സമൂഹത്തിൽ പലരും പറയാൻ മടിയ്ക്കുന്ന അറയ്ക്കുന്ന കാര്യങ്ങൾ വെട്ടി തുറന്നു പറഞ്ഞു പ്രശസ്തയായ ആൾ ആണ് എഴുത്തുകാരിയും ആക്ടിവിസ്റ്റും അദ്യാപികയുമായ ശ്രീലക്ഷ്മി അറക്കൽ. തന്റെ ഫേസ് ബുക്ക് പ്രൊഫൈലിലൂടെയാണ് ശ്രീലക്ഷ്മി മിക്ക കുറിപ്പുകളും പങ്ക് വെക്കുന്നത്.
ശ്രീലശ്കഹ്മിയുടെ മിക്ക കുറിപ്പുകളും നിമിഷ നേരം കൊണ്ട് വൈറലാവുകയും മാധ്യങ്ങളിൽ ന്യൂസ് ആയി വരികയും ചെയ്യാറുണ്ട്.സ്ത്രീ സമത്വം സ്ത്രീകളുടെ ലൈംഗികത തുടങ്ങിയ കാര്യങ്ങളിൽ തന്റെ അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയുക എന്നത് ശ്രീലഷ്മിയുടെ സ്വഭാവമാണ്.
മുൻപ് കോണ്ടം അൺബോക്സു ചെയ്ത വിഡിയോയും താരം തന്റെ യൂട്യൂബിൽ ഇട്ടിരുന്നു അത് കൂടാതെ സെക്സ് ടോയ്‌സുകളെ കുറിച്ചും അതിന്റെ ഉപയോഗത്തെ കുറിച്ചും പലപ്പോഴും ശ്രീലഷ്മി തുറന്നെഴുതിയിട്ടുണ്ട്.
ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത് ശ്രീലക്ഷ്മി നേരത്തെ എഴുതിയ ഒരു പോസ്റ്റ് ആണ് അടുത്ത അടുത്ത കാലത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള ചിത്രം ജയ ജയ ജയ ഹേ യിൽലെ ഒരു രംഗം എടുത്തു പറഞ്ഞാണ് ശ്രീലക്ഷ്മിയുടെ കുറിപ്പ്.
അതിൽ ഭാര്യയുമായി ലൈംഗിക ബന്ധത്തിന് തയ്യാറെടുത്തിരിക്കുന്ന ഭർത്താവ് ഭാര്യ സാനിറ്ററി പാഡ് എടുത്തുകൊണ്ടു പോകുന്ന കാണുമ്പോൾ പ്രതീക്ഷ നശിച്ചു തിരികെ പോകാം എന്നലറുന്ന നായകന്റെ രംഗത്തെ കണക്ട് ചെയ്താണ് ശ്രീലക്ഷ്മിയുടെ പറച്ചിൽ.
പങ്കാളിയുടെ ആർത്തവ രക്തം കണ്ടാൽ അല്ലെങ്കിൽ പീരീഡ്സ് സമയത്തു സെക്സ് ചെയ്യുന്നത് തെറ്റാണു ചിന്തിക്കുന്ന കുലപുരുഷന്മാരായ ആണുങ്ങളോടും അത്തരത്തിൽ തന്നെ ചിന്തിക്കുന്ന പെണ്ണുങ്ങളെയും മണ്ടികളായി ആണ് ശ്രീലക്ഷ്മി പറയുന്നത്. ആ സമയത്തു സെക്സ് ചെയ്യുന്നതിൽ യാതൊരു തെറ്റുമില്ല എന്നും പങ്കാളിയുടെ ആർത്തവ രക്തം കണ്ടാൽ തലകറങ്ങി വീഴുന്ന അതല്ലെങ്കിൽ അത് അശുദ്ധമാണ് എന്ന് ചിന്തിക്കുന്ന പുരുഷന്മാരെ മണ്ട ശിരോമണികളായി ശ്രീലക്ഷ്മി പറയുന്നു.
