2018 ൽ മഴവിൽ മനോരമ ചാനലിലെ നായിക നായകൻ എന്ന ടാലന്റ് ഷോയിലെ ഫൈനലിസ്റ്റ് ആയിരുന്നു വിൻസി അലോഷ്യസ്. വിൻസിയുടെ അഭിനയം ആ ഷോയിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏത് കഥാപാത്രമായും മാറാൻ വളരെ എളുപ്പം സാധിക്കുന്ന അഭിനേത്രിയാണ് വിൻസി.വിൻസിക്ക് അഭിനയമേഖലയിൽ നല്ല കഴിവുണ്ടെന്ന് അന്നേ എല്ലാവരും പ്രശംസിച്ചിരുന്നു.
2019 ൽ സൗബിൻ സാഹിർ നായക കഥാപാത്രമായ എത്തിയ വികൃതി എന്ന സിനിമയിൽ നായിക കഥാപാത്രമായിരുന്നു വിൻസിയുടേത്.വികൃതി എന്ന സിനിമയിൽ തുടങ്ങിയ വിൻസി ഇപ്പോൾ മാരിവില്ലിന് ഗോപുരങ്ങൾ എന്ന ചിത്രം വരെയും എത്തി നിൽക്കുന്നു.കൂടാതെ ബോളിവുഡ് ചിത്രമായ ഫേസ് ഓഫ് ഫേസ്ലെസ്സ് എന്ന ചിത്രത്തിലും തന്റെ പ്രതിഭയെ അവർ ഉയർത്തിക്കാട്ടി . രേഖയിലെ അഭിനയത്തിന് 2023ലെ മികച്ച നടിക്കുള്ള പുരസ്കാരവും വിൻസി നേടി. ഒരു പുതുമുഖ യുവനടിയെന്ന നിലയിൽ വിൻസിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരം ആയിരുന്നു അത്.
തന്റെ അഭിനയ കരിയറിന്റെ തുടക്കത്തിൽ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നുവെന്നു വിൻസി വെളിപ്പെടുത്തിയിട്ടുണ്ട് കരിയറിന്റെ തുടക്കത്തിൽ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളൊന്നും വിൻസിയെ തേടി എത്തിയില്ല. അവിടെ പരാമർശിക്കപ്പെട്ടത് വിൻസിയുടെ തടിച്ച ശരീരപ്രകൃതിയായിരുന്നു.
ഗൃഹലക്ഷ്മി നടത്തിയ അഭിമുഖത്തിലാണ് വിൻസി തന്റെ മനസ്സ് തുറക്കുന്നത്. താൻ വിചാരിച്ചത് സിനിമയിൽ പിടിച്ചുനിൽക്കാൻ അഭിനയിക്കാനുള്ള കഴിവ് മാത്രം മതി എന്നായിരുന്നു. എന്നാൽ അത് അങ്ങനെയല്ല എന്ന് എനിക്ക് മനസ്സിലായി. അഭിനയം മാത്രമല്ല അവർ നോക്കിയത് എല്ലാവർക്കും എന്റെ തടി പ്രശ്നമായിരുന്നു. നായികമാർ മെലിഞ്ഞിരിക്കണം എന്ന ഒരു നിർബന്ധം ഉള്ളതുപോലെയാണ് ഇവിടെ.
മെലിഞ്ഞവരെ മാത്രമേ നായികയാക്കാൻ പറ്റു എന്ന് നിയമം ഉള്ളതുപോലെ ആയിരുന്നു പലരുടെയും പെരുമാറ്റം. തടിയുള്ളതുകൊണ്ട് ഞാൻ പുതിയ കാലത്തിന് യോജിച്ച ആളല്ല എന്നൊക്കെ പലരും വിമർശിച്ചു. അതെന്തുകൊണ്ടാ അങ്ങനെയെന്ന് ഞാൻ ആലോചിക്കാറുണ്ട് ആ പതിവ് മാറ്റിയെടുക്കണമെന്ന് മനസ്സിൽ ഉറപ്പിക്കുകയും ചെയ്തിരുന്നു.
അങ്ങനെയിരിക്കുമ്പോഴാണ് ജനഗണമനയിലേക്ക് എന്നെ വിളിക്കുന്നത്. അവർ പറഞ്ഞത് ഫോട്ടോ അയക്കൂ തടി എത്ര ഉണ്ടെന്നു നോക്കണം എന്നിട്ട് തീരുമാനിക്കാം എന്നാണ്. അപ്പോഴാണ് സുപ്രിയ മേനോൻ ചേച്ചി എന്റെ മാലാഖയായി വന്നത്. ചേച്ചി പറഞ്ഞു തടി ഉണ്ടെങ്കിൽ എന്താ ഈ കുട്ടി നന്നായി അഭിനയിക്കും എന്ന്, അതോടെ ആ റോൾ എനിക്ക് ഒക്കെയായി.
നിവിൻ നായകനായ കനകം കാമിനി കലഹം സിനിമയുടെ ഷൂട്ടിൽ വച്ചാണ് എന്റെ ക്യാമറയോടുള്ള പേടി മാറുന്നത്.അതിനുശേഷം ആണ് ചാക്കോച്ചന്റെ കൂടെയുള്ള ഭീമന്റെ വഴി സിനിമ ചെയ്യുന്നത് . ആ സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യാൻ ആദ്യം പേടി ഉണ്ടായിരുന്നെങ്കിലും അത് വളരെ കൂളായി കഴിഞ്ഞു. കുഞ്ചാക്കോ ബോബനാണ് സിനിമയിലെ എന്റെ മെന്റർ.
ഞാൻ ഏറ്റവും ഇഷ്ടപ്പെട്ടു ചെയ്ത സിനിമ രേഖ ആയിരുന്നു .അതിലും കുറച്ചു ഇന്റിമേറ്റ് രംഗങ്ങൾ ഉണ്ടായിരുന്നതിനാൽ വീട്ടുകാരോട് അഭിപ്രായം ചോദിച്ചതിന് ശേഷമാണ് അഭിനയിച്ചത് എന്ന് വിൻസി പറയുന്നു.