സ്ത്രീപക്ഷ ചിന്താഗതികളും അതിനു ഉപോല്ഫലകമായ ചില തുറന്നെഴുത്തുകളും കൊണ്ട് വൈറലായ എഴുത്തുകാരിയും അധ്യാപികയുമാണ് ശ്രീലശ്കഹ്മി അറക്കൽ. സ്ത്രീകളുടെ ലൈംഗികതയെ പറ്റിയും സമൂഹം സ്ത്രീകൾക്ക് മേൽ അടിച്ചേൽപ്പിക്കുന്ന സദാചാരത്തിന്റെ തുടലുകളെയും പലപ്പോഴും പൊട്ടിച്ചെറിയാൻ ശ്രീലക്ഷ്മിയെ പോലെ ഉളളവരുടെ തുർന്നെഴുതുകൾ സഹായകമാണ്.
ഇപ്പോൾ ഏറ്റവുംപുതിയതായി താരം നൽകിയ അഭിമുഖമാണ് വൈറലായിരിക്കുന്നത്. മുൻ ശ്രീലശ്കഹ്മി എഴുതിയ ഏറ്റവും വൈറലായ ഒരു കുറിപ്പാണു വിവാഹത്തിന് മുൻപ് സ്ത്രീകൾ ഓരോ പുരുഷൻമാരുടെയും ലൈംഗിക ശേഷി പരിശോധിക്കണം എന്നത്. അത് വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ചിരുന്നു. പലയിടത്തു നിന്ന് ശ്രീലക്ഷ്മിക്ക് എതിരെ രൂക്ഷ വിമർശനം ഉണ്ടായിട്ടുണ്ട്. അസെക്ഷുവാലായവരെ അപമാനിക്കുന്നതാണ് ശ്രീലക്ഷ്മിയുടെ കുറിപ്പ് എന്ന രീതിയിലുള്ള ആക്ഷേപങ്ങൾക്ക് താരം മറുപടി പറയുകയാണ്.
ശ്രീലക്ഷ്മിയുടെ ആ വാദം ശരിയോ എന്ന അവതാരകന്റെ ചോദ്യത്തിന് ആണ് തരാം മറുപടി പറഞ്ഞത്. താൻ ഇപ്പോളും തന്റെ വാദത്തിൽ ഉറച്ചു നിൽക്കുന്നു എന്ന് ശ്രീലക്ഷ്മി പറയുന്നു. ജാതകം ജോലി ജാതി തുടങ്ങിയ എല്ലാം ചെക്ക് ചെയ്യുമ്പോൾ എന്തുകൊണ്ട് ലൈംഗിക ചെക്ക് ചെയ്യണം എന്നത് തെറ്റായി തോന്നി എന്നതാണ് ശ്രീലക്ഷ്മിയുടെ ചോദ്യം . നിരവധി ആളുകൾ സെക്ഷുവലി കോംപാറ്റിബിൾ ആകാതെ കഷ്ടപ്പെട്ട് ബന്ധം മുന്നോട്ട് കൊണ്ട് പോകുന്നുണ്ട്.
താൻ ഇക്കാര്യം തുറന്നു പറയാൻ ഒരു സാഹചര്യം ഉണ്ട് എന്റെ ഒരു ഫ്രണ്ട് അവൾ മൂന്ന് വർഷത്തെ ശക്തമായ പ്രണായതിനു ശേഷം വിവാഹിതരായവർ ആണ് പക്ഷേ വിവാഹ ശേഷംകുറച്ചുകാലം കഴിഞ്ഞപ്പോൾ അവൾക്ക് ഡിവോഴ്സ് വേണം എന്ന് ആവശ്യപ്പെടുകയാണ്. കാരണം തിരക്കിയപ്പോൾ ആണ് മനസിലാകുന്നത് മൂന്നു കൊല്ലത്തോളം പ്രണയിച്ചു വിവാഹം കഴിച്ചിട്ടും അവളുടെ ഭർത്താവ് അവളോടൊപ്പം സെക്സ് ചെയ്യുന്നില്ല . എന്താണ് കാരണം എന്നറിയില്ല. അവൾക്ക് അത് തന്റെ ഫാമിലിയിൽ പോലും പറയാൻ കഴിയുന്നില്ല അവർ ചിന്തിക്കുന്നത് അവൾക്ക് കുഞ്ഞു ഉണ്ടാകാത്ത കൊണ്ടുള്ള പ്രശനം ആണ് കുഞ്ഞുണ്ടാകുമ്പോൾ ശരിയാകുമെന്ന്. എന്നാൽ അവൾക്ക് കുഞ്ഞല്ല സെക്സ് ആണ് വേണ്ടത് പക്ഷേ അതിനു അയാൾക്ക് കഴിയുന്നില്ല. അതവൾക്ക് ആരോടും തുറന്നു പറയാൻ കഴിയുന്നില്ല .
