മലയാളികളെ ഏറ്റവും കൂടുതൽ വേദനിപ്പിച്ച കരയിപ്പിച്ച ഒരു മരണമായിരുന്നു പ്രമുഖ നടൻ കലാഭവൻ മണിയുടേത്. ഒരു പക്ഷേ മലയാള സിനിമ പ്രേക്ഷകരെ ഇത്രയേറെ വേദനിപ്പിച്ച ഒരു താര മരണവും മലയാള സിനിയമം ചരിത്രത്തിൽ ഉണ്ടായിക്കാണില്ല എന്ന് തന്നെ പറയാം. അത്രത്തോളം തന്റെ ആരാധകരെ അല്ലെങ്കിൽ സാധാരണക്കാരായ മനുഷ്യരെ സ്നേഹിച്ചിരുന്ന വ്യക്തി കൂടിയാണ് കലാഭവൻ മണി. അത് അദ്ദേഹത്തിന്റെ മരണ ശേഷമാണ് പലരും അറിയുന്നത്. തന്റെ അടുക്കലേക്ക് സഹായം തേടിയെത്തുന്ന ഒരു മനുഷ്യരെയും അദ്ദേഹം വെറും കയ്യോടെ പറഞ്ഞയച്ചിട്ടില്ല എന്നത് അദ്ദേഹത്തിട്നെ അടുത്ത സുഹൃത്തുക്കളും സഹ പ്രവർത്തകരും പറയുന്ന കാര്യമാണ്.
അങ്ങനെ മണി ഉണ്ടെന്നു അറിഞ്ഞാൽ ചാലക്കുടിയിലൂടെ തങ്ങൾ പോകാറുണ്ട് കണ്ടാൽ എന്തെങ്കിലും സഹായം അദ്ദേഹം ചെയ്യാതിരിക്കില്ല അതുമല്ലെങ്കിൽ ഭക്ഷണം മേടിച്ചു തന്നു കയ്യിൽ ഒരു ആയിരം രൂപയും വച്ച് തരുന്ന മണിയെ കുറിച്ച് പല മിമിക്രി താരങ്ങളും പറഞ്ഞിട്ടുണ്ട്.
മണി പോകുന്ന വിദേശ ഷോകളിൽ പോലും ലഭിക്കുന്ന വരുമാനത്തിന്റെ പകുതി തന്റെ കൂടെ വരുന്ന വലിയ ശമ്പളം ഒന്നുമില്ലാത്ത താരങ്ങൾക്ക് എന്തെങ്കിലുമൊക്കെ വാങ്ങി നൽകി തീർക്കുന്ന ഒരു സ്വഭാവം അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്ന് പല താരങ്ങലും പറഞ്ഞിട്ടുണ്ട്.
അതെ പോലെ തന്നെ സിനിമ ലോകം വിലക്കിയപ്പോൾ വലിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധി അലട്ടിയിരുന്ന കാലത്തു തന്നെ തേടിയെത്തി തനിക്ക് പണം നൽകാൻ ശ്രമിച്ച മണിയേ അദ്ദേഹത്തിന്റെ ഗുരുനാഥനും സിനിമയിലേക്കെത്തിച്ച സംവിധായകനുമായ വിനയൻ ഓർക്കുന്നുണ്ട്. പക്ഷേ താൻ അന്ന് മണിയുടെ കയ്യിൽ നിന്ന് പണം വാങ്ങിയില്ല. നിനക്ക് അത് പറയാൻ തോന്നിയല്ലോ മണി അത് മതി എന്ന് പറഞ്ഞപ്പോൾ കണ്ണ് നിറച്ചു അല്ലെങ്കിലും സാർ നമ്മുടെ കയ്യിൽ നിന്ന് വാങ്ങില്ലല്ലോ എന്ന് പറഞ്ഞു പരിഭവത്തോടെ പോയ മണിയെ കുറിച്ച് വിനയൻ പറഞ്ഞിട്ടുണ്ട്.
ഇപ്പോൾ വൈറലാവുന്നത് സുരേഷ് ഗോപി മണിയെ കുറിച്ച് പറഞ്ഞ ഒരു കാര്യമാണ്. മണിയെ കുറിച്ച് ഓർക്കുമ്പോൾ തന്റെ മനസ്സിൽ ഓർമ്മ വരുന്ന ഒരു ചിത്രം അത് അദ്ദേഹത്തിന്റെ വിവാഹത്തിന് പോയപ്പോൾ ഉള്ളതാണ് എന്ന് സുരേഷ് ഗോപി ഓർക്കുന്നു. അന്ന് വിവാഹ സമയത് താൻ എത്തിയപ്പോൾ മണി തന്റെ അരികിൽ നിന്നുകൊണ്ട് കണ്ണ് നിറഞ്ഞു കൊണ്ട് തന്നോട് പറഞ്ഞത് “ആരും വന്നില്ല ചേട്ടാ, ആരും വന്നില്ല; ചേട്ടൻ മാത്രമേ വന്നുള്ളൂ” എന്ന് പറഞ്ഞിട്ട് ആ കണ്ണീരു തുടച്ചിട്ട് ഒരു ചിരി ചിരിച്ചത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം വൈറലാണ് .
അപ്പോൾ മണിയുടെ ഭാര്യ പിന്നിൽ നിൽപ്പുണ്ട്. കല്യാണ വേഷത്തിൽ തന്നെയാണ് മാലയൊക്കെയുണ്ട് എന്നാണ് എന്റെ ഓർമ്മ . അത് എന്റെ മനസ്സിൽ പതിഞ്ഞു പോയ ഒരു ചിത്രമാണ്. മാണിയുടെ അതിനു ശേഷമുള്ള ഒരു ചിത്രവും ഞാൻ എന്റെ മനസ്സിൽ പതിപ്പിച്ചിട്ടില്ല. എന്ന് ഇടറിയ വാക്കുകളോട് സുരേഷ് ഗോപി പറയുന്നു . അമൃത ടിവിയുടെ ജനനായകൻ എന്ന പരിപാടിയിൽ വച്ചാണ് സുരേഷ് ഗോപി ഇക്കാര്യം പറയുന്നത് അപ്പോൾ ഒപ്പം പിഷാരടിയും മിഥുനും ടിനി ടോമും ഉൾപ്പടെയുള്ളവർ വേദിയിൽ ഉണ്ട്.