ഇന്ത്യൻ പ്രസിഡന്റിനെ നേരിട്ട് കണ്ടാൽ മഞ്ജുവാര്യർ ആവശ്യപ്പെടുന്നത്.

31

മലയാളി പ്രേക്ഷകർക്കിടയിൽ വളരെയധികം ആരാധകരുള്ള ഒരു നടിയാണ് മഞ്ജു വാര്യർ. ഒരു സമയത്ത് സിനിമയിൽ നിന്നും ഒരു വലിയ ഇടവേള എടുത്ത് മഞ്ജു വാര്യർ 14 വർഷങ്ങൾക്കു ശേഷമാണ് പിന്നീട് സിനിമയിലേക്ക് തിരിച്ചു വരുന്നത്. തിരിച്ചുവരവിൽ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിന് വലിയ സ്വീകാര്യതയും താരത്തിന് ലഭിച്ചിരുന്നു.

ഈ ചിത്രത്തിൽ മഞ്ജുവിന്റെ കഥാപാത്രം ഇന്ത്യൻ പ്രസിഡണ്ടിനെ കാണുമ്പോൾ തലകറങ്ങി വീഴുന്ന ഒരു രംഗമുണ്ട് അതുതന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും. ഇപ്പോൾ അത്തരം ഒരു അവസരം യഥാർത്ഥ ജീവിതത്തിൽ വരികയാണെങ്കിൽ എന്തായിരിക്കും പ്രസിഡണ്ടിനോട് പറയാനുള്ളത് എന്ന് വിധു പ്രദാപിന്റെ ചോദ്യത്തിന് മഞ്ജു മറുപടി പറയുന്നതാണ് ശ്രദ്ധ നേടുന്നത്.

ADVERTISEMENTS
   

മഞ്ജുവിന് നേരിട്ട് രാഷ്ട്രപതിയെ കാണാൻ അവസരം ലഭിക്കുകയാണെങ്കിൽ എന്തായിരിക്കും മഞ്ജു രാഷ്ട്രപതിയോട് ചോദിക്കുന്നത് എന്നായിരുന്നു വിധു ചോദിച്ചത്. അതിനു മഞ്ജു പറഞ്ഞ മറുപടി ഇങ്ങനെയാണ്. ചോദിക്കാൻ ആണെങ്കിൽ ഒരുപാട് കാര്യങ്ങൾ ഉണ്ട്. എങ്കിലും പെട്ടെന്ന് ഓർമ്മ വരുന്നത് സ്ത്രീകൾക്ക് എതിരെ അക്രമങ്ങള്‍ നടക്കുമ്പോൾ അതിന് ലഭിക്കുന്ന ശിക്ഷയുടെ തീവ്രത കൂട്ടണം എന്ന അഭിപ്രായം ആണ്. പെട്ടെന്ന് മനസ്സിൽ വരുന്നതും അതാണ്.

സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾക്ക് ലഭിക്കുന്ന ശിക്ഷയുടെ ഇന്റൻസിറ്റി വളരെ വലുതായിരിക്കണം എന്നുള്ള ഒരു ആഗ്രഹം എനിക്കുണ്ട്. പിന്നീടങ്ങനെ സ്ത്രീകളെ ഉപദ്രവിക്കാൻ ആലോചിക്കുന്ന ഒരാൾക്ക് പേടി തോന്നുന്നത് പോലെയുള്ള നിയമങ്ങൾ വരണം. അങ്ങനെ വന്നു കണ്ടാൽ കൊള്ളാമെന്നുണ്ട് എന്നായിരുന്നു മഞ്ജു പറഞ്ഞത്.

മഞ്ജുവിന്റെ വാക്കുകൾ വലിയ തോതില്‍ വൈറലായിരുന്നു. ഈ നാട്ടിലുള്ള ഓരോ സ്ത്രീകളുടെയും മനസ്സറിഞ്ഞ് ആണ് മഞ്ജു സംസാരിച്ചത് എന്നും ഓരോരുത്തരും ഇന്ത്യൻ പ്രസിഡന്റിനെ കണ്ടാൽ ചോദിക്കാൻ ആഗ്രഹിക്കുന്ന കാര്യം ഇതുതന്നെയായിരിക്കും എന്നും പെൺമക്കൾ ഉള്ള മാതാപിതാക്കൾ 100% ആഗ്രഹിക്കുന്ന കാര്യവും ഇതുതന്നെയായിരിക്കും എന്നാണ് പലരും കമന്റുകളിലൂടെ പറയുന്നത്.

ഒരമ്മയുടെയും സ്ത്രീയുടെയും മാനസികാവസ്ഥയിൽ നിന്ന് ചിന്തിക്കുമ്പോൾ മഞ്ജു പറഞ്ഞത് എത്ര ശരിയാണെന്ന് മനസ്സിലാക്കാൻ സാധിക്കുമെന്നും കേരളത്തിലെ ഓരോ സ്ത്രീകളും പറയാൻ ആഗ്രഹിച്ച വാക്കാണ് മഞ്ജു പറഞ്ഞത് എന്നുമാണ് പലരും പറയുന്നത്. മഞ്ജുവിന്റെ ഈ ആഗ്രഹത്തെ നടി ആക്രമിക്കപ്പെട്ട സംഭവവുമായും പലരും ബന്ധപ്പെടുത്തി കമെന്റുകള്‍ ചെയ്യുന്നുണ്ട്.

പ്രചരിക്കുന്ന വീഡിയോയുടെ ടൈറ്റിൽ ആയി ഇട്ടിരിക്കുന്നതും ദിലീപിനോട് മഞ്ജുവിന് ഇപ്പോളും ദേഷ്യം മാറിയിട്ടില്ല എന്ന രീതിയിലാണ്. എന്നാൽ അതിനെതിരെയും ചിലർ കമെന്റ് ചെയ്തിട്ടുണ്ട്

” ഇത് ദിലീപിനോടുള്ള ദേശ്യമായി എനിക്ക് തോന്നുന്നില്ല. അമ്മയെയും ഭാര്യയേയും പെൺമക്കളെയും സ്നേഹിക്കുന്ന ഏതൊരു ആണും പെണ്ണും ചിന്തിക്കുന്ന കാര്യമാണ് ഇത്. കുട്ടികളെ പോലും കാമ കണ്ണിൽ കണ്ട് പിച്ചിചീന്തിയ എത്ര എത്ര ക്രിമിനലുകൾകാണ് അർഹിക്കുന്ന ശിക്ഷ ലപിക്കാതെ പോയത്” ഇതാണ് ഒരാളുടെ കമെന്റ്

സ്ത്രീകൾക്കെതിരെ ഉള്ളവർക്ക് മാത്രം മതിയോ….. തെറ്റ് ചെയ്യുന്നർക്ക് അർഹമായ ശിക്ഷ ലഭിക്കണം…. അത് ആണായാലും പെണ്ണായാലും…. പിന്നെ ഒരുത്തനും ഒരു തെറ്റ് പോലും ചെയ്യാൻ തോന്നാൻ പാടില്ല ഇതാണ് വേറൊരാളുടെ പക്ഷം.

ADVERTISEMENTS