സൗന്ദര്യത്തിന്റെ കാര്യത്തിൽ അപാരമായ വൈവിധ്യമുള്ള ഒരു രാജ്യമാണ് ഇന്ത്യ . വ്യത്യസ്ത ഭാഷകളുടെയും സംസ്കാരങ്ങളുടെയും ,പലതരം ഗോത്രങ്ങളുടെയും ജീവിത രീതികളുടേയുമൊക്കെ ഒരു സങ്കലനം ആയതുകൊണ്ടാകാം ഇത്രയും വ്യത്യസ്തത. പൊതുവേ സ്ത്രീ സൗന്ദര്യത്തിന്റെ കാര്യത്തിൽ ശെരിക്കും വൈവിധ്യമാണ് ഇന്ത്യ. ഇന്ത്യൻ സ്ത്രീകൾ അവരുടെ സൗന്ദര്യത്തിന്റെ കാര്യത്തിൽ മാത്രമല്ല, അവരുടെ തൊഴിൽ മേഖലയിൽ സുപ്രധാന സ്ഥാനം നേടിയെടുക്കുന്നതിലും തങ്ങളുടെ അവസരങ്ങൾ ഭംഗിയായി വിനിയോഗിച്ചു ജീവിത വിജയം നേടിയെടുക്കുന്നതിലും അതീവ സമർത്ഥരാണ്. ഈ പോസ്റ്റിൽ, സൗന്ദര്യവും ബുദ്ധികൂർമ്മതയും തികഞ്ഞ തങ്ങളുടെ തൊഴിൽ മേഖലയിൽ വിജയം വരിച്ച 6 ഇന്ത്യൻ സ്ത്രീകളെക്കുറിച്ച് നമുക്ക് അറിയാം.
1. നിത അംബാനി
ഒരു കോളേജ് വിദ്യാർത്ഥി മുതൽ ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യവസായിയുടെ ഭാര്യ വരെ – നിത അംബാനിയുടെ കഥ ഒരു മായാജാലകഥ എന്നുപറഞ്ഞാൽ അതിശയിക്കാനില്. ലോകത്തിലെ ഏറ്റവും ധനികയായ സ്ത്രീകളിൽ ഒരാളായ നിത അംബാനിയെ ഇന്ന് ലോകം മുഴുവൻ അറിയാം. അവരുടെ ഭർത്താവ് മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും പ്രശസ്തനും സമ്പന്നനുമായ വ്യവസായികളിൽ ഒരാളാണ്. അത്തരമൊരു സാഹചര്യത്തിൽ, നിത അംബാനിയുടെ ജീവിതം എങ്ങനെയെന്ന് ഞങ്ങൾ ഇന്ന് നിങ്ങളോട് പറയും. സൗന്ദര്യവും ബുദ്ധിശക്തിയും കഴിവും ഇത്ര മേൽ സംയോജിക്കപ്പെട്ട ഒരു വനിതകൾ അധികമുണ്ടോ എന്ന് തന്നെ നമുക്ക് അത്ഭുതം തോന്നാം. ധീരുഭായി അംബാനി ഇന്റർനാഷണൽ സ്കൂൾ ഫൗണ്ടർ ,റിലയൻസ് ഇന്ടസ്ട്രിസിന്റെ ഡയറക്ടർ,അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയിൽ അംഗമാകുന്ന പ്രഥമ ഇന്ത്യൻ വനിതാ എന്നെ നിലകളിൽ അതി പ്രശസ്തയാണ് അവർ. അതി സമ്പന്നനായ ഒരാളുടെ ഭാര്യ എന്ന നിലയിൽ മാത്രമല്ല അവർ ഈ പദവികളിലെത്തിയത്. തന്റെ കഴിവും പ്രതിഭയും കൂട്ട് ചേർത്ത് തന്റെ ഭർത്താവിനൊപ്പം അതിശക്തമായി നിലയുറപ്പിച്ചു ഓരോ കാര്യങ്ങളിൽ കൃത്യമായ ഇടപെടലുകൾ നടത്തിയാണ് റിലയൻസ് ഇൻഡസ്ട്രീസ് എന്ന മഹാ സാമ്രാജയം പടുത്തുയർത്താൻ അവർ വലിയ പങ്ക് വഹിച്ചിട്ടുണ്ട് . അവരുടെ വളർച്ചയുടെ പടവുകൾ അതിനുദാഹരണമാണ്. അക്കഥ അറിയാം.
