
കഠിനാധ്വാനത്തിന്റെ ആത്മവിശ്വാസത്തിന്റെ ആൾരൂപമായി മാറിയിരിക്കുകയാണ് ഉണ്ണിമുകുന്ദൻ എന്ന നടൻ . ഇന്നിപ്പോൾ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായ നായകനാണ് ഉണ്ണിമുകുന്ദൻ. അത് ഒരു സുപ്രഭാതത്തിൽ വന്നു ചേർന്ന കാര്യമല്ല അതിനു പിന്നിൽ അയാളുടെ കാലങ്ങളായുള്ള അദ്വാനവും കഷ്ടപ്പാടും ഉണ്ട് ..അതോടൊപ്പം അത് അടുത്തിടയായി ഉണ്ണി ചെയ്ത കഥാപാത്രങ്ങളുടെ മികവാണ് കുടുംബപ്രേക്ഷകരുടെ മനസ്സിനോടു കൂടുതൽ ചേർന്നുനിൽക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ തെരഞ്ഞെടുത്തു വളരെ ബുദ്ധിപരമായ ഒരു നീക്കം ആണ് ഉണ്ണി മുകുന്ദൻ എന്ന നടൻ ചെയ്തത്.
ആത്മാർത്ഥത അർപ്പണബോധം അതാണ് അയാളെ ഉയരങ്ങളിൽ എത്തിച്ചത് എന്ന് നിസ്സംശയം പറയാം. മലയാളത്തിൽ ഒരുപക്ഷേ 100 കോടി ക്ലബ്ബിൽ 2 ചിത്രങ്ങൾ ഉള്ള ഒരേയൊരു യുവനടൻ ഉണ്ണി മുകുന്ദൻ ആയിരിക്കും. അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ ചിത്രങ്ങളെ കുറിച്ച് ഉണ്ണി പറഞ്ഞ ചില കാര്യങ്ങൾ വൈറൽ ആയിരിക്കുകയാണ്. അത് ഇങ്ങനെയാണ്..
തൻറെ സിനിമകളിലെ ലിപ് ലോക്ക് സീനുകളെ പറ്റിയാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. താൻ ഇപ്പോൾ കഥ കേൾക്കുന്ന മിക്ക സിനിമകളിലും ഇപ്പോൾ ലിപ് ലോക്ക് സീനുകൾ ഉണ്ടാകുമെന്ന് ഉണ്ണിമുകുന്ദൻ പറയുന്നു. എല്ലാ ചിത്രങ്ങളിലും സീനുകൾ ഉണ്ടായിരുന്നു പക്ഷേ അത്തരം സീനുകൾഎല്ലാം താൻ മാറ്റി കളയാറുണ്ട് എന്നും ഉണ്ണിമുകുന്ദൻ പറയുന്നു അതിൻറെ രീതി ഉണ്ണി വിശദീകരിക്കുന്നത് ഇങ്ങനെയാണ്.
അത്തരത്തിൽ ഉള്ള സീനുകൾ മാറ്റുന്നതിനായി ഞാൻ ചെയ്യുന്നത് അവർക്ക് കുറച്ചുകൂടെ ബുദ്ധിമുട്ടേറിയ സാഹചര്യം ഞാൻ തന്നെ ക്രിയേറ്റ് ചെയ്യും. ഞാൻ അവരോട് പറയും ലിപ് ലോക്ക് എന്തായാലും ചെയ്യാം; പക്ഷേ ഇതേ വികാരം ഒരു സീനിലൂടെ അല്ലെങ്കിൽ ഒരു പാട്ടിലൂടെ കൊണ്ടുവരാൻ പറ്റുമെങ്കിൽ അത് നോക്കാൻ പറയാറുണ്ട് അവരോട്.
അതിൻറെ ബുദ്ധിമുട്ട് മനസ്സിലാക്കുമ്പോൾ തന്നെ അവർ പിന്മാറും. തന്നോട് കഥ പറഞ്ഞ ഒരു ചിത്രത്തിലും ആ സിനിമയ്ക്ക് അത്തരത്തിൽ ഒരു ലിപ് ലോക്ക് ആവശ്യമുണ്ടെന്ന് തനിക്ക് ഇതുവരെ തോന്നിയിട്ടില്ല അതാണ് മറ്റൊരു പ്രധാന കാരണം. അതല്ലാതെ എനിക്ക് ഇങ്ങനെ ചെയ്യുന്നതിന് എന്തെങ്കിലും നാണക്കേട് ഉള്ള കൊണ്ടല്ല എനിക്ക് അത്തരത്തിലുള്ള നാണം അങ്ങനെയുള്ള കാര്യങ്ങൾ ഒന്നും ഇപ്പോൾ അധികം ഇല്ല എന്ന് ഉണ്ണി മുകുന്ദൻ പറയുന്നു.
ഒരുപക്ഷേ ഉണ്ണി മുകുന്ദനെ പറഞ്ഞു കൺവിൻസ് ചെയ്താൽ അത്തരം സീനുകൾ ചെയ്യുമല്ലോ എന്ന അവതാരകന്റെ ചോദ്യത്തിന് അങ്ങനെ തന്നെ കൺവിൻസ് ചെയ്യാൻ ആകില്ല എന്നാണ് ഉണ്ണി മുകുന്ദൻ പറഞ്ഞത്. മറ്റുള്ളവർ കൺവിൻസ് ആകുന്ന പോലെ ഞാൻ എളുപ്പം കൺവിൻസ് ആകില്ല അതാണ് തൻറെ പ്രശ്നം എന്നും താരം പറയുന്നു. പിന്നെ ഏതെങ്കിലും ഒക്കെ അവസ്ഥയിൽ ചിലപ്പോൾ എല്ലാവരും ചെയ്തേക്കാം. പക്ഷേ തനിക്ക് ഒരു നടന്റെ ഒരു കിസ്സിങ് സീൻ വെച്ച് ഒരു സിനിമയെ മാർക്കറ്റ് ചെയ്യാം എന്നുള്ള ചിന്തയില്ല എന്നും ഉണ്ണി മുകുന്ദൻ പറയുന്നു.
അതുപോലെതന്നെ തന്റെ സിനിമകളിൽ ഇത്തരം സീനുകൾ വന്നാൽ ഫാമിലി ഓഡിയൻസ് ഒക്കെ അതിൽ എത്രത്തോളം കംഫർട്ടബിൾ ആകും എന്ന് തനിക്ക് സംശയമുണ്ടെന്നും ഒരുപക്ഷേ അത് തൻ്റെ ചിന്തയുടെ ഒരു പ്രശ്നമാകാം എന്നും ഉണ്ണിമുകുന്ദൻ പറയുന്നു.