന്‍താര. മനസ്സിനക്കരെ എന്ന മലയാള ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന് പിന്നീട് അന്യഭാഷയിലെ ലേഡീ സൂപ്പർസ്റ്റാറായി മാറിയ നയൻതാര പിന്നിട്ട വഴികൾ അത്ര എളുപ്പമുള്ളത് ആയിരുന്നില്ല. ഒരുപാട് ബുദ്ധിമുട്ടുകളും വിവാദങ്ങളും ഗോസിപ്പുകളും ഒക്കെ പിന്തുടർന്നിട്ടുണ്ട് എന്ന് പറയുന്നതാണ് സത്യം.

എന്നാൽ അതിൽ നിന്നുമൊക്കെ ഒരു ഫിനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേൽക്കുകയായിരുന്നു താരം ചെയ്തത്. സംവിധായകനായ വിഘ്നേശുമായുള്ള വിവാഹത്തിനു ശേഷം വളരെ സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് നയൻതാര. സറോഗസിയിലൂടെ രണ്ട് ഇരട്ട കുഞ്ഞുങ്ങളെയും താരം സ്വന്തമാക്കിയിട്ടുണ്ട്.

ADVERTISEMENTS

ഇപ്പോൾ തന്റെ പ്രിയപ്പെട്ട ഭാര്യയെ കുറിച്ച് വിഗ്നേഷ് ശിവന്‍ പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് തങ്ങൾക്കിടയിൽ പ്രണയം ആരംഭിക്കുന്നത്. എന്നാൽ സെറ്റിൽ തങ്ങൾ തമ്മിൽ പ്രണയം ഉണ്ടായിട്ടില്ല വളരെ പ്രഫഷണൽ ആയാണ് ഞങ്ങൾ ജോലി ചെയ്തത്.

READ NOW  പുരുഷന്റെ സ്വഭാവമുള്ള പെൺകുട്ടിയാണ് വരലക്ഷ്മി- ഞെട്ടിക്കുന്ന തുറന്നു പറച്ചിലുമായി ബെയിൽ വാൻ രംഗനാഥൻ

സെറ്റിലെ തന്റെ കുറച്ച് സുഹൃത്തുക്കൾക്ക് അറിയാമായിരുന്നു എന്നത് മാത്രമാണ് ആ പ്രണയം. അപ്പോൾ പോലും നയൻതാരയുടെ ക്യാരവനിൽ താൻ കയറിയിട്ടില്ല. സിനിമയുടെ സെക്കൻഡ് ഷെഡ്യൂളിൽ വച്ചാണ് ഞങ്ങൾ ഡേറ്റ് ചെയ്യാൻ തുടങ്ങിയത് തന്നെ. ഞങ്ങൾ തമ്മിൽ പ്രണയത്തിൽ ആയതിനു ശേഷവും സെറ്റിൽവെച്ച് ഞാൻ മാം എന്നായിരുന്നു നയൻസിനെ വിളിച്ചിരുന്നത്.

ഞങ്ങൾ രണ്ടുപേരും ഒരേപോലെ പ്രൊഫഷണൽ ആണ്. ഞങ്ങളുടെ പ്രണയം സിനിമയെ ബാധിക്കരുത് എന്നുണ്ടായിരുന്നു. ആ സിനിമയിൽ വിജയ് സേതുപതി നയൻസിനെ ചുംബിക്കാൻ പോകുന്ന ഒരു രംഗം ഉണ്ടായിരുന്നു. അന്ന് ഞങ്ങളുടെ പ്രണയത്തിലെ ആദ്യഘട്ടമാണ്.

അപ്പോൾ വേണമെങ്കിൽ എനിക്ക് സ്വാർത്ഥത വരാനുള്ള സാഹചര്യമുണ്ട്. പക്ഷേ ഞാൻ ആ സമയത്ത് സ്വാർത്ഥനായിരുന്നുവെങ്കിൽ അവർക്ക് രണ്ടുപേർക്കും തമ്മിൽ ഒരു അകലം വന്നേനെ. അങ്ങനെ പാടില്ല എന്ന് എനിക്കറിയാം കാരണം ജോലി വേറെ ജീവിതം വേറെ എന്നാണ്.

READ NOW  അന്ന് അത് കേട്ട് ഇന്നസെന്റ് മോഹൻലാലിനോട് കടുത്ത ദേഷ്യത്തിൽ പറഞ്ഞത് വെളിപ്പെടുത്തി നടൻ സൂര്യ അധികമാരുമറിയാത്ത അക്കഥ ഇങ്ങനെ

ഞങ്ങളുടെ പ്രണയം ഞാൻ വീട്ടിൽ പറഞ്ഞിരുന്നില്ല. നയൻതാരയെ ഒരു ദിവസം വളരെ സാധാരണമായി ഞാൻ വീട്ടിലേക്ക് കൊണ്ടുവന്നു. നയൻതാര വീട്ടിൽ വന്നതിൽ വീട്ടിലുള്ളവർ ആകാംക്ഷയായി. വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചു. എന്റെ അമ്മ നയൻതാരയുടെ വലിയൊരു ആരാധികയായിരുന്നു.

എന്റെ അടുത്ത് ഒരു താരത്തെ പോലെയല്ല നയൻതാര പെരുമാറുന്നത്. സാധാരണ വീട്ടമ്മയെ പോലെയാണ്. ഞങ്ങൾ രണ്ടുപേരും രാത്രിയിൽ വളരെ വൈകി ഭക്ഷണം കഴിക്കുന്നവരാണ് സിനിമയൊക്കെ കണ്ടിരുന്ന് സമയം വൈകും. അതുകൊണ്ടു തന്നെ 12 മണിക്ക് ആണ് ഞങ്ങൾ ഭക്ഷണം കഴിക്കുന്നത്. വീട്ടിൽ പത്തോളം ജോലിക്കാർ ഉണ്ട് എന്നാൽ ആ സമയത്ത് തനിക്ക് ഭക്ഷണം എടുത്ത് തരുന്നതും കഴിച്ചശേഷം പാത്രങ്ങൾ കഴുകുന്നതും ഒക്കെ നയൻതാര തന്നെയാണ് എന്നും വിഗ്നേഷ് പറയുന്നു. അവള്‍ ആ സമയത്ത് ഒരിക്കലും വേലക്കാരെ വിളിക്കില്ല എന്നും വിഗ്നേഷ് പറയുന്നു. അത് തനിക്ക് അത്ഭുതമായി തോന്നാറുണ്ട് എനും താരം പറയുന്നു.

READ NOW  പുതിയ പങ്കാളിയുമൊത്തുള്ള ജയം രവിയുടെ തിരുപ്പതി സന്ദർശനത്തിന് പിന്നാലെ ഭാര്യ ആരതിയുടെ ഒളിയമ്പ്?
ADVERTISEMENTS