മലയാളത്തിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് എന്ന് നിന്റെ മൊയ്തീൻ. ആർ എസ് വിമൽ എന്ന സംവിധയകനെ അടയാളപ്പെടുത്തിയ സിനിമ എന്ന് തന്നെ പറയാം. ആദ്യ ചിത്രം തന്നെ സൂപ്പർ ഹിറ്റാവുക . വാണിജ്യ വിജയത്തോടൊപ്പം കലാമൂല്യമുള്ളതാവുക എന്നത് ഒരു സിനിമ സംവിധായകന് കൾക്ക് നല്കാൻ കഴിയുമാണ് ഏറ്റവും നല്ല സംഭാവനയാണ് . അത്തരത്തിലുളള ഒരു ചിത്രമായിരുന്നു ആർ എസ് വിമലിന്റെ എന്ന് നിന്റെ മൊയ്തീൻ.
ആരെയും ഈറനണിയിക്കുന്ന ഒരു അനശ്വര പ്രണയത്തിന്റെ യഥാർത്ഥ കഥയെ സിനിമ രൂപത്തിലാക്കിയതാണ് ആർ എസ് വിമലിന്റെ എന്ന് നിന്റെ മൊയ്തീൻ. ചിത്രത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ഉൾപ്പടെ 7 ഓളം സംസ്ഥാന അവാർഡ് നേടിയിരുന്നു ഇതുൾപ്പടെ 53 ഓളം മമറ്റു അവാർഡുകളും അറുപത്തിമൂന്നോളം നോമിനേഷനുകളും നേടിയിരുന്നു.
മൊയ്തീനായി എത്തിയത് പൃഥ്വിരാജ് ആയിരുന്നു കാഞ്ചന മാലയായി തകർത്തഭിനയിച്ചു സംസ്ഥാന അവാർഡ് നേടിയത് പർവതിയുമായിരുന്നു. ഇപ്പോൾ തന്റെ പുതിയ ചിത്രസത്തിന്റെ ട്രെയ്‌ലർ ലോഞ്ച് സമയത്തു ആർ എസ് വിമൽ ഒരു സംഭവം വെളിപെപ്ടുത്തിയതാണ് വൈറലായിരിക്കുന്നത്.
സത്യത്തിൽ മൊയ്തീനായി താൻ ആദ്യം മനസ്സിൽ കണ്ടതും സംസാരിച്ചതും പ്രിത്വിരാജിനോട് ആയിരുന്നില്ല എന്നും താൻ മൊയ്തീനായി മനസ്സിൽ കണ്ടത് ഉണ്ണി മുകുന്ദനെ ആയിരുന്നു എന്നും അദ്ദേഹം പറയുന്നു. ഇതേ കഥ ഇതിവൃത്തമാക്കി എടുത്ത ജലം കൊണ്ട് മുറിവേറ്റവൾ എന്ന തന്റെ ഷോർട്ട് ഫിലിം ഉണ്ടായിരുന്നു എന്നും അതിനു സംസ്ഥാന അവാർഡ് കിട്ടിയിട്ടുണ്ടായിരുന്നു എന്നും അതിലെ മൊയ്തീനെ മനസ്സിൽ കണ്ടാണ് താൻ ഈ സിനിമ എടുക്കാൻ തീരുമാനിച്ചത്. അന്ന് താൻ ആ ഷോർട്ട് ഫിലിമുമായി നേരെ പോയത് ഉണ്ണി മുകുന്ദനെ കാണാൻ ആയിരുന്നു.
