ഇനി ആ മമ്മൂട്ടി അവൻ വെറുതെ വന്നു അഭിനയിച്ചു തരാമെന്നു പറഞ്ഞാലും അവൻ എന്റെ പടത്തിൽ വേണ്ട – ആ ചിത്രത്തില്‍ നിന്നും മമ്മൂട്ടിയെ സംവിധായകൻ ഒഴിവാക്കി മോഹൻലാലിനെ നായകനാക്കിയ കഥ

119919

മോഹൻലാലും മമ്മൂട്ടിയും മലയാളത്തിലെ പകരം വെക്കാൻ പറ്റാത്ത ഇതിഹാസങ്ങളാണ്.നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ഇരുതാരങ്ങളും ഒരാൾ ഉപേക്ഷിച്ച പല ചിത്രങ്ങളും മറ്റെയാൾ ഹിറ്റ് ആക്കിയ ചരിത്രം ധാരാളം ഉണ്ട് . അത്തരത്തിൽ ഉണ്ടായ ഒരു സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ പിന്നാമ്പുറ കഥയാണ് ഇവിടെ പ്രശസ്ത തിരക്കഥാകൃത്തും ഡെന്നിസ് ജോസ്‌ഫ് വെളിപ്പെടുത്തുന്നത്.സഫാരി ചാനെലിൽ നടന്ന ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ വെളിപ്പെടുത്തുന്നത്.

ഡെന്നിസ് ജോസഫിന്റെ വാക്കുകള്‍-

ADVERTISEMENTS
   

‘മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ രാജാവിന്റെ മകന്‍ മോഹൻലാലിന്റെ കരിയറിലെ തന്നെഏറ്റവും വഴിത്തിരിവായ ചിത്രമാണ്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായപ്പോള്‍ എന്നെ സംബന്ധിച്ച്‌ അത് മമ്മൂട്ടി ചെയ്യണമെന്നായിരുന്നു ആഗ്രഹം. സംവിധായകന്‍ തമ്പിക്കും (തമ്പി കണ്ണന്താനം) ഏറ്റവുമടുപ്പം മമ്മൂട്ടിയോടായിരുന്നു. അവർ ഇരുവരും അടുത്ത ആത്മസുഹൃത്തുക്കളായിരുന്നു.

പക്ഷ ആ അടുത്തായി തമ്പിയുടെ പുറത്തിറങ്ങിയ ‘ആ നേരം അല്‍പദൂരം’ എന്ന ചിത്രം പരാജയപ്പെട്ടതോടു കൂടി ആ സുഹൃത് ബന്ധത്തില്‍ അല്‍പം വിള്ളല്‍ വന്നു. മമ്മൂട്ടി അന്ന് വിജയം വരിച്ചു നില്‍ക്കുന്ന ഹീറോയാണ്. ഒരു പരാജിതന്റെ കൂടെ സിനിമ ചെയ്യാന്‍ മമ്മൂട്ടി മടിച്ചു.

രാജാവിന്റെ മകന്റെ കഥ മമ്മൂട്ടിയ്‌ക്ക് ഇഷ്‌ടമായി എങ്കിലും തമ്പിയുടെ പടത്തിലഭിനയിക്കാന്‍ എന്തോ മമ്മൂട്ടി മടിച്ചു. അങ്ങനെ ഞാനും തമ്പിയുമൊക്കെ ഒരുപാടു നിര്‍ബന്ധിച്ചിട്ടും മമ്മൂട്ടി അഭിനയിക്കാന്‍ മുതിര്‍ന്നില്ല. ആ വേഷം ചെയ്യാൻ തയ്യാറായില്ല എന്ന് മാത്രമല്ല അന്നത്തെ നിലയ്‌ക്ക് തമ്പിക്ക് വിഷമമുണ്ടാകുന്ന രീതിയില്‍ മമ്മൂട്ടി എന്തൊക്കയോ സംസാരിക്കുകയും ചെയ്‌തു. അത് തമ്പിയെ വല്ലാതെ വേദനിപ്പിച്ചു ആ വാശിയില്‍ തമ്പി മോഹന്‍ലാലിനെ സമീപിച്ചു.

