Advertisement
Home MOVIES Malayalam നീ എന്നോട് പറഞ്ഞതിന് എനിക്കെന്താ നിന്നെ ചീത്ത പറയാന്‍ പറ്റില്ലേ? – അന്ന് മമ്മൂക്ക പറഞ്ഞത്...

നീ എന്നോട് പറഞ്ഞതിന് എനിക്കെന്താ നിന്നെ ചീത്ത പറയാന്‍ പറ്റില്ലേ? – അന്ന് മമ്മൂക്ക പറഞ്ഞത് – അസിഫ് അലിയുടെ വെളിപ്പെടുത്തല്‍

60
ADVERTISEMENTS

ഋതു എന്ന മലയാള ചിത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയ താരമാണ് ആസിഫ് അലി. ഒരു അവതാരകനായി തന്റെ കരിയർ ആരംഭിച്ച ആസിഫലി വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സ്ഥാനം നേടിയെടുക്കുകയായിരുന്നു.

ഋതുവിന് ശേഷം സോൾട്ടാൻ പെപ്പർ എന്ന ചിത്രത്തിലൂടെ മികച്ച പ്രകടനം തന്നെ താരം കാഴ്ചവയ്ക്കുകയും ചെയ്തു. മമ്മൂട്ടിയുടെ ഒരു വലിയ ആരാധകൻ കൂടിയാണ് ആസിഫ് അലി. ഇപ്പോൾ മമ്മൂട്ടിയെ കുറിച്ച് ആസിഫ് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്

ജവാൻ ഓഫ് വെള്ളിമല എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് മമ്മൂക്ക തന്നോട് ദേഷ്യപ്പെട്ടു എന്നാണ് ആസിഫ് അലി പറയുന്നത്. ആ സിനിമയുടെ ഷൂട്ടിംഗ് സമയത്ത് മമ്മൂക്കയുടെ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണമായിരുന്നു താനും കഴിക്കുന്നത് അദ്ദേഹത്തിനൊപ്പം കാരവാനിലിരുന്നു ആണ് രാവിലെയും വൈകിട്ടും ഒക്കെ ഭക്ഷണം കഴിക്കുമായിരുന്നു വണ്ടികളോടുള്ള തന്റെ ഇഷ്ടം കണ്ടുകൊണ്ട് തനിക്ക് വണ്ടികൾ ഒക്കെ ഓടിക്കുവാനും തരുമായിരുന്നു. ഒരുപാട് സ്വാതന്ത്ര്യം അദ്ദേഹം തന്നിട്ടുണ്ട്.

ADVERTISEMENTS
READ NOW  പ്രഭാസ് ഒരിക്കലും വിവാഹിതനാകാൻ സാധ്യതയില്ല; രാജമൗല- അങ്ങനെ പറയാൻ കാരണം ഇത്.

എന്നാൽ തന്റെ ഒരു മണ്ടത്തരം കാരണം ഒരു ഷോട്ടിന്റെ സമയത്ത് താൻ നന്നായി മമ്മൂക്കയിൽ നിന്നും ചീത്ത കേട്ടു. മമ്മൂക്ക എന്നെ ചീത്ത വിളിച്ചിട്ട് ബ്രേക്ക് എന്ന് പറഞ്ഞ് സെറ്റിൽ നിന്നും കാരവാനിലെക്ക്  പോവുകയായിരുന്നു ചെയ്തത്. അപ്പോൾ എല്ലാവരും എന്നെ തന്നെ നോക്കി നിൽക്കുകയാണ്.

അപ്പോൾ എന്റെ കണ്ണില്‍ നിന്നും  കുടു കുട കണ്ണുനീര്‍ വരികയാണ്  ഞാന്‍ ഏങ്ങൽ അടിച്ചു കരഞ്ഞുകൊണ്ടിരിക്കുകയാണ്. ഞാൻ പിന്നെ ലഞ്ച് ബ്രേക്ക് ആയതുകൊണ്ട്  പുറത്തിരുന്ന് ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുകയാണ് ഞാന്‍ അപ്പോള്‍ മമ്മൂക്കയുടെ കാരവാനിലെക്ക് ഭക്ഷണം കഴിക്കാന്‍ പോയില്ല. അപ്പോൾ ജോർജേട്ടൻ വന്ന് എടാ വാ ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞു.

ഞാൻ അപ്പോൾ പറഞ്ഞു ചേട്ടാ ഞാൻ ഭക്ഷണം കഴിച്ചു എന്ന്. കുറച്ചു കഴിഞ്ഞപ്പോൾ വണ്ടിയുടെ  ഡോര്‍  തുറന്ന് മമ്മൂക്ക വന്ന് അവൻ എന്തിയേ എന്ന് ചോദിച്ചു. നീയെന്താ ഭക്ഷണം കഴിക്കാൻ വരാഞ്ഞത് എന്നും ചോദിച്ചു. ഞാൻ അപ്പോൾ പറഞ്ഞു ഇല്ല മമ്മൂക്ക ഞാൻ ഭക്ഷണം കഴിച്ചു എന്ന്.

READ NOW  ഒരു ആവറേജ് പാട്ടുകാരിയായി ഇവൾക്ക് പിടിച്ചു നിൽക്കാൻ തുണിയുരിഞ്ഞു കാട്ടണം -കമെന്റിനു അഭയ ഹിരണ്മയിയുടെ മറുപടി കേട്ട് കണ്ടം വഴിയോടി അണ്ണൻ

അപ്പോൾ അദ്ദേഹം ചോദിച്ചു എന്താ ഞാൻ ചീത്ത പറഞ്ഞതുകൊണ്ടാണോ നീ വരാതിരുന്നത് എന്ന്. എനിക്കെന്താ നിന്നെ ചീത്ത പറഞ്ഞുകൂടെ എന്ന് അദ്ദേഹം ചോദിച്ചു.നീ എന്നോട് പറഞ്ഞ കാര്യത്തിനു എനിക്ക് നിന്നെ ചീത്ത പറയാനാ അര്ഹ‍ഹത ഉണ്ടെനിക്ക്. അതുകൊണ്ട്  ഞാൻ നിന്നെ ചീത്ത പറഞ്ഞു അത് അപ്പോൾ തന്നെ കഴിഞ്ഞു. ഇനി ജീവിതകാലം മുഴുവൻ നീ അത് മനസ്സിൽ തന്നെ വെച്ചുകൊണ്ടിരിക്കുമോ? ആ കാരണത്താൽ എന്നോട് മിണ്ടാതിരിക്കുമോ എന്നൊക്കെ മമ്മൂക്ക ചോദിച്ചു അദ്ദേഹം അത്രയും ജനുവിനായാണ് ആ കാര്യം ചോദിച്ചത് അത് എന്നെ ഒരുപാട് ഇൻഫ്ലുവൻസ് ചെയ്തിട്ടുണ്ട്. അസിഫ് അലി പറയുന്നു.

ADVERTISEMENTS