തിരുവനന്തപുരത്തുനിന്നും ഉണ്ണി മുകുന്ദനെ കാണാൻ കുടകിലേക്ക് വണ്ടിയോടിച്ചു പോയി അവിടെ ചെന്ന് ഉണ്ണിയോട് പറഞ്ഞു നിങ്ങളാണ് എന്റെ മൊയ്തീൻ മൊയ്തീൻ എന്ന കഥാപാത്രത്തെ ചിന്തിച്ചപ്പോൾ തന്നെ എന്റെ മനസ്സിൽ ഉണ്ണിയുടെ സുന്ദരമായ നീളൻ മൂക്കുകളും മുഖവുമായിരുന്നു. അങ്ങനെ ആ ഡോക്യൂമെന്ററി ഞാൻ ഉണ്ണിയെ കാണിച്ചു.
ഉണ്ണി മുകുന്ദൻ അത് കാണു കൊണ്ടിരിക്കുന്ന സമയത്തു അതിൽ ഒരു ർണകം ഉണ്ട് മൊയ്തീനെ സ്വൊന്തം അച്ഛൻ കുത്തുന്ന രംഗം അത് കണ്ടപ്പോൾ ഉണ്ണി മുകുന്ദൻ ലാപ് ടോപ്പ് പിന്നിലേക്ക് തള്ളി നീക്കി എന്നിട്ട് പറഞ്ഞു ഈ രംഗങ്ങൾ ഒന്നും താങ്ങാൻ ആവില്ല സിനിമ ചെയ്യുന്നില്ല എന്ന്. സത്യത്തിൽ ഉണ്ണിയുടെ മനസ്സ് ഒരു മാടപ്രാവിന്റെ മനസാണ് എന്നും . വലിയ ശരീരവും എന്നാൽ അതിനുള്ളിൽ വളരെ നൈര്മല്യമുള്ള ഒരു മനസ്സുമുള്ളയാളാണ് ഉണ്ണി മുകുന്ദൻ എന്ന് വിമൽ പറയുന്നു. അങ്ങനെ ആണ് ഉണ്ണി മുകുന്ദൻ മൊയ്തീൻ ആകാതെ പോയത് എന്ന് ആർ എസ് വിമൽ പറയുന്നു.
ആർ എസ് വിമൽ തീരക്കഥഎഴുതി നിർമിക്കുന്ന പുതിയ ചിത്രമായാ ശശിയും ശകുന്തളയും എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിലാണ് ഇക്കഥ പറയുന്നത് . സത്യത്തിൽ ഉണ്ണി മുകുന്ദന്റെ കരിയറിലെ വളരെ വലിയ ഒരു നഷ്ടമാണ് മൊയ്തീൻ എന്നത് നിസ്സംശയം പറയാം .
പക്ഷേ അതിനു ഉണ്ണി നൽകിയ മറുപടി ഇതാണ് തന്നെ പോലെ ഒരു നടനെ വച്ച് അന്ന് ആ സിനിമ അത്രയ്ക്കും വലയ ക്യാൻവാസിൽ ചെയ്യാൻ ഒരു പക്ഷേ അദ്ദേഹത്തിന് കഴിയില്ല എന്ന് എനിക്ക് തോന്നി. തനിക്ക് ഒരുപാടു ഇഷ്ടപ്പെട്ട താൻ കഥ കേട്ട് ഒരുപാട് കരഞ്ഞ സിനിമ കൂടിയാണ് അത്. പക്ഷേ അന്ന് താൻ ഒരു തുടക്കക്കാരൻ ആണ് അന്ന് അത്രക്കും റിസർച് ഒക്കെ ചെയ്തു അദ്ദേഹം ഒരു സിനിമ ചെയ്യുമ്പോൾ എന്നെ വച്ച് ചെയ്താൽ അത്തിനു ഇത്രയും വലിയ ഒരു ക്യാൻവാസ് കിട്ടില്ല എന്നും ആ സിനിമ അങ്ങനെ ഒരു ഹിറ്റായത് പൃഥ്വിരാജ് ടോവിനോ പോലെയുള്ള നടൻമാർ അതിന്റെ ഭാഗമായത് കൊണ്ടാണ് എന്ന് ഉണ്ണി മുകുന്ദൻ പറയുന്നു.