മഹാനടൻ പ്രേം നസീറിന്റെ അവസാന ശമ്പളം ഇതായിരുന്നു – ഒരു സിനിമ പരാജയപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞത് – നിർമാതാവ് സുരേഷ് കുമാർ പറഞ്ഞത്.

32960

മരിച്ചു 35 വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും മലയാളികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന നടനാണ് പ്രേം നസീർ. എല്ലാ അർത്ഥത്തിലും ഒരു നിത്യഹരിത നായകൻ എന്ന് വിളിക്കാവുന്ന വ്യക്തിത്വം ആയിരുന്നു. അദ്ദേഹത്തിനോടൊപ്പം അഭിനയിച്ച ഏവരും ഒരേസരത്തിൽ പറയുന്ന ഒരു കാര്യമാണ് ഒരു നടൻ എന്നതിനപ്പുറം വലിയൊരു മനുഷ്യസ്നേഹിയാണ് പ്രേം നസീർ എന്ന് പറയുന്നത്.

1951ലാണ് പ്രേം നസീർ ആദ്യമായി ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത് അവിടെ നിന്ന് നീണ്ട 38 വർഷത്തെ അഭിനജീവിതത്തിലൂടെ ഏകദേശം 600 ഓളം ചിത്രങ്ങളിൽ അദ്ദേഹം നായകനായി അഭിനയിച്ചു ഗിന്നസ് വേൾഡ് റെക്കോർഡ് വരെ സ്വന്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിൻറെ വിശാലമായ മനസ്ഥിതിയെക്കുറിച്ച് മട്ടുള്ള വ്യക്തിയെ സഹായിക്കാനുള്ള മനസ്സിനെക്കുറിച്ച് നിരവധി പേർ തുറന്നു പറഞ്ഞിട്ടുണ്ട്.. ഇപ്പോൾ പ്രമുഖ നിർമ്മാതാവും നടി കീർത്തി സുരേഷിന്റെ പിതാവുമായ ജി സുരേഷ് കുമാർ പ്രേംനസീറിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൽ ഇപ്പോൾ വൈറലാകുകയാണ്.

ADVERTISEMENTS
   

ഏതു വിഷയങ്ങളിലും സ്വന്തം അഭിപ്രായം സധൈര്യം സംസാരിക്കുന്ന വ്യക്തി കൂടിയാണ് ജി സുരേഷ് കുമാർ. സിനിമ മേഖലയിൽ സൂപ്പർതാരങ്ങൾ അടക്കമുള്ളവർ മേടിക്കുന്ന വമ്പൻ പ്രതിഫലത്തെ കുറിച്ച് പലപ്പോഴും അദ്ദേഹം വിമർശനാത്മകമായി സംസാരിച്ചിട്ടുണ്ട്. നിർമ്മാതാവില്ലങ്കിൽ സിനിമയോ നടനോ ഒന്നുമില്ല എന്ന് പലപ്പോഴും അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴുള്ള നടന്മാർ വമ്പൻ പ്രതിഫലമാണ് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറയാറുണ്ട്. സത്യമുള്ള കാര്യങ്ങൾ തുറന്നു പറയുന്നതിന് നാം ആരെയും ഭയപ്പെടാറുണ്ട് എന്ന് അദ്ദേഹം പലപ്പോഴും പറയാറുണ്ട്. ഇപ്പോൾ നടൻ പ്രേം നസീറിന്റെ അവസാന ചിത്രങ്ങൾ അദ്ദേഹം വാങ്ങിയിരുന്നു പ്രതിഫലത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. അതോടൊപ്പം പ്രേം നസീറിനൊപ്പം സിനിമ നിർമ്മിച്ചപ്പോഴുള്ള അനുഭവത്തെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

പ്രേം നസീറിനെ പോലൊരു വ്യക്തി ഇനി ഒരിക്കലും ഉണ്ടാവുകയില്ല എന്നാണ് സുരേഷ് കുമാർ പറയുന്നത്. അത്ര കൃത്യതയോടെ കൂടി കാര്യങ്ങൾ ചെയ്യുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. ആ കാലത്ത് പല ഷിഫ്റ്റ് കളിലാണ് സിനിമ ഷൂട്ട് ചെയ്യുന്നത്. രാവിലെ 8 മണി മുതൽ 10 മണി വരെ പിന്നെ 12 മണി മുതൽ 2 മണി വരെ അങ്ങനെ ഓരോ ഷിഫ്റ്റിലും ഓടി നടന്ന നസീർ സാർ അഭിനയിക്കുന്ന സമയങ്ങൾ ആയിരുന്നു അന്നൊക്കെ. അങ്ങനെ ഓരോ ഷിഫ്റ്റിലും അഭിനയിച്ചാണ് അദ്ദേഹം പല ചിത്രങ്ങളും തീർത്തിട്ടുള്ളത്.

