അപമര്യാദയായി പെരുമാറി മാധ്യമപ്രവർത്തകയുടെ പരാതിയിൽ അച്ഛനായി മാപ്പ് പറയുന്നു എന്ന് സുരേഷ് ഗോപി

12905

നടനും എം പിയുമായ സുരേഷ് ഗോപിക്കെതിരായി ഒരു മാധ്യമപ്രവർത്തക നിയമ നടപിടിക്കൊരുങ്ങുന്നു എന്ന വാർത്തയാണ് വരുന്നത്. മാധ്യമപ്രവർത്തകരോട് പ്രതികരിക്കുന്നതിനിടയിൽ അനുവാദമില്ലാതെ ഒരു മാധ്യമപ്രവർത്തകയുടെ തോളിൽ കൈ വച്ച് എന്നതാണ് കാരണം. മാധ്യമപ്രവർത്തക അദ്ദേഹത്തിന്റെ കൈ തട്ടി മാറ്റിയെങ്കിലും വീണ്അടും ദ്ദേഹം തോളിൽ കൈ വെക്കുകയായിരുന്നു എന്ന് മാധ്യമ പ്രവർത്തക പറയുന്നു. ഇതിന്റെ വിഡിയോയും വൈറലായിരിക്കുകയാണ്.

ഈ വിഷയത്തിൽ മറ്റു മാധ്യമപ്രവർത്തകർ രൂക്ഷമായി  താരത്തെ വിമർശിക്കുന്നുണ്ട്. ഈ വിഷയത്തിൽ താരത്തിനോട് പ്രതികരണം ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെ.

ADVERTISEMENTS
   

“ഞാൻ അവരെ വിളിച്ചത് ഖേദം പ്രകടിപ്പിക്കാനല്ല. അതല്ല, അവർ അതിനെ അങ്ങനെയാണ് വ്യാഖ്യാനിച്ചത്  എങ്കിൽ എനിക്ക് അങ്ങനെ ഒരു ഉദ്ദേശമില്ല; ഒരു തെറ്റായ ഉദ്ദേശവുമില്ല. അത് വീഡിയോ എടുത്തു അവരെ ആരെങ്കിലും കാണിച്ചിട്ടുണ്ടെങ്കിൽ അവര്‍ അത് കണ്ടു  തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിൽ അതിനു മാപ്പ് പറയുകയാണ്.

അത് പറയാൻ ഞാൻ അവരെ പല തവണ ഫോണില്‍  വിളിച്ചിരുന്നു. പക്ഷേ അവർ ഫോൺ എടുത്തിട്ടില്ല. ഇന്ന് ഇപ്പോൾ രാവിലെ നിയമ നടപടി എന്നൊക്കെയാണ് കേൾക്കുന്നത് അപ്പോൾ പിന്നെ ഞാൻ എന്ത് പറയാനാണ്.

See also  പ്രിയങ്ക ചോപ്ര ലോകസുന്ദരി പട്ടം തട്ടിപ്പിലൂടെ നേടിയത് തെളിവുകൾ നിരത്തി സഹ മത്സരാർത്ഥി

അവർ നിന്നത് എന്റെ വഴി മുടക്കിയാണ്. ഒരു പ്രാവശ്യം ഞാൻ കൈ വച്ചത് സൈഡിലാണ് പിടിച്ചത് ഇങ്ങനെ സൈഡിലോട്ടു മാറ്റി പോകാൻ തുടങ്ങിയതാണ് അപ്പോൾ എനിക്ക് പോകാൻ പറ്റുന്നില്ല. അവർ ചോദ്യവുമായി വീണ്ടും എത്തുകയാണ്. ഞാൻ രണ്ടു പ്രാവശ്യം ഓക്കേ താങ്ക് യു എന്ന് പറഞ്ഞു നീങ്ങാൻ ശ്രമിക്കുമ്പോൾ പറ്റുന്നില്ല താരം പറയുന്നു.

ചാനൽ ന്യൂസ്‌ റീഡറുടെ ഭാഗത്തു നിന്നുള്ള ചോദ്യം  ഇങ്ങനെയാണ്. ആ വിഡിയോയിൽ നിങ്ങളുടെ പെരുമാറ്റം കാണുന്ന ആർക്കും, പക്ഷേ ബി ജെ പി കാർക്ക് എങ്ങനെ എന്ന് എനിക്കറിയില്ല പക്ഷേ മറ്റുള്ളവർക്ക് തോന്നുന്നത് അത് അനുചിതമായ ഒരു പെരുമാറ്റമായാണ് തോന്നുന്നത് , അങ്ങനെ എങ്കിൽ മാപ്പ് പറയുന്നതല്ലേ ശരി എന്ന് ചോദിക്കുന്നു.