ആ സമയത്തു സെക്സ് ചെയുന്നത് പാപമായി കാണുന്ന സ്ത്രീകളെയും ശ്രീലഷ്മി കണക്കറ്റ് വിമർശിക്കുന്നുണ്ട്. ആ സമയത്തു സെക്സ് ചെയ്താൽ കുഴമില്ല എന്നു മാത്രമല്ല പലതരത്തിലുളള ഗുണങ്ങളും ഉണ്ടെന്നു ശ്രീലക്ഷമി പറയുന്നു.
പീരീഡ്സ് സമയത്തെ പലതരത്തിലുള്ള ബുദ്ധിമുട്ടുകളും മൂഡ് ചേഞ്ചും ഒഴിവാക്കാൻ അത് സഹായിക്കും എന്നാണ് ശ്രീ ലക്ഷ്മിയുടെ അഭിപ്രായം.
ശ്രീലക്ഷ്മിയുടെ കുറിപ്പ് വായിക്കാം
ഇതിന്റെ ശാസ്ത്രീയമായ വിശദീകരണം ഇങ്ങനെയാണ് നിങ്ങൾക്ക് ആലോചിച്ചു തീരുമാനിക്കാം
രണ്ട് പങ്കാളികൾക്കും ബുദ്ധിമുട്ടില്ലായിരിക്കുന്നടത്തോളം ആർത്തവ സമയത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് സുരക്ഷിതമായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, ആർത്തവ സമയത്ത് ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് മുമ്പ് പരിഗണിക്കേണ്ട ചില ഘടകങ്ങളുണ്ട്.
ഒന്നാമതായി, രക്തത്തിന്റെ സാന്നിധ്യം മൂലം ആർത്തവ സമയത്ത് ലൈംഗികമായി പകരുന്ന അണുബാധകൾ (എസ്ടിഐ) ലൈംഗിക ജന്യ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത അല്പം കൂടുതലാണ്. അതിനാൽ, അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിന് കോണ്ടം പോലുള്ള സംരക്ഷണം ഉപയോഗിക്കേണ്ടത് പ്രധാനമാണ്.
രണ്ടാമതായി, ചില ആളുകൾക്ക് അവരുടെ ആർത്തവ കാലയളവിൽ യോനിക്കുള്ളിൽ വർദ്ധിച്ച സംവേദനക്ഷമതയോ(സെൻസിറ്റിവിറ്റി) അസ്വസ്ഥതയോ അനുഭവപ്പെടാം, അതിനാൽ നിങ്ങളുടെ പങ്കാളിയുമായി ആശയവിനിമയം നടത്തുകയും രണ്ട് പങ്കാളികളും അതിൽ പൂർണമായും മാനസികമായി തയ്യാറാണെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
അവസാനമായി, ആർത്തവസമയത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കുവാൻ സാധ്യതയുണ്ടെന്ന് വിദഗ്ദർ പറയുന്നു, കാരണം അണ്ഡോത്പാദനം പതിവിലും നേരത്തെയോ വൈകിയോ സംഭവിക്കാൻ സാധ്യതയുണ്ട്. അതിനാൽ, ഗർഭധാരണം ഒഴിവാക്കണമെങ്കിൽ ആർത്തവസമയത്തും ഗർഭനിരോധന മാർഗ്ഗങ്ങളുടെ ഉപയോഗം തുടരേണ്ടത് പ്രധാനമാണ്.
മൊത്തത്തിൽ, ആർത്തവസമയത്ത് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് സുരക്ഷിതമാണ്, രണ്ട് പങ്കാളികൾക്കും സുഖമായിരിക്കുകയും അണുബാധയുടെയും ഗർഭധാരണത്തിന്റെയും സാധ്യത കുറയ്ക്കുന്നതിന് ഉചിതമായ മുൻകരുതലുകൾ എടുക്കുകയും ചെയ്യുക.