മലയാളത്തിലെ എണ്ണം പറഞ്ഞ യുവനടന്മാരിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ.ഇപ്പോൾ മലയാളം നടൻ എന്ന ലേബൽ മാറി പാൻ ഇന്ത്യൻ സ്റ്റാർ എന്ന ലേബലിലേക്ക് എത്തിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം ഉണ്ണി മുകുന്ദൻ .അദ്ദേഹത്തിന്റെ ഈയിടെ പുറത്തിറങ്ങിയ മാർക്കോ എന്ന സിനിമ പാൻ ഇന്ത്യൻ ലെവലിൽ സൂപ്പർഹിറ്റായി മാറിക്കഴിഞ്ഞു.ബോളിവുഡിലും സിനിമ വൻ വിജയമായി മുന്നറിക്കൊണ്ടിരിക്കുന്നു.
അഭിനയം തുടങ്ങിയ നാൾതൊട്ട് വിമർശനങ്ങളും വിവാദങ്ങളുംഏറ്റു വാങ്ങേണ്ടി വന്ന നടന്മാരിൽ ഒരാൾ കൂടിയാണ് ഉണ്ണി . അഭിനയത്തിൽ മാത്രമല്ല അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിരിക്കുന്നത് ഉണ്ണി മുകുന്ദൻ ഒരു ഗായകനും സിനിമ പ്രൊഡ്യൂസറും കൂടിയാണ്.അഭിനയത്തിനും ഫിറ്റ്നസിനും ഒരേപോലെ പ്രാധാന്യം നൽകുന്ന ഒരു നല്ല നടൻ കൂടിയാണ് ഉണ്ണിമുകുന്ദൻ.
വെറും ഭാഗ്യം കൊണ്ട് മാത്രം സിനിമയിൽ എത്തിപ്പെട്ടതെന്നു അവകാശപ്പെടാതെ വളരെയധികം കഠിനാധ്വാനം ചെയ്യുന്ന ചുരുക്കം ചില നടന്മാരിൽ ഉണ്ണിയും ഉൾപ്പെടും . കഥാപാത്രത്തിനനുസരിച്ച് തന്റെ ശരീര ആകൃതിയിൽ മാറ്റം വരുത്താൻ വളരെയേറെ പരിശ്രമിക്കുന്ന നടനാണ് ഉണ്ണി മുകുന്ദൻ.ഉണ്ണി ഇന്നത്തെ നിലയിൽ എത്തിച്ചേർന്നത് പുള്ളിയുടെ കഴിവ് ഒന്നുകൊണ്ട് മാത്രമാണ് .
2011 ൽ അഭിനയജീവിതം തുടങ്ങിയ ഉണ്ണി പിന്നീട് അങ്ങോട്ട് കടുത്ത വിമർശനങ്ങൾക്കു൦ വിവാദങ്ങൾക്കും ഇരയാകേണ്ടി വന്നിട്ടുണ്ട്.കരിയറിന്റെ തുടക്കത്തിൽ അഭിനയം അത്ര പോരാ എന്നും പ്രായത്തിനേക്കാളും കൂടുതൽ പക്വത തോന്നുമെന്നും ഒക്കെയായിരുന്നു ഇദ്ദേഹം നേരിട്ട വിമർശനങ്ങൾ എങ്കിൽ പിന്നീട് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ ചൊല്ലിയായി ചർച്ചകൾ.
ഉണ്ണിമുകുന്ദൻ സിനിമകളെ പല റിവ്യൂവേഴ്‌സും മനപ്പൂർവ്വം ടാർഗറ്റ് ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പല ഇന്റർവ്യൂവിലും പറഞ്ഞിട്ടുണ്ട്. ഉണ്ണി മുകുന്ദൻ സിനിമകളെ മനപ്പൂർവ്വം താഴ്ത്തിക്കെട്ടാനുള്ള ശ്രമം പല റിവ്യൂവേഴ്‌സും ചെയ്തിട്ടുണ്ട്. അതിനുദാഹരണമാണ് അദ്ദേഹം മേപ്പടിയൻ സിനിമയിൽ അഭിനയിച്ചപ്പോൾ ഉണ്ടായ ഒരു സംഭവം.
മറുനാടൻ മലയാളിക്ക് കൊടുത്ത ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇതിനെക്കുറിച്ച് പരാമർശിക്കുന്നത്. ഉണ്ണിമുകുന്ദൻ പ്രൊഡ്യൂസ് ചെയ്ത ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ വിഷ്ണു മോഹൻ രചന സംവിധാനവും നിർവഹിച്ച പടമാണ് മേപ്പടിയാൻ.
