Advertisement
Home MOVIES TAMIL അന്ന് അത് കേട്ട് ഇന്നസെന്റ് മോഹൻലാലിനോട് കടുത്ത ദേഷ്യത്തിൽ പറഞ്ഞത് വെളിപ്പെടുത്തി നടൻ സൂര്യ അധികമാരുമറിയാത്ത...

അന്ന് അത് കേട്ട് ഇന്നസെന്റ് മോഹൻലാലിനോട് കടുത്ത ദേഷ്യത്തിൽ പറഞ്ഞത് വെളിപ്പെടുത്തി നടൻ സൂര്യ അധികമാരുമറിയാത്ത അക്കഥ ഇങ്ങനെ

7949
ADVERTISEMENTS

നടൻ ഇന്നസെന്റ് നെക്കുറിച്ച് ഇൻഡസ്ട്രിയിൽ ഫേമസ് ആയ ഒരു കഥ പറയുകയാണ് നടൻ സൂര്യ.
കോളിവുഡിലെ മികവുറ്റ നടന്മാരിൽ ഒരാളാണ് നടൻ സൂര്യ. തന്റെ അഭിനയം മികവു കൊണ്ടും കഴിവുകൊണ്ടും ആത്മാർത്ഥത കൊണ്ടും കഠിനാധ്വാനം കൊണ്ടും അത്ഭുത പൂർവ്വമായ ഉയർച്ചയാണ് നടൻ സൂര്യ കൈവരിച്ചിരിക്കുന്നത്. സുരറൈ പൊട്രു എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ് അദ്ദേഹം സ്വന്തമാക്കി.

മലയാളം നടന്മാരെ കുറിച്ചിട്ടും മലയാളം നടൻമാരുടെ കഴിവുകളെ കുറിച്ചിട്ടും എപ്പോഴും സംസാരിക്കുന്ന ഒരാളാണ് സൂര്യ. മലയാളം ഫിലിം ഇൻഡസ്ട്രിയോട് തനിക്ക് എപ്പോഴും ബഹുമാനമാണെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്.

ഇന്നസെന്റ്നെയും മോഹൻലാലിനെയും കുറിച്ച് താരം മുൻപ് ഒരു ഇന്റർവ്യൂവിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ക്ലിപ്പ് ആയി പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

ADVERTISEMENTS


വിജയ് ടെലിവിഷന്റെ കോഫി വിത്ത് ഡി ഡി എന്ന പരിപാടിയിൽ പങ്കെടുക്കുമ്പോൾ ആയിരുന്നു നടൻ സൂര്യ ഈ വിഷയം അവതരിപ്പിക്കുന്നത്.

READ NOW  തന്നെ ആന്റീ എന്ന് വിളിച്ച ട്രോളിനു നടി പ്രീയാമണി നൽകിയ അന്യായ മറുപടി വൈറൽ - ഇതാണ് തന്റേടം എന്ന് ആരാധകർ

ഓരോ സിനിമയ്ക്കും എടുക്കുന്ന പ്രഷർ വളരെയധികം ആണെന്ന് അദ്ദേഹം അതിൽ പറയുന്നുണ്ട്. ആ പ്രശനം തന്നെയാകും എന്റെ കഥാപാത്രങ്ങളെ അത്രയും മികവോടെ അവതരിപ്പിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒരു സീൻ ചെയ്യുമ്പോൾ ചിലരൊക്കെ ഒറ്റ ടേക്കിൽ വന്ന ഒക്കെ പോകാറുണ്ട് ഞാൻ എപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട് എനിക്ക് എന്തുകൊണ്ട് അതിനു കഴിയുന്നില്ല എന്നുള്ളത്.

ഞാനൊരു സിനിമ അഭിനയിക്കുമ്പോൾ ആദ്യം ഫസ്റ്റ് ടൈമിൽ അഭിനയിച്ച കാണുമ്പോൾ അതിനെ ഇങ്ങനെ കൂടി നന്നാക്കാം അല്ലെങ്കിൽ ഇങ്ങനെ ചെയ്താൽ അങ്ങനെ നന്നാകും എന്ന് ചിന്തിക്കുമ്പോൾ 10 17 ടേക്കുവരെ വരെ പോകാൻ എനിക്ക് കുഴപ്പമില്ല.

ജ്യോതികയുടെ കൂടെ അഭിനയിക്കുമ്പോഴാണ് ഏറ്റവും ബുദ്ധിമുട്ട് ജോ ഒറ്റ ടേക്കിൽ എല്ലാം ശരിയാക്കും. ടേക്ക് റിപ്പീറ്റ് പോകുന്നതിനെക്കുറിച്ച് പറഞ്ഞപ്പോഴാണ് ഇൻഡസ്ട്രിയൽ ഫേമസ് ആയ ഒരു കഥ ഡിഡിയോട് സൂര്യ വെളിപ്പെടുത്തുന്നത്.

READ NOW  വിജയ് ക്ക് നല്ല അതിനയമുഹൂർത്തങ്ങൾ ഉള്ള സിനിമ ചെയ്യാൻ വലിയ ആഗ്രഹമാണ് പക്ഷേ അവരെ പേടിയാണ് ഫാസിൽ വെളിപ്പെടുത്തുന്നു

മലയാളം ഇൻഡസ്ട്രിയിൽ ഉള്ള ഒരു കഥയാണ് പറയുന്നത് ഇന്നസെന്റ് സാറിനെ തെരിയുമാ എന്ന് ചോദിക്കുമ്പോൾ അറിയാമെന്നും അവർ പറയുന്നുണ്ട്. ഇന്നസെന്റ് സാറും മോഹൻലാൽ സാറും ഒരു ലൊക്കേഷനിൽ ഇരിക്കുകയാണ്. ഇന്നസെന്റ് സാർ ഒരു സീൻ 13 ടേക്ക് വരെ പോയി. അത് കണ്ട് തൊട്ടപ്പുറത്തിരുന്ന് മോഹൻലാൽ സാർ കളിയാക്കി ചിരിച്ചു.

അത് കണ്ടുകൊണ്ട് ദേഷ്യപ്പെട്ട് വന്ന ഇന്നസെൻസ് സാർ മോഹൻലാൽ സാറിനോട് പറയുകയാണ്. ഡേയ് നീ ഒരു ടേക്ക് എടുത്താലും രണ്ട് ടേക്ക് എടുത്താലും പതിമൂന്ന് ടേക്ക് എടുത്താലും നിന്റെ അഭിനയം ഒരേ പോലെ തന്നെ ഇരിക്കും. എന്നാൽ ഞാൻ പതിമൂന്ന് ടേക്കിൽ 14 വിധത്തിലുള്ള എക്സ്പ്രഷൻസ് കൊടുക്കുന്നുണ്ട്. അതുകൊണ്ട് നീ കൂടുതൽ കളിയാക്കേണ്ട ആവശ്യമില്ല എന്ന്.

ഇത് കേട്ട് പൊട്ടി ചിരിച്ച അവതാരികയോട്, അതൊക്കെ കേട്ട് സമാധാനിച്ചാണ് ഞാൻ എന്റെ അഭിനയം മുന്നോട്ട് കൊണ്ടു പോകുന്നത് എന്നാണ് സൂര്യ വെളിപ്പെടുത്തുന്നത്.

READ NOW  അവളുടെ സമയം കഴിഞ്ഞു സമന്തക്കെതിരെ ലൈംഗിക പരാമർശവുമായി തെലുങ്ക് നിർമാതാവ്;കിടിലൻ മറുപടിയുമായി താരം.
ADVERTISEMENTS