നിർമ്മാണം സുപ്രിയ മേനോൻ എന്നെഴുതി കാണിക്കുന്നത് വെറുതെ അല്ല -പൃഥ്‌വിയുടെ കാശിട്ടല്ല ഞാൻ കളിക്കുന്നത്: സുപ്രിയ പറഞ്ഞത്

736

ലോകസിനിമ നിലവാരത്തിലേക്ക് മലയാള സിനിമയെ കൈപിടിച്ചുയർത്താൻ ലോകത്തിൻറെ മുന്നിലേക്ക് മലയാള സിനിമ എത്തിക്കാൻ മലയാള പ്രേക്ഷകരും മലയാള സിനിമ പ്രവർത്തകരും ഒരുപോലെ പ്രതീക്ഷയുടെ ഉറ്റുനോക്കുന്ന നടനാണ് നടൻ പൃഥ്വിരാജ്. അത്തരം ഒരു പ്രതീക്ഷ മറ്റുള്ളവർ ഉള്ളിൽ വളർത്തിയെടുക്കാൻ പൃഥ്‌വിരാജ് എന്ന അഭിനയപ്രതിഭ പ്രതിഭയ്ക്ക് കഴിഞ്ഞു എന്നുള്ളത് നിസ്സാരമായ ഒരു കാര്യമല്ല.

ഒരുപാട് വിമർശനങ്ങൾക്കും സൈബർ അറ്റാക്കുകൾക്കും ശേഷം തന്റെ കഴിവുകൊണ്ട് മലയാള സിനിമയുടെ മുൻനിരയിലേക്ക് ഉയർന്നുവന്ന്, ഇന്ന് ഒരു പാൻ ഇന്ത്യൻ നടനായി നിൽക്കുന്ന വ്യക്തിത്വമാണ് നടൻ പൃഥ്വിരാജ്. തന്റെ ഏറ്റവും പുതിയ ചിത്രമായ ആടുജീവിതം അദ്ദേഹത്തിൻറെ വിമർശകർക്കുള്ള യോജിച്ച മറുപടി തന്നെയാണ്. തനിക്ക് ഇഷ്ടപ്പെട്ട സിനിമകൾ ചെയ്യുന്നതിനായി അദ്ദേഹം ഒരു സിനിമ നിർമ്മാണ കമ്പനി തന്റെ ഭാര്യ സുപ്രിയ മേനോന്റെ പങ്കാളിത്തത്തോടെ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഈ കമ്പനിയുടെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത് സുപ്രിയ ആണെന്ന് പൃഥ്വിരാജ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. സുപ്രിയയുടെ കഴിവുകളെ കുറിച്ച് വാ തോരാതെ പൃഥ്‌വി സംസാരിക്കുന്നതും നമുക്ക് കേൾക്കാം.

ADVERTISEMENTS
   
READ NOW  എന്റെ ഭാര്യയുടെ വീട്ടിൽ ചെന്ന് അവരത് പറഞ്ഞു - തനറെ കല്യാണം നടന്നത് ഇങ്ങനെ വെളിപ്പെടുത്തി ഗിന്നസ് പക്രു.

പൃഥ്വിരാജ് മാത്രമല്ല സുപ്രിയയെ പോലെ കാര്യപ്രാപ്തി ഉള്ള ഒരു മരുമകളെ കിട്ടിയതിൽ വളരെ അഭിമാനിക്കുന്നുണ്ടെന്നും രാജുവിന് സുപ്രീയ ഇല്ലാതെ പറ്റില്ല എന്നും പൃഥ്‌വിയുടെ ‘അമ്മ മല്ലിക സുകുമാരൻ പറയുന്നുണ്ട്. പൃഥ്‌വി തന്നെ തന്റെ പല അഭിമുഖങ്ങളിലും സുപ്രയുടെ മികവിലാണ് തന്റെ കമ്പനി മുന്നോട്ട് പോകുന്നതെന്നും , താൻ അഭിനയം മാത്രമേയുള്ളൂവെന്നും പലപ്പോഴും പറയുന്നുണ്ട്. ഇപ്പോൾ കുറച്ചുനാൾ മുമ്പ് സുപ്രിയ മേനോൻ നൽകിയ ഒരു അഭിമുഖത്തിൽ അവർ പറഞ്ഞ ചില കാര്യങ്ങളാണ് ചർച്ച ചെയ്യുന്നത്. ഒരു സ്ത്രീക്ക് സ്വന്തം ഐഡന്റിറ്റി എത്രത്തോളം പ്രാധാന്യമർഹിക്കുന്നതാണ് എന്ന് സുപ്രയുടെ അഭിമുഖം കണ്ടാൽ മനസ്സിലാവും. ഓരോ സ്ത്രീകളും അത്തരം കാര്യങ്ങളിൽ സ്വൊന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കിയെടുക്കുന്നതിന്റെ പ്രാധാന്യം എന്തെന്ന് മനസിലാക്കാൻ സുപ്രിയ കണ്ടു പഠിക്കേണ്ടതാണ്.