ഏതെങ്കിലും ഒരു സിനിമ മോശമായി കഴിഞ്ഞാൽ അതിൻറെ പ്രൊഡ്യൂസറെ വിളിച്ച് പറയും എനിക്ക് ഇന്ന ഷിഫ്റ്റ് ഒഴിവുണ്ട് നിങ്ങൾ ആ സമയത്ത് ഒരു സിനിമ ഒരുക്കിക്കൊള്ളും എന്ന് പറഞ്ഞ് തന്റെ ഒപ്പം അഭിനയിക്കുന്ന എല്ലാവരെയും വിളിച്ചു കാര്യങ്ങൾ പറഞ്ഞു ആ സംവിധായകനെ നിർമാതാവിനെ സഹായിക്കുന്ന ഒരു സ്വഭാവമായിരുന്നു അദ്ദേഹത്തിന്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഒപ്പം ഉണ്ടായിരുന്ന നിർമ്മാതാക്കൾ എല്ലാം കാലങ്ങളോളം ഇൻഡസ്ട്രിയിൽ നിലനിൽക്കുകയും ചെയ്തിരുന്നുവെന്ന് സുരേഷ് കുമാർ ഓർക്കുന്നു.

കെ പി കൊട്ടാരക്കര, ടി കെ ബാലൻ, ആർഎസ്എസ് പ്രഭു തുടങ്ങിയവരെല്ലാം അത്തരത്തിൽ നസീറിന്റെ സപ്പോർട്ട് കൂടി സിനിമ മേഖലയിൽ നിലനിന്ന നിർമ്മാതാക്കളായിരുന്നു എന്ന് അദ്ദേഹം പറയുന്നു. ശശികുമാർ സാർ ഉൾപ്പെടെ ഇവരെല്ലാം സ്ഥിരമായി അദ്ദേഹത്തെ വെച്ച് സിനിമയിലെടുത്തുകൊണ്ടിരുന്ന വ്യക്തികൾ ആയിരുന്നു. വളരെ മിനിമം ബഡ്ജറ്റ് സിനിമകൾ എടുത്ത് വിജയിപ്പിച്ച മുന്നോട്ടു പോയിക്കൊണ്ടിരുന്ന നിർമ്മാതാക്കൾ ആയിരുന്നു ഇവരെല്ലാം എന്ന് സുരേഷ് കുമാർ പറയുന്നു.

പ്രേംനസീർ ഏറ്റവും ബിസി ആയി നിൽക്കുന്നസമയത്തു മേടിച്ച ശമ്പളം എന്ന് പറയുന്നത് ഒന്ന് ഒന്നരയോ രണ്ടോ ലക്ഷം രൂപയാണ്. അതിൽ കൂടുതൽ അദ്ദേഹം മേടിച്ചിട്ടില്ല എന്ന് അക്കാലത്തെ പണത്തിൻറെ മൂല്യമല്ല ഇക്കാലത്ത് എങ്കിലും അതു വളരെ മിനിമം ഒരു ശമ്പളമായിരുന്നു സുരേഷ് കുമാർ ഓർക്കുന്നു. നോക്കുമ്പോൾ ഇന്നത്തെ താരങ്ങളൊക്കെ മേടിക്കുന്നത് എത്ര ഇരട്ടി തുകയാണ് അദ്ദേഹം ചോദിക്കുന്നുണ്ട്.

വലിയ മനസ്സുള്ള മനുഷ്യനായിരുന്നു പ്രേംനസീർ. തൻറെ വ്യക്തിപരമായ ഒരു അനുഭവം കൂടി സുരേഷ് കുമാർ ഇതോടൊപ്പം പറയുന്നുണ്ട്. താനുമൊത്തു അദ്ദേഹം ചെയ്ത അയൽവാസി ഒരു ദരിദ്രവാസി എന്ന സിനിമ ശരിയായി പോകുന്നില്ല എന്ന് കണ്ടപ്പോൾ തന്നെ പ്രതിഫലത്തിൽ നിന്ന് 25,000 രൂപ വേണ്ട എന്ന് പ്രേംനസീർ പറഞ്ഞ കാര്യവും ആ പൈസ മേടിക്കാതിരുന്ന കാര്യവും സുരേഷ് കുമാർ ഓർക്കുന്നുണ്ട്.

അദ്ദേഹത്തെ ഒന്നും നമുക്ക് ഒരിക്കലും മറക്കാൻ പറ്റത്തില്ല നസീർ സാറിനെ പോലുള്ള ആൾക്കാർ മലയാള സിനിമ ഉള്ള കാലത്തോളം ഉണ്ടാകും എന്നും ഓർക്കപ്പെടും എന്ന് സുരേഷ് കുമാർ പറയുന്നുണ്ട്.

ADVERTISEMENTS
Previous articleപൃഥ്വിരാജ് പറഞ്ഞത് പൂർണമായും തെറ്റാണു അതിനോട് യോജിക്കാൻ ആവില്ല- താരത്തിനു സോഷ്യൽ മീഡിയയിൽ വിമർശനം.
Next articleഎൻറെ ആ സിനിമകളിലെ കഥാപാത്രങ്ങളോട് എനിക്ക് യോജിക്കാൻ ആവില്ല – ആ കഥപാത്രത്തെ ആളുകൾ ആഘോഷിക്കുന്നത് എനിക്ക് നിയന്ത്രിക്കാൻ ആവുന്നതിലും അപ്പുറം