ആ സിനിമയ്ക്ക് ശേഷം മൂന്നുമാസം ഇടവേളയെടുത്തു അപ്പോൾ ഈ സിനിമ ജീവിതം തന്നെ അവസാനിപ്പിച്ചാലോ എന്ന് പോലും ചിന്തിച്ചിരുന്നു ടോവിനോ തോമസ് വെളിപ്പെടുത്തുന്നു.

236

മിന്നൽ മുരളിയുടെ വിജയക്കുതിപ്പിലാണ് ടൊവിനോ തോമസ്. ബേസിൽ ജോസഫ് സംവിധാനം ചെയ്ത സൂപ്പർ ഹീറോ ചിത്രം കേരളത്തിൽ മാത്രമല്ല ഇന്ത്യയിലുടനീളവും അന്തർദേശീയ തലത്തിലും ജനപ്രീതി നേടുകയാണ്. ചിത്രം നെറ്റ്ഫ്ലിക്സിൽ ഈ മാസം 24 നു റിലീസ് ചെയ്തു. കോവിടും മറ്റു പ്രതിസന്ധികളും കാരണം വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് മിന്നൽ മുരളി എത്തിയത് വലിയ പ്രതീക്ഷയുടെ ഭാരത്തോടെ എത്തിയ ചിത്രം പക്ഷേ പ്രതീക്ഷകൾ തെറ്റിക്കകത്തെ വൻ വിജയമായി. തനിക്കു അപ്രതീക്ഷിതമായി ചില മോശം സിനിമകളുടെ ഭാഗം ആകേണ്ടി വന്നിട്ടുണ്ടെന്നും ഇനി സിനിമ അഭിനയം വേണോ എന്ന് പോലും ചിന്തിച്ചിട്ടുണ്ട് എന്നും ഇപ്പോൾ ടോവിനോ പറയുകയാണ്.

നെറ്റ്ഫ്ലിക്‌സി സംഘടിപ്പിച്ച ആക്ടേഴ്‌സ് റൗണ്ട് ടേബിൾ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ടൊവിനോ തോമസ്. ഒരു നടൻ എന്ന നിലയിൽ ഏറ്റവും ഭയപ്പെടുന്നതെന്താണെന്ന് അവതാരകൻ രാജീവ് മസാദ് ടോവിനോയോട് ചോദിച്ചു. ഒരു മോശം ചലച്ചിത്ര സംവിധായകനാണെന്നായിരുന്നു ടൊവിനോയുടെ പ്രതികരണം. ആ പറുപടിയിൽ പങ്കെടുത്ത മിക്കവാറും ഇതേ അഭിപ്രായമാണ് പറഞ്ഞത്.

ADVERTISEMENTS
READ NOW  എന്റെ ശരീരം എന്റെ ജോലിക്ക് ഉള്ള ടൂൾ മാത്രമാണ് ദർശന രാജേന്ദ്രൻ പറയുന്നത്

ചില കാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിലായിരിക്കില്ല . പല സംവിധായകരെയും നമ്മൾ അന്ധമായി വിശ്വസിക്കും അവർ ആദ്യം കഥ പറയുമ്പോൾ അത് അതീവ മനോഹരമായിരിക്കും . എന്നാൽ ഷൂട്ടിംഗ് തുടങ്ങി കഴിയുമ്പോളാണ് പ്രശ്ങ്ങൾ നമ്മൾ മനസിലാക്കുനന്തു കാര്യങ്ങൾ നമ്മൾ വിചാരിക്കുമ്പോളാണ് എന്ന് മനസിലാക്കുന്നത് സംവിധായകന് താനാണ് കാര്യങ്ങളിൽ ഒരു ഉറപ്പില്ലാത്ത അവസ്ഥ ചിത്രീകരണം ഒരു സ്റ്റേജ് കഴിഞ്ഞാൽ പിന്നെ നമുക്ക് അത് നിർത്താൻ പറയാൻ ആകില്ല ഒരു സിനിമയെ ചുറ്റി പാട്ടി ഒരുപാട് ജീവിതങ്ങൾ ഉണ്ടാകും

അപ്പോൾ നമുക്ക് ഒന്നും ചെയ്യാനില്ല. ഇത്തരം ചിത്രങ്ങൾ കഴിഞ്ഞാൽ കുറ്റം മുഴുവനും സംവിധായകന്റെ ഉത്തരവാദിത്വമാകില്ല നായകനാകും പൂർണ ഉത്തരവാദിത്വം ടൊവിനോ ചൂണ്ടിക്കാട്ടുന്നു. അത്തരം സിനിമകൾ ചെയ്തിട്ടുണ്ടെന്നും ഒരു സാധാരണ സിനിമ കഴിഞ്ഞ് ഇടവേള എടുക്കുന്ന ശീലമില്ലെന്നും പക്ഷേ ഒരു സിനിമ കഴിഞ്ഞ് മൂന്ന് മാസത്തേക്ക് ഇടവേളയെടുത്തു യാത്ര ചെയ്തിരുന്നു ടൊവിനോ പറയുന്നു. സിനിമയിലേക്ക് തിരിച്ചു വരണമോ വേണ്ടയോ എന്ന് പോലും നമ്മൾ ചിന്തിച്ചു പോകുന്നത് അപ്പോഴാണ് എന്ന് ടൊവിനോ പറയുന്നു. പക്ഷേ അത് ഏത് ചിത്രമാണെന്ന് താരം വെളിപ്പെടുത്തിയിട്ടില്. എന്തായാലും സിനിമ ജീവിതം അവസാനിപ്പിക്കാതെ തുടരാനുള്ള ടൊവിനോയുടെ തീരുമാനം ശരിവച്ച് മിന്നൽ മുരളി വൻ വിജയമായി മാറിയിരിക്കുകയാണ്.

READ NOW  ആ മോഹൻലാൽ സിനിമ പരാജപ്പെടാൻ കാരണം ദൈവകോപമെന്നു അണിയറക്കാർ. ഭദ്രന്റെ കടും പിടുത്തം കാരണമെന്ന് മറ്റു ചിലർ
ADVERTISEMENTS