നിത ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ചത്. 5 വർഷം കൊണ്ട് ഭരതനാട്യം പഠിച്ച നീതയുടെ അമ്മ നാടോടി നർത്തകിയും ഇളയ സഹോദരൻ ഗായകനുമായിരുന്നു. ഭരതനാട്യം പഠിച്ച നിത നിരവധി സ്റ്റേജ് ഷോകളിൽ പങ്കെടുക്കാറുണ്ടായിരുന്നു, ഇവിടെ വച്ചാണ് മുകേഷിന്റെ അച്ഛൻ ധീരുഭായ് അംബാനി അവളെ കാണുന്നതും ഇഷ്ടപ്പെടുന്നതും .
ധീരുഭായ് അംബാനി തന്റെ ഭാര്യയ്‌ക്കൊപ്പം ഒരു പരിപാടിക്ക് പോയിരുന്നു, അവിടെ നിതയുടെ ഭരതനാട്യം നൃത്തം കണ്ടു. ഇരുവരും ആ നൃത്തത്തിൽ മതിപ്പുളവാക്കി, നീതയെ അവരുടെ വീട്ടിലെ മരുമകളാക്കാൻ അവർ തീരുമാനിക്കുകയായിരുന്നു.
നീത പരിപാടി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ധീരുഭായി അവളുടെ വീട്ടിൽ വിളിച്ചു. എന്നാൽ ആദ്യം നിത തന്റെ മകനെ കാണാൻ എന്നും സംസാരിക്കണം എന്നും ഉള്ള ആവശ്യം അറിയിച്ചപ്പോൾ നിത ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്യുകയായിരുന്നു എന്നാണ് പറയപ്പെടുന്നത് . തുടർന്നും അംബാനി കുടുംബത്തിൽ നിന്നുള്ള സമ്മർദ്ദ ഫലമായാണ് ഇരുവരും കണ്ടു മുട്ടുന്നത്
മുകേഷ് അംബാനിയുമായി നിതയുടെ വിവാഹത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുമ്പോൾ അവർ ഒരു സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു.ഇരുവരും ഡേറ്റിംഗിനായി പോകുമ്പോൾ ഒരിക്കൽ ഒരു തിരക്കേറിയ ട്രാഫിക്കിൽ മുകേഷ് അംബാനി വണ്ടി നിർത്തി താനാണ് ഇഷ്ടമാണെന്നു പറയാണെമന്നു ശാഠ്യം പിടിക്കുകയായിരുന്നു. ഒടുവിൽ നിത സമ്മതിച്ചതിനു ശേഷമാണ് മുകേഷ് വണ്ടി മുന്നോട്ടെടുത്ത് പോയത്. മുകേഷിന്റെ മുന്നിൽ നിത വെച്ച ഒരേയൊരു നിബന്ധന, വിവാഹശേഷം ജോലി ഉപേക്ഷിക്കാൻ ആവശ്യപ്പെടരുത് എന്നാണ്.
നീത ഒരു സാധാരണ പെൺകുട്ടിയായിരുന്നു,അതുകൊണ്ടു തന്നെ ഒരു സാധാരണക്കാക്കരന്റെ ജീവിത രീതികൾ മുകേഷ് അറിയണം എന്നും മനസിലാക്കണമെന്നും അവർക്ക് നിർബന്ധം ഉണ്ടായിരുന്നു. മുകേഷ് തന്റെ ജീവിതം അടുത്ത് കാണണമെന്ന് അവൾ ആഗ്രഹിച്ചു. ഒരു ദിവസം നിത മുകേഷിനോട് പറഞ്ഞു, ‘നിങ്ങൾക്ക് എന്നെ വിവാഹം കഴിക്കണമെങ്കിൽ എന്നോടൊപ്പം മുംബൈയിലെ ബിഎസ്ടി ബസിൽ യാത്ര ചെയ്യുക. മുകേഷ് സമ്മതിച്ചു, ഇരുവരും ഒരു ഡബിൾ ഡെക്കർ ബസിൽ യാത്ര ചെയ്തു.അതോടൊപ്പം തെരുവിൽ നിന്ന് ഭക്ഷണവും കഴിപ്പിച്ചാണ് നിത്യ മുകേഷിനെ വിട്ടത്.