പൃഥ്വിരാജ് പ്രൊഡക്ഷൻ എന്ന നിർമ്മാണ കമ്പനിയിൽ താനും തുല്യ പങ്കാളിയാണ് എന്നും; അല്ലാതെ പൃഥ്വിരാജിന്റെ പണംകൊണ്ട് താൻ കളിക്കുകയല്ല എന്ന് സുപ്രീയമേനോൻ തുറന്നുപറയുന്നു. അത് തങ്ങൾ ഇരുവരുടെയും തുല്യമുതൽ മുടക്കിൽ തുടങ്ങിയ കമ്പനിയാണ് എന്ന് സുപ്രീയ പറയുന്നു. തന്റെ പിഎഫിൽ നിന്നും താൻ എടുത്ത പണംകൊണ്ടാണ് ആ കമ്പനിയിൽ തൻറെ ഷെയർ നൽകിയത് എന്നും, തന്റേതായ ഒരു ഷെയർ കമ്പനിയിൽ നൽകണം എന്നുള്ളത് തന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സുപ്രിയ പറയുന്നു. സുപ്രിയ പൃഥ്‌വിരാജിന്റെ പണമിട്ടു കളിക്കുന്നു എന്ന് പലരും പറയുന്നുണ്ട് എന്നാൽ പക്ഷേ കാര്യങ്ങൾ അങ്ങനെയല്ല. ഞങ്ങൾ രണ്ടുപേരും തുല്യമായി അതിൽ പണം ഇറക്കിയാണ് കമ്പനി മുന്നോട്ട് കൊണ്ടുപോകുന്നത് എന്ന് സുപ്രീയ പറയുന്നു. ഇത് തന്റെ മനസിന് വളരെ പ്രധാനപ്പെട്ട കാര്യം ആയതുകൊണ്ടാണ് പറയുന്നതെന്ന് സുപ്രിയ പറയുന്നു. പ്രൊഡ്യൂസ്ഡ് ബൈ സുപ്രിയ മേനോൻ എന്ന് വെറുതെയല്ല എഴുതി കാണിക്കുന്നത് എന്നും സുപ്രീയ പറയുന്നു.

READ NOW  ആരോ ഫോൺ ചെയ്തു രഹസ്യമായി മഞ്ജു വാര്യരെ ദുബായിലെ ആ ഷോക്കിടെ വിളിച്ചു വരുത്തിയിരുന്നു. പിന്നെ അവിടെ അരങ്ങേറിയ സംഭവം; ദിലീപിനോട് നിരൂപാധികം മാപ്പ് ചോദിക്കുന്നു"- ആലപ്പി അഷ്‌റഫ് തുറന്നു പറയുന്നു.

പൃഥ്വിരാജ് എന്ന നടൻറെ ഭാര്യ എന്ന ലേബലിൽ അറിയപ്പെടുന്നതിനെ കുറിച്ചും സുപ്രീയ പറയുന്നുണ്ട് സത്യത്തിൽ അങ്ങനെയൊരു ലേബലിൽ അല്ല താൻ അറിയപ്പെടാൻ ആഗ്രഹിക്കുന്നതെന്നും ആ ലേബൽ മാറ്റുന്നതിനുള്ള സ്ട്രഗ്ഗിളിലാണ് താൻ ഇപ്പോഴും എന്നും താരം പറയുന്നു. താൻ സുപ്രിയ മേനോൻ ആണെന്നും തനിക്കായി ഒരു ഐഡന്റിറ്റി ഉണ്ടെന്നും ആൾക്കാരെ ബോധ്യപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് അതിനുള്ള ശ്രമത്തിലാണ് താനെന്നും സുപ്രിയ പറയുന്നത്.

പൊതുസമൂഹം പൂർണമായും തന്നെ മറ്റൊരു വ്യക്തിയായി തന്നെ കാണണമെന്ന് അതല്ലാതെ പൃഥ്വിരാജിന്റെ ഭാര്യ എന്ന ലേബലിൽ കൂട്ടിക്കുഴക്കാൻ ആഗ്രഹിക്കുന്നില്ല എന്ന്, ഒരാളുടെ ഭാര്യ അല്ലെങ്കിൽ ഒരാളുടെ അമ്മ അതല്ലെങ്കിൽ ഇന്ന ആളുടെ മകൾ അങ്ങനെ ഒരു ലേബലിൽ അല്ല താൻ അറിയപ്പെടാൻ ആഗ്രഹിക്കുന്നത്. തനിക്കായി ഒരു ഐഡന്റിറ്റി ഉണ്ട് . തനിക്ക് തന്റേതായ ഒരു പേര് ഉണ്ടാക്കിയെടുക്കാനാണ് ആഗ്രഹമെന്നും സുപ്രീയ പറയുന്നു. തനിക്ക് അത്തരത്തിലുള്ള ഒരു ചിന്തയും ആത്മവിശ്വാസവും ഉണ്ടാകാൻ കാരണം പിതാവ് ആണെന്നാണ് സുപ്രിയ പറയുന്നത്. തന്നെ ജീവിതത്തിൽ പറക്കുവാൻ പഠിപ്പിച്ചത് സ്വപ്നം കാണാൻ പഠിപ്പിച്ചത് തൻറെ മാതാപിതാക്കൾ ആണെന്ന് അവർ തന്നെ അങ്ങനെയാണ് വളർത്തിയത് സുപ്രിയ പറയുന്നു.

READ NOW  ദ്വയാര്ഥ പ്രയോഗങ്ങളിലൂടെ മനപ്പൂർവ്വം പിന്നാലെ നടന്നു തുടർച്ചയായി അപമാനിക്കാൻ ശ്രമിച്ചപ്പോൾ പ്രതികരിക്കാത്തത് അത് ആസ്വോദിക്കുന്ന കൊണ്ടല്ല - ഞെട്ടിക്കുന്ന തുറന്നു പറച്ചിലുമായി ഹണി റോസിന്റെ കുറിപ്പ് വൈറൽ
ADVERTISEMENTS