തന്റെ അഞ്ചാം വിവാഹം കഴിഞ്ഞു ഭർത്താവ് പഴയ ഒരു സുഹൃത് – ഇയാൾക്കേ ആയുഷ്ക്കാലം എന്നോടൊപ്പം കഴിയാനാകൂ :വനിതാ വിജയകുമാർ

1389

പ്രശസ്ത തമിഴ് നടൻ വിജയകുമാറിന്റെമകളാണ് വനിതാ വിജയകുമാർ. ഇപ്പോഴും വിവാദങ്ങളുടെ തോഴിയായ നടിയാണ് വനിതാ. സിനിമ സീരിയൽ വ്യവസായങ്ങളിൽ താരം സജീവമാണ് എങ്കിലും സ്വോകാര്യ ജീവിതം എന്നും വിവാദങ്ങൾ നിറഞ്ഞതാണ്. അവരുടെ നാല് വിവാഹങ്ങളും വിവാഹം മോചനകളും അതോടൊപ്പം തന്നെ അച്ഛനുമായും സഹോദരനുമായുമുള്ള വഴക്കും സ്വോത്തു തർക്കവുമെല്ലാം വനിതയെ വലിയ ഒരു വിവാദ നായികയാക്കിയിരുന്നു.

കുറച്ചു നാൾ മുൻപ് വികടനിൽ വനിതാ അഞ്ചാമതും വിവാഹം കഴിക്കുന്നു എന്ന രീതിയിൽ ഒരു വാർത്ത വന്നത് വലിയ വിവാദം ആയിരുന്നു. താരം മാഗസിനെതിരെ ശക്തമായി രംഗത്ത് വരികയും അവരെ കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തിരുന്നു, എന്നാൽ ഇപ്പോൾ താൻ അഞ്ചാമതും വിഹിതയായിരിക്കുകയാണ് എന്ന് താരം തന്നെയാണ് ഒരു അഭിമുഖത്തിലൂടെ തുറന്നു പറയുന്നത്.

ADVERTISEMENTS
   

മൊത്തത്തിൽ ഇതുവരെ നാല് വിവിഹം ചെയ്ത വനിതാ ആ നാല് വിവാഹത്തിൽ നിന്നും വിവാഹം മോചനം നേടിയിരുന്നു . ഇനിയുള്ള തന്റെ ജീവിതം തന്റെ മൂന്ന് മക്കളെ മാത്രം നോക്കി അവർക്ക് വേണ്ടിയുള്ളതാണ് എന്ന രീതിയിൽ മുൻപ് പലപ്പോഴും വനിതാ പറഞ്ഞിരുന്നു. ൨൦൦൦ ത്തിൽ ആദ്യം നടൻ ആകാശിനോ വിവാഹം ചെയ്ത വനിതാ പിന്നീട് 2006 ൽ വിവാഹം മോചിതയായിരുന്നു അതിനു ശേഷം 2007 വ്യവസായി ആനന്ദ് രാജിനെ വിവാഹം ചെയ്തു 2012 ൽ ആ ബന്ധവും അവസാനിച്ചിരുന്നു.

READ NOW  വീട്ടിൽ 10 ജോലിക്കാർ ഉണ്ട്. പക്ഷെ ആ സമയത്ത് ജോലികള്‍ എല്ലാം അവള്‍ തന്നെ ചെയ്യും - നയന്‍താരയെ കുറിച്ച് വിഗ്നേഷ് ശിവന്‍

പിന്നീട് 2013 ൽ കൊറിയോഗ്രാഫർ റോബെർട്ടിനെ വിവാഹം ചെയ്തു 2017 ൽ വിവാഹ മോചിതരായിരുന്നു. തുടരെയുള്ള വിവാഹവും വിവാഹ മോചനകളുമെല്ലാം താരത്തിനെ അപലപ്പോഴും വിവാദ നായികയും മാധ്യമങ്ങളുടെ പ്രധാന തലക്കെട്ടിനും കരണഭൂതയാക്കിരുന്നു . ഇപ്പോൾ ഷക്കീലയുമായി നടത്തിയ ഒരു അഭിമുഖത്തിൽ ആണ് തന്റെ അഞ്ചാം വിവാഹം വാർത്ത താരം തുറന്നു പറഞ്ഞത്.

താൻ ഇത് അധികം ആരോടും പറയണ്ട എല്ലാം രഹസ്യമാക്കി വച്ചാൽ മതി എന്ന് ചിന്തിച്ചിരുന്നു എന്നും താരം പറയുന്നു. കുറച്ചു നാളുകൾക്ക് മുൻപ് തെലുങ്ക് മീഡിയകളുടെ മുന്നിൽ എത്തിയപ്പോൾ ഇനി ഉടൻ വിവാഹം കഴിക്കാൻ പ്ലാൻ ഇല്ലേ എന്ന ചോദ്യം അവർ ഉന്നയിച്ചിരുന്നു . അപ്പോഴാണ് അവർ ഇക്കാര്യം തുറന്നു പറഞ്ഞത്.

ഞാൻ എന്റെ വിവാഹ കാര്യം രഹസ്യമാക്കി വച്ചിരിക്കുകയാണ് എന്നാണ് അന്നവർ മാധ്യമങ്ങളോട് പറഞ്ഞത് ആരാണ് വരൻ എന്ന ചോദ്യത്തിന് താരം പറഞ്ഞത് സിനിമയാണ് എന്നാണ്. സിനിമയ്ക്ക് മാത്രമേ എക്കാലവും എന്റെ കൂടെ ജീവിക്കാൻ പറ്റുകയുള്ളു എന്നും കുറച്ചു കാലമായി സിനിമയോടുള്ള ബന്ധം താൻ ഉപേക്ഷിച്ചിരിക്കുകയായിരുന്നു എന്നും ഇപ്പോൾ തിരികെ എത്തിയിരിക്കുകയാണ് എന്നും താരം പറയുന്നു.

READ NOW  ശ്രീദേവിയുടെ വീട്ടിൽ വിവാഹ അഭ്യർത്ഥനയുമായി പോയ രജനികാന്ത് ആ നിമിഷം അത് വേണ്ട എന്ന് തീരുമാനിച്ചു - കാരണം ഇത് -സംവിധായകന്റെ വെളിപ്പെടുത്തൽ.
ADVERTISEMENTS