പ്രകൃതി അതിൻറെ പ്രകൃതി അതിൻറെ സംഹാര താണ്ഡവം ആടിപ്പോയപ്പോൾ നഷ്ടമായത് നിരവധി മനുഷ്യ ജീവനുകൾ ആണ്, വയനാട്ടിലെ മണ്ണിടിച്ചിളിലും ഉരുൾ പൊട്ടലിലും ഉറ്റവരെ ഉടയവരും വീടും എല്ലാം നഷ്ടപ്പെട്ട നിരവധി മനുഷ്യരുടെ കണ്ണീരും വേദനയും ഓരോ ദിവസവും നമ്മൾ ഇപ്പോൾ കേട്ടുകൊണ്ടിരിക്കുകയാണ്. 400 ന് മുകളിൽ ആൾക്കാരുടെ ജീവൻ നഷ്ടപ്പെട്ട. ദുരന്തത്തിൽ മരിച്ച ആൾക്കാരുടെ മൃതശരീരങ്ങൾ ഓരോ നിമിഷവും കിട്ടിക്കൊണ്ടിരിക്കുന്ന ആരെയും നൊമ്പരപ്പെടുത്തുന്ന കാഴ്ചകളാണ് ഇപ്പോഴും വയനാട്ടിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. നാളുകളായി വയനാട് വെള്ളാർ മല സ്കൂളിലെ പ്രധാന അധ്യാപകനായി പ്രവർത്തിക്കുന്ന ആലപ്പുഴക്കാരൻ ഉണ്ണികൃഷ്ണൻ മാഷിൻറെ വാക്കുകളാണ് ആരുടെയും നെഞ്ച് തകർക്കുന്നത്.
മണ്ണിടിച്ചില്ലും പ്രളയവും ഉണ്ടായ സമയത്ത് അദ്ദേഹം അടുത്ത ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് നാട്ടിലായിരുന്നു . സ്കൂളിന് കുറച്ചു ദിവസത്തേക്ക് പ്രാദേശിക അവധി ലഭിച്ചത് കൊണ്ട് തന്നെ നാട്ടിലെ അടുത്ത ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ടു ചടങ്ങുകളിൽ പങ്കെടുക്കാൻ ആയിരുന്നു അദ്ദേഹം പോയത്.
എന്നാൽ നാട്ടിൽ വച്ചാണ് തന്റെ പ്രിയപ്പെട്ട സ്കൂളും പ്രിയപ്പെട്ട നാട്ടുകാരും പ്രിയപ്പെട്ട വിദ്യാർത്ഥികളും ഒന്നടങ്കം പ്രകൃതിയുടെ സംഹാരതാണ്ഡവത്തിൽ മൺമറഞ്ഞുപോയ കാര്യം അദ്ദേഹം അറിയുന്നത്. അദ്ദേഹം അപ്പോൾ തന്നെ തിരിച്ച് തന്റെ പ്രിയപ്പെട്ടവരുള്ള വയനാട്ടിലേക്ക് വണ്ടി കയറുകയും ചെയ്തിരുന്നു. ഇപ്പോൾ തൻറെ സ്കൂളും തന്റെ പ്രിയപ്പെട്ട നാട്ടുകാരെയും ഉള്ള സ്ഥലത്തേക്ക് തിരിച്ചെത്തിയപ്പോൾ ആ സ്ഥലത്തിന് ഇപ്പോഴത്തെ അവസ്ഥ കണ്ട് ഹൃദയംതകർന്നു കൊണ്ട് അദ്ദേഹം പറയുന്ന വാക്കുകളാണ് വൈറലാകുന്നത് അത് കേട്ട് നിൽക്കുന്നവരുടെ കണ്ണ് നനയിക്കുന്നതാണു.
തൻറെ സ്കൂളിൻറെ ഇന്നത്തെ അവസ്ഥ കണ്ട് സങ്കടം സഹിക്കവയ്യാതെ അദ്ദേഹം പറയുന്ന വാക്കുകളാണ് വൈറലാകുന്നത്. ഭൂമിയിൽ നന്മയുള്ളവരെല്ലാം മരിച്ചുപോകും. തിന്മയുള്ളവരെല്ലാം ജീവിക്കട്ടെ എനിക്കൊന്നും പറയാനില്ല. പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് നടത്തിയ മക്കള് അവരെ പ്രകൃതി തന്നെ കൊണ്ടുപോയി. പ്രകൃതിസംരക്ഷണ പ്രവർത്തനം നടത്തിയ ഇടം തന്നെ പ്രകൃതിയിലേക്ക് പോയി. ഇതിൽ കൂടുതൽ നമ്മൾ എന്ത് പറയാനാണ്.
