
അഭിനേത്രി, നർത്തകി എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയിട്ടുള്ള താരമാണ് സുകന്യ. മലയാളത്തിലും അന്യഭാഷകളിലും ഒക്കെ വലിയ സ്വീകാര്യതയാണ് താരത്തിന് ലഭിച്ചിട്ടുള്ളത്. സീരിയൽ മേഖലയിലും തന്റേതായ സാന്നിധ്യം താരം നേടിയെടുത്തിട്ടുണ്ട്. വിവാഹശേഷം ഏതൊരു നടിയെയും പോലെ സിനിമ മേഖലയിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു താരം ചെയ്യുന്നത്.
എന്നാൽ ഭർത്താവുമായി വിവാഹമോചനം നേടി വളരെ പെട്ടെന്ന് തന്നെ താരം തിരികെ എത്തുകയും ചെയ്തിരുന്നു. ഒരു അഭിമുഖത്തിൽ ചിന്നക്കൗണ്ടർ എന്ന ചിത്രത്തിലെ തന്റെ അനുഭവത്തെക്കുറിച്ച് സുകന്യ തുറന്നു പറയുന്നതാണ് ശ്രദ്ധ നേടുന്നത്. ആ ചിത്രത്തിൽ വിജയകാന്ത് സാറിനോട് സംസാരിക്കാൻ തനിക്ക് വലിയ ഭയമായിരുന്നു എന്നാണ് സുകന്യ പറയുന്നത്.

എന്നാൽ ഓരോ ദിവസവും കഴിയുന്തോറും തങ്ങൾക്കിടയിലുള്ള സൗഹൃദം വളരെയധികം വർദ്ധിക്കുകയായിരുന്നു ചെയ്തത്. വളരെ പെട്ടെന്ന് തന്നെ പരിചയപ്പെട്ടു. അദ്ദേഹം തന്റെ പൊക്കിളിൽ ഒരു പമ്പരം കറക്കി വിടുന്ന ഒരു രംഗമുണ്ട് ചിത്രത്തിൽ ആ രംഗം ചെയ്യാൻ ആദ്യം തനിക്ക് ഭയങ്കര ഭയമായിരുന്നു. അത് എങ്ങനെ ചിത്രീകരിക്കും പുറത്തു അത് എങ്ങനെ വരും അത് മൂലം തനിക്ക് മാനക്കേട് ഉണ്ടാകുമോ എന്നൊക്കെ ആശങ്ക ഉണ്ടായിരുന്നു.
എന്നാല്‍ എല്ലാ ആളുകൾക്കും ആസ്വദിക്കാവുന്ന തരത്തിൽ യാതൊരു വിധത്തിലുള്ള അ ശ്ലീലതകളും ഇല്ലാത്ത രീതിയിലായിരുന്നു ആ രംഗം എടുത്തത്. മനോഹരമായി തന്നെ സംവിധായകൻ അത് സംവിധാനവും ചെയ്തു. പക്ഷേ തനിക്ക് അത് വല്ലാത്ത ഭയമാണ് നൽകിയത്. എന്നാല്‍ ഇത്തരം സീന്‍ മുന്‍പ് ബാലചന്ദര്‍ സാറിന്റെ സിനിമയിലും ഉണ്ടായിരുന്നു എന്നും സുകന്യ പറയുന്നു.

ആ ഒരു രംഗം ഇപ്പോഴും ആളുകൾ ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ ചിത്രീകരണത്തിന് മുന്‍പ് അത് വല്ലാത്ത ഒരു ടെന്‍ഷന്‍ ആയിരുന്നു. എന്നാല്‍ രംഗം ചിത്രീകരിക്കുന്ന സമയത്ത് തനിക്ക് യാതൊരു ഭയവും തോന്നിയില്ല. അതിനു കാരണം വിജയ കാന്ത് തന്നോട് ഇടപെട്ട രീതി കൊണ്ടായിരുന്നു എന്ന് സുകന്യ ഓര്‍ക്കുന്നു. പ്രത്യേകിച്ച് വിജയകാന്ത് സാറ് ഉള്ള സെറ്റിൽ സ്ത്രീകൾക്കുള്ള സുരക്ഷ എന്നത് വളരെ വലുതാണ്. അത് എങ്ങനെയാണെന്ന് താൻ അനുഭവിച്ച് അറിഞ്ഞിട്ടുള്ളതാണ്.
ഇതിനെ കുറിച്ച് ചിത്രത്തിന്റെ സംവിധായകന്‍ ആർ വി ഉദയകുമാർ പറഞ്ഞത് ആ സീന്‍ വളരെ രസകരമായ ഒന്നാണ്. അതിനെ കുറിച്ച് സുകന്യയോട്ആദ്യം പറഞ്ഞപ്പോള്‍ അവര്‍ക്ക് ഭയമായിരുന്നു പിന്നീടു പറഞ്ഞു സമ്മതിച്ചു. വിജയകന്തിനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് അത് ചെറിയ നാണക്കേട് പോലെ തോന്നി എങ്കിലും പിന്നെ സംവിധയകന്‍ പറയുന്നത് അതുപോലെ ചെയ്യുന്ന നടനാണ് അദ്ദേഹം. ആ സീന്‍ ചെയ്യാന്‍ നല്ല ബുദ്ധിമുട്ടായിരുന്നു. ആ പമ്പരത്തിന്റെ സൂചി പുക്കിളിനു ചുറ്റും കൊള്ളുമ്പോൾ ഒരു ബുദ്ധിമുട്ടുണ്ടായിരുന്നു. അതുകൊണ്ട് കുറച്ചു ദിവസം അത് വീട്ടില്‍ ട്രെയിനിംഗ് എടുക്കാന്‍ സുകന്യയോട് പറഞ്ഞിരുന്നു എന്നും സംവിധായകന്‍ പറഞ്ഞിരുന്നു.
മലയാളത്തിൽ ഒരു പിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി സുകന്യ മാറിയിട്ടുണ്ട്. നിരവധി ആരാധകരെയും താരം സ്വന്തമാക്കിയിരുന്നു. കുറച്ചു ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത് എങ്കിലും പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ ഇടം നേടിയെടുക്കാൻ വളരെ പെട്ടെന്ന് തന്നെ സുകന്യക്ക് സാധിച്ചിട്ടുണ്ട്. പ്രമുഖ താരങ്ങൾക്കൊപ്പം ആണ് താരത്തിന്റെ മികച്ച ചിത്രങ്ങൾ എല്ലാം തന്നെ എത്തിയിട്ടുള്ളത്. മോഹൻലാൽ, മമ്മൂട്ടി,സുരേഷ് ഗോപി തുടങ്ങിയ താരങ്ങൾക്കൊപ്പം മികച്ച ചിത്രങ്ങളുടെ ഭാഗമായി മാറാൻ സുകന്യയ്ക്ക് സാധിച്ചിരുന്നു.