ഇന്നിപ്പോൾ നിത തന്റെ ദിവസം തുടങ്ങുന്നത് 3 ലക്ഷം രൂപ വിലയുള്ള ചായയിൽ നിന്നാണ് ജപ്പാനിലെ ഏറ്റവും പഴക്കമുള്ള ക്രോക്കറി ബ്രാൻഡായ നോറിറ്റേക്കിന്റെ കപ്പിൽ ചായ കുടിക്കാറുണ്ടെന്ന് ഒരു അഭിമുഖത്തിൽ അവർ പറഞ്ഞു. നോറിടെക് ക്രോക്കറിയിൽ സ്വർണ്ണം പതിച്ചിട്ടുണ്ട്, 50 പീസ് സെറ്റിന് 1.5 കോടി രൂപയാണ് വില. അതായത് മൂന്ന് ലക്ഷം രൂപയാണ് നിത കുടിക്കുന്ന ഒരു ചായയുടെ വില എന്ന് നമുക്ക് പറയാം.
ധരിച്ച ഒരു പാദരക്ഷകളും നിത പിന്നെ ആവർത്തിക്കാറില്ല എന്നാണ് ഒരു ഇംഗ്ലീഷ് പത്രം റിപ്പോർട്ട് ചെയ്യുന്നത്. ലോകത്തിലെ മുൻ നിര ബ്രാൻഡുകളുടെ പാദരക്ഷകളുടെ ഒരു നിര തന്നെ നിത അംബാനിക്കുണ്ട്.
ഫാഷൻ ഐക്കൺ എന്നാണ് നിത അംബാനി അറിയപ്പെടുന്നത്.ഒരു വിവാഹച്ചടങ്ങിൽ നിത അംബാനി ധരിച്ചത് 40 ലക്ഷം രൂപ വിലയുള്ള ഡിസൈനർ സാരി. ചെന്നൈയിലെ കാഞ്ചീപുരത്ത് നിന്നുള്ള 36 വനിതാ കരകൗശല വിദഗ്ധരാണ് ഈ സാരി നിർമ്മിച്ചത്, ഈ സാരിയുടെ ഭാരം എട്ട് കിലോ ആയിരുന്നു, ഇത് നിർമ്മിക്കാൻ ഒരു വർഷം മുഴുവൻ എടുത്തു.
നിത അംബാനിയുടെ ബാഗിലും വജ്രങ്ങൾ പതിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ബ്രാൻഡുകളായ ചാനൽ, ഗോയാർഡ്, ജിമ്മി ചൂ കേറി എന്നിവയിൽ നിന്നുള്ള ഹാൻഡ്ബാഗുകൾ അവളുടെ ശേഖരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2. ഐശ്വര്യ റായ്
ഐശ്വര്യ റായ് ബച്ചനെ ‘ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ’ എന്ന് വിളിക്കാറുണ്ട്. അവർ ഒരു ഇന്ത്യൻ അഭിനേത്രിയും 1994 ലെ ലോകസുന്ദരി മത്സരത്തിലെ വിജയിയുമാണ്. ഐശ്വര്യക്ക് നിരവധി പുരസ്കാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ട്, അവയിൽ പ്രധാനപ്പെട്ടവ ഫിലിംഫെയർ അവാർഡ്, ഇന്ത്യാ ഗവൺമെന്റിന്റെ പത്മശ്രീ, ഫ്രാൻസ് ഗവൺമെന്റിന്റെ ഓർഡ്രെ ഡെസ് ആർട്സ് എറ്റ് ഡെസ് ലെറ്റേഴ്സ് എന്നിവയാണ്.
അവർ ഇന്ത്യൻ സൗന്ദര്യത്തെ ഒരു അന്താരാഷ്ട്ര തലത്തിലേക്ക് കൊണ്ടുപോയി, യഥാർത്ഥത്തിൽ സൗന്ദര്യത്തിന്റെ ഇന്ത്യയുടെ അംബാസഡറാണ്. ഐശ്വര്യയുടെ മെഴുക് പ്രതിമ മാഡം തുസാഡ്സ് മ്യൂസിയത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ജീവിതത്തിലും കരിയറിലെ വളരെ ബുദ്ധിപരമായ തീരുമാനങ്ങൾ എടുത്തു തന്റെ കരിയറിന് മങ്ങലേൽക്കാതെ ബുദ്ധിപരമായി നിലകൊണ്ട വ്യക്തിയാണ് ഐശ്വര്യ.
