താനെന്നു മുതലാടോ എന്നെ ‘നിങ്ങൾ’ എന്നൊക്കെ വിളിക്കാൻ തുടങ്ങിയത്-അന്ന് കരവാനിലോട്ടു വിളിച്ചിട്ട് മമ്മൂട്ടി ചോദിച്ചത്- ടി ജി രവി വെളിപ്പെടുത്തുന്നു

29317

ഒരുകാലത്തെ മലയാള സിനിമയിലെ ഏറ്റവും ക്രൂരനായ വില്ലൻ കഥാപത്രങ്ങൾ അവതരിപ്പിച്ചുകൊണ്ടിരുന്ന നടൻ ശ്രീ. ടി ജി രവി. എൺപതുകളിൽ മലയാള സിനിമയുടെ ഒഴിച്ചുകൂടാനാവാത്ത പ്രതിഭ. ഇന്നദ്ദേഹം വില്ലൻ വേഷങ്ങളും മികവുറ്റ സ്വഭാവ വേഷങ്ങളും ഒക്കെ ചെയ്തു മുന്നേറുന്നുണ്ട്.

മനസ്സിൽ തട്ടി നിൽക്കുന്ന ക്യാരക്ടർ വേഷങ്ങളിലാണ് ഇന്ന് ടി ജി രവി കൂടുതലും അഭിനയിക്കുന്നത്. മലയാളത്തിലെ ഒട്ടു മിക്ക തലമുറ നടന്മാരോടൊപ്പവും അഭിനയിച്ച നടൻ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ഉൾപ്പടെ മിക്കവരുടെയും നല്ല സുഹൃത്തു കൂടിയാണ്.

ADVERTISEMENTS
   

ഇപ്പോൾ വൈറലാവുന്നത് ശ്രീ ടി ജി രവി നടൻ മമ്മൂട്ടിയെ പറ്റി പറഞ്ഞ ചില കാര്യങ്ങൾ ആണ്.ഒരഭിമുഖത്തില്‍ ആണ് അദ്ദേഹം ഇങ്ങനെ ഒരു വെളിപ്പെടുത്തല്‍ നടത്തിയത് . അദ്ദേഹം പറഞ്ഞത് ഇതാണ്.

താൻ ഒരിക്കൽ മമ്മൂട്ടിയുടെ കാരവനിൽ അദ്ദേഹം വിളിച്ചതറിഞ്ഞു ചെന്നു. അപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു “താൻ എന്നുമുതലാടോ എന്നെ ‘നിങ്ങൾ, നിങ്ങൾ’ എന്നൊക്കെ പറഞ്ഞു വിളിക്കാൻ തുടങ്ങിയത് എന്ന്.

അദ്ദേഹം അങ്ങനെ ചോദിയ്ക്കാൻ ഒരു കാരണമുണ്ട്. കുറച്ചു കാലങ്ങൾക്ക് ശേഷമാണ് ദി പ്രീസ്റ്റ് എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചത്. അന്നൊക്കെ മമ്മൂട്ടി വരുമ്പോൾ അദ്ദേഹത്തോട് സംസാരിക്കാനും കാണാനുമൊക്കെ കുറെ ആൾക്കാർ എത്തും. ഞാൻ അവിടേക്ക് ചെല്ലുമ്പോൾ മമ്മൂട്ടി എന്നോട് പറയും ‘വാ ഇരിക്കടോ’ എന്ന്.

മമ്മൂട്ടിയുടെ ചുറ്റും മറ്റുള്ളവർ ഉള്ളപ്പോൾ ഞാൻ പരമാവധി അദ്ദേഹത്തെ ‘നിങ്ങൾ’ എന്നൊക്കെയാണ് അഭിസംബോധന ചെയ്യാറുള്ളത്. അതുകൊണ്ടാണ് അദ്ദേഹം അങ്ങനെ ചോദിച്ചത്. അതിനു ശേഷം മമ്മൂട്ടി എന്നോട് പറഞ്ഞ കാര്യങ്ങൾ എന്നെ തീർത്തും സ്തബ്ധനാക്കിയിരുന്നു.

എന്തിനു തന്നോട് അങ്ങനെ  ഒരകല്‍ച്ചയില്‍ സംസാരിക്കുന്നത് എന്നാണ് അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. കാരണം ഞാൻ മുൻപ് അദ്ദേഹത്തെ അങ്ങനെയല്ല വിളിച്ചിരുന്നത്. അന്ന് ഞാൻ മമ്മൂട്ടിയുടെ ചോദ്യത്തിന് പറഞ്ഞ മറുപടി ഇങ്ങനെയാണ്.

“ഞാൻ സിനിമയിൽ നിന്ന് പോകുന്നതിനു മുൻപ് നമ്മൾ പലപ്പോഴും ഒരുമിച്ചുണ്ടായിരുന്നു. അന്നൊക്കെ ‘എടൊ’ എന്നും ‘താൻ’ എന്നുമൊക്കെ പരസ്പരം വിളിച്ചു സംസാരിക്കുമായിരുന്നു. ഇന്ന് എന്റെ അവസ്ഥയിൽ നിന്ന് എത്രയോ ഉയരെ ആണ് നിങ്ങൾ നിൽക്കുന്നത്. അപ്പോൾ പൊതുജനങ്ങളുടെയും മറ്റും മുന്നിൽ വച്ച് നിങ്ങളെ അങ്ങനെ വിളിക്കുന്നത് ശരിയല്ല എന്ന് എനിക്ക് തോന്നി എന്നാണ് അതിനു മറുപടിയായി താൻ പറഞ്ഞത് എന്ന് ടി ജി രവി പറയുന്നു.

അന്നത് കേട്ട് മമ്മൂട്ടി പൊട്ടിച്ചിരിക്കുകയാണ് ഉണ്ടായത് എന്ന് ടി ജി രവി പറയുന്നു. തനിക്ക് അദ്ദേഹത്തോട് മുന്നേ ഉണ്ടായിരുന്ന സൗഹൃദത്തിൽ എന്തെങ്കിലും കുറവുണ്ടായതുകൊണ്ടാണോ തന്നെ അങ്ങനെ ഇപ്പോൾ വിളിക്കുന്നത് എന്ന് കരുതിയാണ് മമ്മൂട്ടി അങ്ങനെ ചോദിച്ചത്. സത്യത്തിൽ പഴയ ആ സഹൃദം ഇന്നും സൂക്ഷിക്കുന്ന ഒരാൾക്ക് മാത്രമേ അങ്ങനെ ചിന്തിക്കാൻ കഴയു .അത് ചിന്തിച്ചപ്പോൾ അദ്ദേഹത്തോടുളള തന്റെ സൗഹൃദം ഒരുപാട് കൂടി എന്ന് ടി ജി രവി പറയുന്നു.

ADVERTISEMENTS
Previous articleകുഞ്ഞനുജനു ശ്വാസം മുട്ടുന്നുവന്നു മനസിലാക്കി ജീവൻ രക്ഷിച്ചു മൂന്ന് വയസ്സുകാരൻ വീഡിയോ ഇന്റർനെറ്റിൽ വൈറൽ
Next articleനീ അത് ഒന്ന് തൊടാൻ സമ്മതിക്കുമോ?അല്ലെങ്കിൽ ഒന്ന് കാണിക്കണം പ്ലീസ്- ഞെട്ടിക്കുന്ന കാസ്റ്റിംഗ് കൗച് അനുഭവം പറഞ്ഞു രൺവീർ സിംഗ്