അന്ന് മോഹൻലാൽ സാമാന്യം തിരക്കുള്ള നടനാണ്. കരിയിലക്കാറ്റു പോലെ എന്ന പടത്തിന്റെ ഷൂട്ടിംഗ് സൈറ്റിലാണ് മോഹന്‍ലാല്‍ അന്ന്. എപ്പോഴാ കഥ ഒന്നു കേള്‍ക്കുക എന്ന് മോഹന്‍ലാലിനോട് ഞാന്‍ ചോദിച്ചു. എനിക്കൊരു പരിചയവുമില്ലാത്ത മനുഷ്യനാണ് അന്ന് ലാല്‍. സൂപ്പര്‍ സ്റ്റാര്‍ ആയിട്ടില്ലെങ്കിലും മമ്മൂട്ടി കഴിഞ്ഞാല്‍ ഏറ്റവും തിരക്കുള്ള നിലയില്‍ നില്‍ക്കുന്ന നടന്‍.

അന്ന് മോഹൻലാൽ പറഞ്ഞ കാര്യം ശരിക്കും എന്നെ അമ്പരപ്പിച്ചിരുന്നു ‘എനിക്ക് കഥയൊന്നും കേള്‍ക്കണ്ട. നിങ്ങള്‍ക്കൊക്കെ അറിയാമല്ലോ? പിന്നെന്ത് കഥ കേള്‍ക്കാനാണ്’. ഇതായിരുന്നു അന്ന് ലാലിന്റെ മറുപടി.

അത് ഞങ്ങള്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കി. മോഹന്‍ലാലിനെ വച്ച്‌ സിനിമ എടുക്കുന്നുവെന്നറിഞ്ഞതോടെ ഇടയ്‌ക്കിടെ എന്റെ റൂമില്‍ വരാറുണ്ടായിരുന്ന മമ്മൂട്ടി തിരക്കഥ എടുത്ത് അദ്ദേഹത്തിന്റെതായ രീതിയില്‍ ഡയലോഗുകള്‍ പറയാന്‍ തുടങ്ങി.എന്നെ അസ്വസ്ഥനാക്കുകയാണ് ഉദ്ദേശം. അതോടുകൂടി ഞാന്‍ അസ്വസ്ഥനായി. ഞാന്‍ തമ്പിയോടു പറഞ്ഞു. വീണ്ടും ഒന്ന് കൂടി ആലോചിച്ചാലോ എന്ന്.

ഹേയ്, ഇനി ഫ്രീ ആയിട്ട് ചെയ്യാമെന്ന് പറഞ്ഞാലും അവനെന്റെ സിനിമയില്‍ വേണ്ട. ഇതായിരുന്നു മറുപടി. സ്വന്തം കാര്‍ വരെ വിറ്റിട്ടായിരുന്നു തമ്പി രാജാവിന്റെ മകന്‍ എടുത്തത്. സിനിമ സൂപ്പര്‍ ഹിറ്റാവുകയായിരുന്നു’.അങ്ങനെ മോഹൻലാലും മമ്മൂട്ടിക്കൊപ്പം തന്നെ തിരക്കുള്ള നടനായി.

ADVERTISEMENTS
Previous articleഈ നടിയെ ഓർമയുണ്ടോ അച്ചുവിന്റെ അമ്മയിലെ ഉർവ്വശിയുടെ ചെറുപ്പകാലം അഭിനയിച്ച താരം- ഇപ്പോളത്തെ ചിത്രങ്ങൾ കണ്ടാൽ നിങ്ങൾ ഞെട്ടും
Next articleതാൻ പോടോ എന്നേക്കൊണ്ട് സൗകര്യമില്ലെന്ന് രൺജി പണിക്കർ, കാണിച്ചുതരാമെടാ എന്ന് കൈചുരുട്ടി ഷാജി കൈലാസ്; കലഹിച്ച് മമ്മൂട്ടി