മമ്മൂട്ടി തനിക്ക് നൽകിയത് ജീവിതത്തിലെ ഏറ്റവും വലിയ പാര: ദുൽഖറിന്റെ മുന്നിൽ വച്ച് തുറന്നു പറഞ്ഞു നടൻ പ്രസന്ന

819

അച്ഛനോട് പറയണം സിനിമ ചെയ്യുമ്പോൾ ഞങ്ങളെ കൂടെ ഒക്കെ മനസ്സിൽ കരുതണം എന്ന് ദുൽഖറിനോട് അഭ്യർത്ഥിച്ചു തമിഴ് നടൻ പ്രസന്ന.

തമിഴ് സിനിമ മേഖലയുടെ മാത്രം സ്വന്തമല്ല പ്രസന്ന വെങ്കിട്ടേഷ് എന്ന പ്രസന്ന. മലയാളികളുടെയും കൂടി ഇഷ്ടതാരമാണ് പ്രസന്ന. തമിഴ് സിനിമ മേഖലയിലെ മികവുറ്റ നടിയും ശാലീന സൗന്ദര്യത്തിന് ഉടമയുമായ സ്നേഹയാണ് പ്രസന്നയുടെ ഭാര്യ. 2012 ലാണ് ഇരുവരും വിവാഹിതരായത്.

ADVERTISEMENTS

സ്നേഹ ഒരുപാട് മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും നായികയായി ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ളത് മമ്മൂട്ടി സിനിമകളിലാണ്. ഇപ്പോൾ കുറച്ചു മുൻപായി മമ്മൂട്ടി അഭിനയിച്ച ക്രിസ്റ്റഫർ എന്ന സിനിമയിലും മമ്മൂട്ടിയുടെ നായിക സ്നേഹയായിരുന്നു.

കിംഗ് ഓഫ് കൊത്തയുടെ പ്രമോഷൻ സമയത്ത് വേദിയിലേക്ക് പ്രസന്നയെ സ്വാഗതം ചെയ്യുകയായിരുന്നു അവതാരികയായ മീര അനിൽ. താങ്കൾ ഏത് ഭാഷയിലൂടെ ആണ് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നതെന്ന് മീരയുടെ ചോദ്യത്തിന് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പ്രസന്ന മലയാളത്തിലാണ് എല്ലാവരെയും അഭിസംബോധന ചെയ്തത്. താൻ അടുത്തിടെ കണ്ടതിൽ ഏറ്റവും പോസിറ്റീവും ആയ ഒരു മനുഷ്യനാണ് ദുൽഖർ എന്ന് പ്രസന്ന വേദിയിൽ വച്ച് പറയുകയുണ്ടായി.

READ NOW  ഒരു പുരുഷന് ഒരു സ്ത്രീയെ സംതൃപ്തിപെടുത്തുന്നതിൽ പരിധിയുണ്ട്. വൈബ്രേറ്റർ ഉപയോഗിച്ചത് തുറന്നു എഴുതി ശ്രീലക്ഷ്മി അറക്കൽ വൈറൽ പോസ്റ്റ്.

അദ്ദേഹം മലയാളത്തിന്റെ സൂപ്പർസ്റ്റാർ പദവി മാത്രമല്ല ഇന്ത്യയിലെ എല്ലാ ഭാഷകളിലെയും സൂപ്പർസ്റ്റാർ പദവിയിൽ എത്താനുള്ള പരിശ്രമത്തിലാണ് ദുൽഖർ എന്നും അത് വീട്ടിൽ തന്നെ ഒരു കോമ്പറ്റീഷൻ ഉള്ള ആളുള്ളതിനാൽ ആകാമെന്നും ഉള്ള പ്രസന്നയുടെ പരാമർശം വേദിയെ ചിരിപ്പിച്ചു.

തനിക്കൊരു കാര്യം പറയാനുണ്ടെന്നും അത് കിങ് ഓഫ് കൊത്തയെ സംബന്ധിച്ച് ഉള്ളതല്ല എന്നും ദുൽഖറിന്റെ അച്ഛനായ മമ്മൂട്ടി തനിക്ക് നൽകിയ പാരയെ കുറിച്ചിട്ടുമാണ് പറയാൻ പോകുന്നതെന്നും പറഞ്ഞാണ് പ്രസന്ന കാര്യങ്ങൾ വിശദീകരിച്ചത്.