3. നതാഷ പൂനവല്ല
വാക്സിൻ പ്രിൻസ് എന്നറിയപ്പെടുന്ന അഡാർ പൂനവല്ലയുടെ ഭാര്യയാണ് നടാഷ പൂനവല്ല. 37 കാരിയായ നതാഷ ഒരു ഫാഷനിസ്റ്റാണ്. വില്ലു പൂനവല്ല ഫൗണ്ടേഷന്റെ പ്രസിഡന്റും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറും പൂനവല്ല സയൻസ് പാർക്കിന്റെ ഡയറക്ടറുമാണ്. കൂടാതെ നെതർലാൻഡിലെ പൂനവല്ല റേസിംഗ് & ബ്രീഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ കൂടിയാണ്.
4. ബി. ചന്ദ്രകല
‘ലേഡി ദബാംഗ്’ എന്നറിയപ്പെടുന്ന ബി.ചന്ദ്രകല 2008 ബാച്ച് ഐഎഎസ് ഓഫീസർ ആണ് . വളരെ സത്യസന്ധയായ ഒരു ഐ എ എസ് ഓഫീസർ എന്നതിലുപരി ചന്ദ്രകല യുവാക്കൾക്കിടയിൽ അവരുടെ സൗന്ദര്യം കൊണ്ടും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അവരുടെ സൗന്ദര്യത്തിലും പ്രൊഫഷനിലുള്ള സത്യസന്ധതയിലും ആകൃഷ്ടരായി ലക്ഷക്കണക്കിന് യുവാക്കൾ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പിൻതുടരുന്നുണ്ടായിരുന്നു. അന്നത്തെ മുഖ്യമന്ത്രിയെക്കാളും സോഷ്യൽ മീഡിയയിൽ ആരാധകർ ഉള്ള ഒരു ഉദ്യോഗസ്ഥയായിരുന്നു ചന്ദ്രകല
5. സാനിയ മിർസ
6 ഗ്രാൻഡ്സ്ലാം ഡബിൾസ് കിരീടങ്ങൾ നേടിയിട്ടുള്ള സാനിയ മിർസ ഒരു ഇന്ത്യൻ പ്രൊഫഷണൽ ടെന്നീസ് താരമാണ്. ഇന്ത്യയിലെ ഏറ്റവും ഉയർന്ന റാങ്കുള്ള ഇന്ത്യൻ വനിതാ ടെന്നീസ് താരമാണ് അവർ. പത്മഭൂഷൺ അവാർഡ് ജേതാവായ സാനിയ മിർസയ്ക്ക് കായിക രംഗത്തെ സംഭാവനകൾക്ക് അർജുന അവാർഡും രാജീവ് ഖേൽ രത്‌ന അവാർഡും ലഭിച്ചിട്ടുണ്ട്. അതിസുന്ദരിയായ സാനിയ മിർസ പലപ്പോഴും തന്റെ വസ്ത്രധാരണത്തിന്റെ പേരിൽ വിമർശങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കിനെ അവർ പ്രണയിച്ചു വിവാഹം കഴിച്ചിരുന്നു.
6. ദിവ്യ ഖോസ്ല കുമാർ
മോഡലായി തന്റെ കരിയർ ആരംഭിച്ച ദിവ്യ പിന്നീട് നടിയായി. ടി-സീരീസ് കമ്പനിയിലെ മാലിക് ഭൂഷൺ കുമാറിനെ അവർ വിവാഹം കഴിച്ചു. സിനിമാ നിർമ്മാണ രംഗത്തും സംഗീത നിർമാണ രംഗത്തും അറിയപ്പെടുന്ന പേരാണ് ദിവ്യ. ഇതിനുപുറമെ, അവർ ടി-സീരീസ് യൂട്യൂബ് ചാനലിന്റെ മേധാവിയാണ്. 37 കാരിയായ ദിവ്യയും ഫാഷൻ രംഗത്ത് തന്റെ കഴിവുകൾ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.