സെന്തൂരപൂവേ എന്ന തമിഴ് സീരിയലിലൂടെ പ്രശസ്തയായ നടി ശ്രീനിധി അടുത്തിടെ ഒരു ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തൽ നടത്തുകയായിരുന്നു ചെയ്തത്. തനിക്കുണ്ടായ ഒരു കാസ്റ്റിംഗ് കൗച്ച് അനുഭവത്തെക്കുറിച്ച് ആയിരുന്നു താരം തുറന്നു പറഞ്ഞിരുന്നത്. അതും പ്ലസ് വണ്ണിന് പഠിക്കുന്ന സമയത്താണ് ഇത്രയും മോശമായ ഒരു അനുഭവത്തിലൂടെ തനിക്ക് കടന്നു പോകേണ്ടതായി വന്നത് എന്നും നടി പറഞ്ഞിരുന്നു.
ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരം തേടി വന്ന സമയത്താണ് കാസ്റ്റിംഗ് നടത്തിയ വ്യക്തി തന്നോട് മോശമായ രീതിയിൽ ഇടപെട്ടത് ആ സംഭവം തനിക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല എന്നും നടി പറയുന്നുണ്ട്.
തന്നെ കാസ്റ്റിംഗ് നടത്തിയ വ്യക്തി തന്നോട് പറഞ്ഞത് അഡ്ജസ്റ്റ്മെന്റുകൾ ഒക്കെ ചെയ്യേണ്ട അവസരം ഉണ്ടാകും എന്നാണ്. അതുമാത്രമല്ല തന്നോട് മാത്രമായിരുന്നില്ല ഇത്തരത്തിൽ മോശമായ രീതിയിൽ ആ വ്യക്തി സംസാരിച്ചിരുന്നത്.
കാസ്റ്റിംഗ് കൗച്ച് എന്ന ഭീകരമായ അനുഭവം നേരിടേണ്ടിവന്നത് തന്റെ അമ്മയ്ക്കും കൂടിയാണ്. ഇത് എല്ലാ ഇൻഡസ്ട്രിയലും നിലനിൽക്കുന്ന ഒരു കാര്യം കൂടിയാണ് ഒരു ബിഗ് ബജറ്റ് ചിത്രത്തിന്റെ ഭാഗമായിട്ടാണ് ഓഡിഷനായി പോയത്. ആ സമയത്താണ് കാസ്റ്റിംഗ് നടത്തിയ വ്യക്തി അഡ്ജസ്റ്റ്മെന്റുകൾ ഒക്കെ ചെയ്യേണ്ടതായി വരുമെന്ന് തന്നോടും തന്റെ അമ്മയോടും കൂടി പറഞ്ഞിരുന്നത്. എന്നാൽ അയാൾ പറഞ്ഞതിന്റെ അർത്ഥം അപ്പോൾ ഞങ്ങൾക്ക് മനസ്സിലായിരുന്നില്ല. അതുകൊണ്ടു തന്നെ ഞങ്ങൾ ഭക്ഷണത്തിന്റെയും റൂമിന്റെയും കാര്യത്തിൽ ഒന്നും വാശി പിടിക്കില്ല എന്നും അഡ്ജസ്റ്റ് ചെയ്ത് നിൽക്കാം എന്നും പറയുകയും ചെയ്തിരുന്നു.
View this post on Instagram
അപ്പോൾ അയാൾ തുറന്നു തന്നെ യഥാർത്ഥ കാര്യം സംസാരിക്കുകയാണ് ചെയ്തത്. താൻ ഉദ്ദേശിച്ചത് അത്തരം അഡ്ജസ്റ്റ്മെന്റിനെ കുറിച്ച് അല്ല എന്നും സിനിമയിൽ നല്ല വേഷങ്ങളും അവസരങ്ങളും ലഭിക്കണമെന്നുണ്ടെങ്കിൽ ലൈം ഗികമായിട്ടുള്ള ചില അഡ്ജസ്റ്റ്മെന്റുകൾ സിനിമാ മേഖലയിൽ നടത്തണമെന്നും അതാണ് സിനിമാ മേഖലയിലെ അഡ്ജസ്റ്റ്മെന്റുകൾ എന്നും അയാൾ തന്നോടും തന്റെ അമ്മയോടും തുറന്നു പറയുകയും ചെയ്തിരുന്നു.
അപ്പോൾ തന്നെ തങ്ങൾ അത്തരത്തിലുള്ള കുടുംബത്തിൽ നിന്ന് വന്നവരല്ല എന്ന് തന്റെ അമ്മ തുറന്നു പറയുകയാണ് ചെയ്തത്. അപ്പോഴാണ് അയാൾ ഉടനെ അടുത്ത മറുപടിയുമായി വന്നത്. തന്നെ വേണമെന്ന് യാതൊരു നിർബന്ധവും ഇല്ല എന്നും തന്റെ അമ്മയാണെങ്കിലും കുഴപ്പമില്ല എന്നുമാണ് അയാൾ അപ്പോൾ പറഞ്ഞിരുന്നത്. ഇത് കേട്ട് അമ്മ ആ സമയത്ത് വല്ലാതെ വിഷമിക്കുകയും അങ്ങനെ ഒരു അവസരം ലഭിക്കേണ്ടതില്ല എന്ന് തീരുമാനിക്കുകയും ചെയ്തു.