എന്റെ ചോദ്യങ്ങൾക്ക് ആ സംവിധായകന് ഉത്തരമില്ലായിരുന്നു.. അതുകൊണ്ട് ആ സിനിമയില്‍ അഭിനയിക്കേണ്ട കാര്യമില്ലെന്ന് തോന്നി : മോഹന്‍ലാല്‍

66729

ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരങ്ങളിലൊരാളായ മോഹൻലാലിനെ നായകനാക്കി സിനിമ ചെയ്യാൻ ആഗ്രഹിക്കാത്ത സംവിധായകർ വിരളമാണ്. പല സംവിധായകരും നേരിട്ട് കഥ പറയാൻ ശ്രമിക്കുമ്പോൾ അതിനു അവസരം ലഭിക്കുന്നില്ല എന്ന പരാതിപ്പെട്ടിരുന്നു. താരത്തിന്റെ തിരക്കുകളാണ് ഇതിന് തടസ്സമാകുന്നത്. ഡോ.ബിജുവും ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയിരുന്നു. സംഭവം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അന്താരാഷ്‌ട്ര തലത്തിൽ പ്രശസ്തനായ സംവിധായകനാണ് ഡോ.ബിജു.

വാണിജ്യസിനിമയുടെ പാതയിൽ നിന്ന് മാറി നിന്നു ചിത്രങ്ങൾ ഒരുക്കുന്ന സംവിധായകന്റെ സിനിമകൾ വിവിധ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളുടെ സംവിധായകനായ ബിജുവുമായി മോഹൻലാൽ ഒന്നിക്കാത്തത് എന്തുകൊണ്ടാണെന്നാണ് ചോദ്യം പല തവണ ഉയർന്നിരുന്നു. തന്റെ സിനിമയിൽ അഭിനയിക്കാൻ താരം വിസമ്മതിച്ചതായി ബിജു നേരത്തെ വെളിപ്പെടുത്തിയിരുന്നു ആ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

ADVERTISEMENTS
   

കഥ പറയാൻ തന്നെ സമീപിച്ച സംവിധായകന്റെ മുന്നിൽ മോഹൻലാൽ മടിച്ചുവെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇതേക്കുറിച്ച് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മോഹൻലാൽ. അദ്ദേഹം കഥ പറഞ്ഞു എന്നത് സത്യമാണ്. എന്നാൽ കഥ ഇഷ്ടപ്പെടാത്തതിനാൽ താൻ അത് നിരസിച്ചതാണ് . ഒരു കലാമൂല്യമുള്ള സിനിമയിൽ അഭിനയിക്കണം എന്നുള്ളത് കൊണ്ട് മാത്രം അങ്ങനെ ഒരു സിനിമയിൽ ഭാഗമാകേണ്ട അവസ്ഥ തനിക്കില്ല . ഒരു പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.

ആർട്ട് സിനിമകൾ മാത്രമാണ് ഡോക്ടർ ബിജു ചെയ്യുന്നത് . വാണിജ്യസിനിമയിൽ നിന്ന് അകലം പാലിച്ചാണ് ബിജുവിന്റെ സഞ്ചാരം. അദ്ദേഹത്തിന്റെ സിനിമകൾ ധാരാളം അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയിരുന്നു. വിവിധ ഫിലിം ഫെസ്റ്റിവലുകളിലും ഇത് പ്രദർശിപ്പിച്ചിട്ടുണ്ട്. ഡോ.ബിജു തന്നോട് ചിത്രത്തിന്റെ കഥ പറഞ്ഞതായി മോഹൻലാൽ തന്നെ സമ്മതിച്ചിരുന്നു

ആരു കഥ പറയാൻ വന്നാലും എന്റെ യുക്തിക്കു ശെരി എന്ന് തോന്നുന്ന ചില ചോദ്യങ്ങൾ എന്റെ ഭാഗത്തു നിന്നും ഉണ്ടാകും. കഥ ഇഷ്ടപ്പെട്ടാൽ മാത്രമേ സിനിമ സ്വീകരിക്കൂ. എന്നാൽ തന്റെ ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും മോഹൻലാൽ പറഞ്ഞു.വാണിജ്യ സിനിമകളിൽ മാത്രമല്ല കലാമൂല്യമുള്ള സിനിമകളിലും താൻ അഭിനയിച്ചിട്ടുണ്ടെന്ന് മോഹൻലാൽ പറയുന്നു. പക്ഷേ, അത്രയും മിഴിവുറ്റ സിനിമയായിരിക്കണമെന്നും താരം നിർബന്ധം പിടിക്കുന്നു. വാസ്തുഹാര, വാനപ്രസ്ഥം പോലൊരു സിനിമയായിരുന്നെങ്കിൽ അഭിനയിക്കുമായിരുന്നു.താരത്തിന്റെ തുറന്ന് പറച്ചിലിന് പിന്നാലെ മറുപടിയുമായി സംവിധായകനും ലാലിനെതിരെ അന്ന് രംഗത്തെത്തിയിരുന്നു.

ADVERTISEMENTS
Previous articleനിങ്ങള്‍ അവന് ഇത്തരത്തിലൊരു വേഷം നല്‍കിയല്ലോ! ലാലുമോനെ ഈ വേഷത്തില്‍ കാണുന്നത് എനിക്കിഷ്ടമല്ല : മോഹന്‍ലാലിന്റെ അമ്മ കടുത്ത മനോവിഷമത്തിൽ സംവിധായകൻ ഭദ്രനോട് അന്ന് പറഞ്ഞത്
Next articleഅന്നയാൾ എന്റെ വസ്ത്രം മുഴുവൻ വലിച്ചു കീറി, ഞാൻ…പിന്നീട് സംഭവിച്ചത് – തന്റെ ദുരനുഭവം വെളിപ്പെടുത്തി മീര നന്ദൻ