അതിനു താരം പറയുന്ന ഉത്തരം ഇങ്ങനെ ആണ് ” തീർച്ചയായും മാപ്പ് പറയാം ഞാൻ ഒരു അച്ഛനായിട്ടു മാപ്പ് പറയാം. ഒരു അച്ഛൻ എന്ന നിലയ്ക്ക് മാപ്പ് പറയുന്നു. സോറി ഈ മകൾക്ക് അത് ഇഷ്ടപ്പെട്ടില്ല .. സോറി മാപ്പ് പറഞ്ഞിരിക്കും; അതിനൊന്നും ഒരു കുഴപ്പവുമില്ല. എനിക്ക് അങ്ങനെ ഉള്ള പ്രായത്തിലുളള പെണ്കുട്ടികളെല്ലാം എനിക്ക് എന്റെ മകളായിട്ടേ കണക്ട് ചെയ്യാൻ ഒക്കു. മൂന്നു പെൺകുട്ടികൾക്കുള്ള ആളാണ് ഞാൻ . ഒരു പബ്ലിക്ക് പ്ലെയിസിൽ അങ്ങനെ ഞാൻ പെരുമാറുമോ? അവര് അതില്‍  ഓഫണ്ടഡ് ആയി എങ്കിൽ മാപ്പ് ,അത് തന്നെയാണ് പറയുന്നത്.

See also  സാന്ദ്ര തോമസിൻ്റെ വെളിപ്പെടുത്തലുകൾ: മമ്മൂട്ടിയുടെ ഇടപെടലും മോഹൻലാലിൻ്റെ പിന്തുണയും

തന്റെ സോഷ്യൽ മീഡിയ പേജിലും അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി പോസ്റ്റ് ഇട്ടിട്ടുണ്ട്. മാധ്യമങ്ളുടെ മുന്നിൽ വച്ച് വളരെ വാത്സല്യത്തോടെ തന്നെയാണ് താൻ ഷിദ എന്ന പെൺകുട്ടിയോട് സംസാരിച്ചത്. ജീവിതത്തിൽ ഇന്നേ വരെ പൊതു വേദിയിൽ വച്ചോ അല്ലാതെയോ ആരോടും മോശമായി പെരുമാറിയിട്ടില്ല. എന്നാൽ ആ പെൺകുട്ടിക്ക് ആ സംഭവത്തെ കുറിച്ച് എന്ത് തോന്നിയോ താൻ അതിനെ മാനിക്കണം. ഏതെങ്കിലും രീതിയിൽ തനറെ പെരുമാറ്റം അതിനു മോശമായി തോന്നിയിട്ടുണ്ട്നെകിൽ ക്ഷമ ചോദിക്കുന്നു എന്ന് സുരേഷ് ഗോപി സോഷ്യൽ മീഡിയ പേജിൽ കുറിച്ചു.

വിഷയത്തെ കുറിച്ച് വ്യത്യസ്തങ്ങളായ പ്രതികരണങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ വരുന്നത്.

“എന്തൊരു മനുഷ്യനാണ് താങ്കൾ സുരേഷേട്ടാ. Role Model of How to respond. 💕 💞 പ്രണാമം. അഭിമാനം. 🙏🙏🙏” എന്നാണ് രാഹുൽ ഈശ്വർ കമെന്റ് ചെയ്തത്. ശക്തമായ് വിമര്‍ശനങ്ങളും താരത്തിനെതിരെ ഉയരുന്നുണ്ട്. പക്ഷെ എന്ത് തന്നെയായലും ബാധിക്കപ്പെട്ടയളുടെ മാനസികാവസ്ഥയെ മാനിച്ചു മാപ്പ് പറഞ്ഞ സുരേഷ് ഗോപി തീര്‍ച്ചയായും നല്ലൊരു മാതൃക കാട്ടി എന്ന് പറയാം.

See also  സഫാരി ചാനൽ അടച്ചുപൂട്ടാൻ പോവുകയാണോ? സന്തോഷ് ജോർജ് കുളങ്ങരയുടെ മറുപടി ഇങ്ങനെ.
ADVERTISEMENTS