ഈ ചിത്രം ഇറങ്ങി 3 മണിക്കൂറിനുള്ളിൽ തന്നെ റിവ്യൂസും ഇറങ്ങാൻ തുടങ്ങിയിരുന്നു. ഇത് സേവാ സംഘങ്ങൾ കൊടുത്ത പണം കൊണ്ട് നിർമ്മിച്ച സിനിമയാണെന്നും അതുകൊണ്ട് തന്നെ മുസ്ലിം വിരോധിയാണ് ഇതിലെ നായകൻ എന്നും ഒരു മുസ്ലിം കഥാപാത്രത്തെ നായകൻ ചതിക്കുന്നതാണ് കഥയൊന്നും പറഞ്ഞിട്ടാണ് റിവ്യൂസൊക്കെ പൊയ്ക്കൊണ്ടിരിക്കുന്നത്.
അത് കണ്ടിട്ട് ഒരു മുൻനിര സംവിധായകൻ എന്നെ വിളിച്ചു അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്താൻ എനിക്ക് തൽക്കാലം ആഗ്രഹമില്ല. അദ്ദേഹം എന്നോട് ചോദിച്ചത് ഇങ്ങനത്തെ പടം ചെയ്യാനാണോ നീ സിനിമയിലേക്ക് വന്നതെന്ന് . ഞാൻ ചോദിച്ചു എങ്ങനെത്തെ സിനിമ എന്ന്.
അദ്ദേഹം ഈ പടം കണ്ടിട്ടില്ല പക്ഷേ എന്നോട് അദ്ദേഹം പറഞ്ഞു മുറുക്കാൻ ചവച്ച് ഒരു മുസ്ലിം കഥാപാത്രത്തിനു മേലെ തുപ്പുന്ന സീനൊക്കെ ഉണ്ടല്ലോ എന്ന്. അപ്പോൾ ഞാൻ ചോദിച്ചു ഇത് ആര് പറഞ്ഞു എന്ന്, അപ്പോൾ പുള്ളി പറയുകയാണ് പല റിവ്യൂസും ഇറങ്ങുന്നുണ്ടല്ലോ എന്ന്.
ചേട്ടൻ സിനിമ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് അദ്ദേഹം മറുപടിയും പറഞ്ഞു. പിന്നെ വിവരം എങ്ങനെ കിട്ടി എന്ന് ചോദിച്ചപ്പോൾ പറഞ്ഞു റിവ്യൂ ഒക്കെ ഇറങ്ങുന്നുണ്ടല്ലോ എന്ന്. ഇങ്ങനെയൊക്കെയാണല്ലോ ആൾക്കാര് പറയുന്നതെന്ന്. അപ്പോഴാണ് എനിക്ക് മനസ്സിലാകുന്നത് എത്രയോ ബുദ്ധിപരമായ ചിന്താഗതിയുള്ള ഒരു സ്പെയിസിൽ പോലും പോലും ഇത്തരം മനുഷ്യരുടെ വാക്കുകൾ വിശ്വസിക്കപ്പെടുന്നുണ്ടല്ലോ എന്ന്.
പലപല ആൾക്കാരിലും ഇങ്ങനെ തന്നെ നെഗറ്റീവ് ആയിട്ടുള്ള ചിന്തകൾ എത്തിപ്പെടുന്നുണ്ട്. ഇങ്ങനെ പറഞ്ഞു പരത്തുന്ന നെഗറ്റീവ് ഒക്കെ അവർ വിശ്വസിക്കുന്നുമുണ്ട്. ഉദാഹരണത്തിന് ഞാൻ എന്തെങ്കിലും ഒരു പോസ്റ്റിട്ടാൽ അതിന്റെ അടിയിൽ എന്തെല്ലാം കമന്റ്സും അനാവശ്യ തെറിവിളികളും ഒക്കെ കാണാം.
ചുമ്മാതൊരു മനുഷ്യനെ എന്ത് വേണമെങ്കിലും പറയാമെന്നായി.
അത് മലയാളികളുടെ പൊതുസ്വഭാവമാണെന്ന് അവതാരകൻ പറയുമ്പോൾ ഒരിക്കലും അങ്ങനെ മലയാളികളെ മൊത്തത്തിൽ ഞാൻ കുറ്റപ്പെടുത്താറില്ല എന്നും കാരണം ഞാനൊരു മലയാളിയാണല്ലോ എന്നും ഉണ്ണി കൂട്ടിച്ചേർത്തു .
ഇങ്ങനെയൊക്കെ ചെയ്യുന്നത് കൊണ്ട് ഇവർക്ക് എന്ത് കിട്ടാനാണെന്ന് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല പക്ഷേ അനാവശ്യമായി മനുഷ്യരിലേക്ക് വർഗീയത കുത്തിവയ്ക്കുന്നത് എന്തിനാണെന്ന് ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട് എന്ന് ഉണ്ണി പറഞ്ഞു നിർത്തുന്നു.