മലയാള സിനിമയിലെ ഏറ്റവും കൂടുതൽ അമ്മ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള നടിയാണ് കവിയൂർ പൊന്നമ്മ. ഇരുപത്തിയൊന്നാമത്തെ വയസ്സ് മുതൽ തന്നെ അമ്മ വേഷങ്ങളിൽ തിളങ്ങി നിന്നിട്ടുണ്ട് എന്നായിരുന്നു നടി പറഞ്ഞത്. നാടകങ്ങളിലൂടെയാണ് താരം സിനിമയിലേക്ക് എത്തിയത്. സിനിമയെക്കാളും ഒരുകാലത്ത് തനിക്ക് നാടകങ്ങളോടെ താല്പര്യം ഉണ്ടായിരുന്നുവെന്നും എന്നാൽ തന്റെ സ്വപ്നങ്ങളൊക്കെ സാക്ഷാത്കരിച്ചത് സിനിമയിൽ എത്തിയതിനു ശേഷമാണ് എന്നും നിരവധി മികച്ച കഥാപാത്രങ്ങളെ തനിക്ക് അഭിനയിപ്പിക്കാൻ സാധിച്ചു എന്നുമാണ് കവിയൂർ പൊന്നമ്മ ഇക്കാര്യത്തെക്കുറിച്ച് പറയുന്നത്. ഇപ്പോൾ നടിയുടെ ഒരു പഴയ ആഭിമുഖമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഈ അഭിമുഖത്തിൽ ഊർവ്വശിയും സിദ്ധിഖു കവിയൂർ പോന്നമ്മയ്ക്ക് ഒപ്പം ഉണ്ട്.
മലയാള സിനിമയിലെ ഒട്ടും മെച്യൂരിറ്റി ഇല്ലാത്ത അമ്മയാണ് കവിയൂർ പൊന്നമ്മ എന്നാണ് ഈ ഒരു അഭിമുഖത്തിൽ ഉർവശി കവിയൂർ പൊന്നമ്മയെ കുറിച്ച് പറയുന്നത്. മാത്രമല്ല തന്നെക്കാൾ പ്രായമുള്ള നടന്മാരുടെ അമ്മയായി അഭിനയിക്കുന്നതിന് യാതൊരു നാണവും കവിയൂർ പൊന്നമ്മയ്ക്ക് ഇല്ല എന്നും ഉർവശി പറയുന്നുണ്ട്. തന്റെ പ്രായത്തെ കുറിച്ച് കവിയൂര്‍ പൊന്നമ്മ ഒട്ടും കോണ്‍ഷ്യസ് അല്ല എന്നാണ് ഉര്‍വ്വശി പറയുന്നത്. അതുകൊണ്ട് തന്നെ എല്ലാവരോടും നല്ല കമ്പനിയായി സഹകരിക്കും. താന്‍ ഇവരോടൊപ്പം അഭിനയിക്കുമ്പോള്‍ ഇവരെ പോലെയാകും ആ രീതിയില്‍ ഇവരോടൊപ്പം സഹകരിക്കും എന്ന് കവിയൂര്‍ പൊന്നമ്മ പറയുന്നു. ഉര്‍വ്വശിയും സഹോദരിമാരും തന്നെ പൊന്നു എന്നാണ് വിളിക്കുന്നത് എന്ന് കവിയൂര്‍ പൊന്നമ്മ പറയുന്നത്.
അങ്ങനെയൊക്കെ അഭിനയിക്കുന്നത് കാണുമ്പോൾ താൻ അത്ഭുതപ്പെട്ടു പോയിട്ടുണ്ട് എന്ന് ഉറച്ച് പറയുമ്പോൾ താൻ അതൊക്കെ വലിയ ക്രെഡിറ്റ് ആയാണ് കാണുന്നത് എന്നായിരുന്നു കവിയൂർ പൊന്നമ്മയുടെ മറുപടി. ഇരുപത്തിയൊന്നാമത്തെ വയസ്സിൽ ആണ് ആദ്യമായി അമ്മയായി അഭിനയിക്കുന്നത്.
ആ സമയത്ത് തന്റെ മക്കളായി അഭിനയിക്കുന്നത് സത്യനും മധുവും ഒക്കെയാണ് എന്നും അത് വലിയൊരു ക്രെഡിറ്റായി ആണ് താൻ കണ്ടിരുന്നത് എന്നും കവിയൂർ പൊന്നമ്മ പറയുന്നുണ്ട്. നടിയുടെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്.
നാടകം കാണാതെ നാടകത്തിൽ അഭിനയിച്ച വ്യക്തിയായിരുന്നു താൻ എന്നാണ് താരം പറയുന്നത്. അതുപോലെതന്നെ സിനിമ കാണാതെയാണ് സിനിമയിലേക്ക് എത്തിയത്. സിനിമയിൽ പക്ഷേ നിരവധി താരങ്ങളുടെ അമ്മയായി അഭിനയിക്കാൻ സാധിച്ചു എന്നും അത് വലിയ സന്തോഷം നിറയ്ക്കുന്ന കാര്യമാണ് എന്നും ഒക്കെ കവിയൂർ പൊന്നമ്മ പറയുന്നുണ്ട്. ഒരിക്കൽ സിനിമയിൽ പാടി അഭിനയിക്കാനുള്ള അവസരം തനിക്ക് ലഭിച്ചിരുന്നു എന്നും എന്നാൽ ഇപ്പോൾ അങ്ങനെ പാടി അഭിനയിക്കാൻ ഒന്നും സാധിക്കില്ല എന്നും കവിയൂർ പൊന്നമ്മ പറയുന്നുണ്ട്.
ജീവിതത്തില്‍ എപ്പോഴെങ്കിലും ഒരേ രീതിയിലുള്ള കഥാപാത്രം ചെയ്തു എപ്പോളും കരയുന്ന കഥാപാത്രം ചെയ്തു ഒന്എന്ന്നാ മാറി ചെയ്യണ്ടാതയിരുന്നു എന്നുള്ള ഒരു വിഷമം ഉണ്ടായിട്ടുണ്ടോ എന്നാ ചോദ്യത്തിന് തനിക്ക് ഇന്നെ വരെ അനഗനെ തോന്നിയിട്ടില്ല എന്ന് കവിയൂര്‍ പൊന്നമ്മ പറഞ്ഞു. മുന്പ് ശശികുമാര്‍ സാറിനൊപ്പം കുറെ ചിത്രങ്ങള്‍ ഒരുമിച്ചു അഭിനയിച്ചപ്പോള്‍ ഒരു മാറ്റം വേണമെന്ന് തോന്നി അദ്ദേഹത്തോട് ചോദിച്ചു എനിക്ക് ഈ നല്ല അമ്മ വേഷം ഒന്ന് മാറ്റി ഒരു വിലല്തി വേഷം തന്നുകൂടെ എന്ന്. അന്ന് അദ്ദേഹം പറഞ്ഞു എന്റെ പൊന്നമ്മ ചേച്ചി നിങ്ങളുടെ മുഖം അതിനു പറ്റില്ല എന്ന്.