മമ്മൂട്ടിയോടൊപ്പം തന്റെ ഭാര്യയായ സ്നേഹ അഭിനയിച്ച അവസാനം മൂവി ആയിരുന്നു ക്രിസ്റ്റഫർ. അതിന്റെ ക്ലൈമാക്സിനു മുൻപ് മരിച്ചു കിടക്കുന്ന സ്നേഹയെ മുറിയിൽ നിന്നും എടുത്തുകൊണ്ട് നടന്ന് അവിടെയുള്ള സോഫയിൽ കിടത്തി പൊട്ടിക്കരയുന്ന രംഗമുണ്ട്. സംവിധായകൻ മമ്മൂട്ടിയുടെ അടുത്ത് പറഞ്ഞത് ആദ്യം സ്നേഹയെ കട്ടിലിൽ നിന്ന് എടുത്തുയർത്തുന്ന ഒരു സീൻ പിന്നെ സ്നേഹയെ പൊക്കിക്കൊണ്ട് മമ്മൂട്ടി നടക്കുന്ന ഒരു സീൻ. പിന്നീട് സ്നേഹയെ സോഫയിൽ കിടത്തുന്ന രംഗം അങ്ങനെ മൂന്നു ഷോട്ട് ആക്കി അത് ചെയ്യാം അല്ലെങ്കിൽ സ്‌നേഹയെയും പൊക്കി ആ കോറിഡോറിലൂടെ അത്രയും ദൂരം മമ്മൂട്ടി നടക്കേണ്ടി വരും അതുകൊണ്ടാണ് സംവിധായകൻ അങ്ങനെ പറഞ്ഞത്.

READ NOW  ഇതൊരു പുതിയ വഴിത്തിരിവായിരിക്കും. ഇനി ഞാൻ നോ പറയില്ല മേതിൽ ദേവിക

എന്നാൽ മമ്മൂട്ടി പറഞ്ഞു അത് ഒറ്റ ടേക്കിൽ റെഡിയാക്കാം എന്ന്. അപ്പോൾ സ്നേഹ പറഞ്ഞു സാർ അത് വേണോ ഞാൻ 68 കിലോ ഉണ്ട് എന്നെ എടുത്തുകൊണ്ടു അത്രയും ദൂരം നടക്കാൻ പറ്റുമോ എന്ന്. പക്ഷേ അദ്ദേഹം വളരെ ഈസി ആയി 68 കിലോ ഉള്ള സ്നേഹയെ എടുത്തുയർത്തി കോറിഡോറിലൂടെ നടന്നു സോഫയിൽ കൊണ്ട് കിടത്തി.

ഞാനും സ്നേഹയും കൂടി ഈ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ സ്നേഹ എന്റെയടുത്തു പറഞ്ഞു 72 വയസ്സുള്ള ഒരു മനുഷ്യനാണ് ഇത് ഒറ്റക്ക് ചെയ്തത്. നിങ്ങൾക്ക് എന്നെ ഈ ഹാളിൽ നിന്നും എടുത്തു ഉയർത്തിക്കൊണ്ടു പോകാൻ കഴിയുമോ എന്ന്. നിശ്ചയമായും എനിക്കതിന് കഴിഞ്ഞില്ല. അന്ന് തൊട്ട് അവൾ എന്നെ കളിയാക്കികൊണ്ടിരിക്കുകയാണ്.

അദ്ദേഹത്തിന് 72 വയസ്സുണ്ടെന്ന് വിശ്വസിക്കാൻ തന്നെ പ്രയാസമാണ്. അതുകൊണ്ട് താങ്കൾ അച്ഛനോട് പറയണം സിനിമ ചെയ്യുമ്പോൾ ഞങ്ങളെയൊക്കെ ഒന്നു മനസ്സിൽ വിചാരിക്കണമെന്ന്. പ്രസന്നയുടെ ഈ പ്രസംഗം വേദിയെ ഒന്നടങ്കം ചിരിയിലാഴ്ത്തി.

READ NOW  ആ അവസ്ഥ കണ്ടപ്പോൾ പെട്ടന്ന് വണ്ടി തുറന്നു ആ നോട്ടു കെട്ടുകൾ എടുത്തു നൽകി - അതാണ് കലാഭവൻ മണി ജാഫർ ഇടുക്കി പറഞ്ഞത്.
ADVERTISEMENTS