അവനവന്റെ ജോലി ചെയ്യുക വീട്ടിൽ പോവുക അതിൽ കൂടുതൽ ഒരു അധ്യാപകൻ ഒരു സ്കൂളിൽ ഒന്നും ചെയ്യരുത്. ചെയ്താൽ ഇങ്ങനെയൊക്കെ സംഭവിക്കും. ജോലി ചെയ്യുക വീട്ടിൽ പോവുക. ജോലി ചെയ്യുക വീട്ടിൽ പോവുക. ഞങ്ങളൊക്കെ രാവിലെ 7.30 മണിക്ക് വരും. ഈ കേരളത്തിൽ ഏതെങ്കിലും ഒരു സ്കൂൾ ഉണ്ടോ സാറേ രാവിലെ ഏഴരക്ക് ക്ലാസ് തുടങ്ങുന്നത്.
ഇവിടൊക്കെ ഇരുന്നാണ് ഞങ്ങൾ പഠിപ്പിക്കുന്നത് പരിസരത്തൊക്കെ ചൂണ്ടിക്കാട്ടി അദ്ദേഹം പറയുന്നു. ഞാൻ എൻറെ സ്കൂളിലെ മക്കളോട് പറയും നിങ്ങൾ ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത മക്കൾ ആണെന്ന്. ഈ പുഴയോരത്തു ഇരുന്നു പഠിക്കാനുള്ള ഭാഗ്യം നിങ്ങൾക്ക് ഉണ്ടായല്ലോ. അങ്ങനെ ഒരു ഭാഗ്യം ലോകത്ത് ആർക്കാണ് കിട്ടുക എന്ന്. ഒരുപാട് അഹങ്കരിച്ചു ഞങ്ങൾ ഒരുപാട്. അതിനെല്ലാം കൂടി ഞങ്ങൾക്ക് കിട്ടി. എല്ലാത്തിനും കിട്ടി. ഇതിൽ കൂടുതൽ ഒന്നുമില്ല സാറേ എനിക്ക്.
ഏകദേശം അൻപതോളം കുട്ടികളെ ആണ് വെള്ളാർമല സ്കൂളിന് നഷ്ടമായത്. മലയാളം അധ്യാപകനായ ഉണ്ണികൃഷ്ണൻ മാഷിന് ഇത് സഹിക്കാവുന്നതിലും അപ്പുറമാണ്. തന്റെ പ്രീയപ്പെട്ട കുട്ടികളും അവരുടെ രക്ഷിതാക്കളുമെല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതായതിന്റെ ഷോക്ക് ഇപ്പോഴും അദ്ദേഹത്തെ വിട്ടു പോയിട്ടില്ല.
നെഞ്ചുപൊട്ടിക്കൊണ്ട് ഉണ്ണികൃഷ്ണൻ സാർ പറയുന്നു വെള്ളാർമല ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്രധാന അധ്യാപകനാണു അദ്ദേഹം. കഴിഞ്ഞ പതിനേഴ് വര്ഷങ്ങളായി അദ്ദേഹം ഈ സ്കൂളിൽ ആണ് പഠിപ്പിക്കുന്നത്. ഇത്തരത്തിൽ നിരവധി നെഞ്ചുലയ്ക്കുന്ന കാര്യങ്ങൾ ആണ് ഓരോ മനുഷ്യരും പങ്ക് വക്കുന്നത്. ഒരായുസ്സിന്റെ അധ്വാനം സ്വപ്നങ്ങൾ പ്രീയപ്പെട്ടവർ ഉറ്റവർ ഉടയവർ അങ്ങനെ എല്ലാം എല്ലാം നഷ്ട്ടപ്പെട്ടു ഒരു ജനത സഹായത്തിനായി നാമോരോരുത്തരുടെയും നേരെ നോക്കുകയാണ് നമ്മുക്ക് അവ്‌നാണ് സഹായം അവർക്ക് ചെയ്യാം.