താൻ അപ്പോൾ അവളോട് തിരക്കി കഴിഞ്ഞ മൂന്ന് കൊല്ലം പ്രേമിച്ചപ്പോൾ പോലും നിനക്ക് ഇയാൾക്ക് ഇങ്ങനെ ഈയൊരു പ്രശ്നം ഉണ്ടെന്നറിയിലായിരുന്നോ എന്ന്. അപ്പോൾ ആ സമയമൊന്നും അത്തരത്തിലുള്ള ഒരു ബന്ധവും തങ്ങൾ ഇരുവരും തമ്മിൽ ഇല്ലായിരുന്നു എന്ന് അവൾ തന്നോട് പറഞ്ഞു എന്ന് ശ്രീലക്ഷമി പറയുന്നു. അത് കേട്ട് ഞാൻ ഞെട്ടി പോയി കാരണം സാധാരണ എല്ലാ പ്രണയത്തിലും ഇത്രയും നാൾ പ്രണയിച്ചാൽ എന്തെങ്കിലുമൊക്കെ തൊടലും പിടിക്കലും ഉണ്ടാകും ഇവിടെ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല.
വിവാഹത്തിന് മുൻപ് ഉള്ള ലൈംഗികത മോശം എന്നും സ്ത്രീയുടെ വെർജിനിറ്റി ഇവയൊക്കെയാണ് വിവിഹത്തിനു മുൻപ് ഇതൊക്കെ ചെയ്യരുത് എന്നൊക്കെയുള്ള ചിന്തയുടെ ഭാഗമാണ് ഇത് , ഇത് ഇനി വീട്ടുകാരോട് പറഞ്ഞാൽ ഇവൾ എന്താ കഴപ്പ് മൂത്തിരിക്കുകയാണോ എന്നൊക്കകെ അവർ ചിന്തിച്ചാലോ എന്ന ഭയമാണ് അവരെ കൊണ്ട് ഇത് വെളിയിൽ പറയിക്കാത്തത്. എന്തായാലും തന്റെ സുഹൃത്ത് വിവാഹ മോചിതയായിരിക്കുകയാണ്.
ആ പോസ്റ്റിനു ശേഷം ധാരാളം സ്ത്രീകൾ തന്നെ വിളിച്ചു അവർക്ക് സമാന സാഹചര്യം നേരിടുന്നുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. അത് മാത്രമല്ല പലയിടത്തെയും ഡൊമസ്റ്റിക് വയലൻസ് നടക്കുന്നതിന്റെ പ്രധാന കരണവുമിതാണ് . പലയിടത്തും സ്ത്രീകൾ അവരാഗ്രഹിക്കുന്ന ലൈംഗികത പുരുഷനിൽ നിന്ന് കിട്ടാതിരിക്കുമ്പോൾ അത് സംസാരിക്കുമ്പോൾ പുരുഷന്മാർ ദേഷ്യപ്പെട്ട് അതിനെതിരെ പ്രതികരിക്കുകപതിവാണു എന്നാണ് ശ്രീലക്ഷ്മി പറയുന്നത്. അതുകൊണ്ടു തന്നെ ഇതൊക്കെ ടെസ്റ്റ് ചെയ്തു ഒരു വിവാഹത്തിലേക്ക് പോകുന്നത് നല്ലതാണു.