ആ മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കാൻ സിൽക്ക് സ്മിത എത്തിയത് കണ്ടു മമ്മൂട്ടി ഉൾപ്പടെ എല്ലാരും വല്ലാതെയായി സംഭവം ഇങ്ങനെ

1227

മലയാള സിനിമ ലോകത്തിനു തിരക്കഥാകൃത് ഡെന്നിസ് ജോസഫിനെ ഒരിക്കലും മറക്കാൻ കഴിയില്ല. അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞു എങ്കിലും തന്റെ തിരക്കഥയിൽ ഒരുങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഇന്നും അദ്ദേഹത്തെ ഓർമ്മപ്പെടുത്തുന്നു. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഡെന്നിസ് ഒരുക്കിയ ചിത്രമാണ് അഥർവ്വം . സെക്‌സി സിനിമകളിലെ നായികയായിരുന്ന സിൽക്ക് സ്മിതയായിരുന്നു ചിത്രത്തിലെ മമ്മൂട്ടിയുടെ നായിക.ചിത്രത്തിലേക്ക് നായികയായി സിൽക്കിന്റെ വിളിച്ചപ്പോലുള്ള അവരുടെ പ്രതികരണം തുടർന്ന് നടന്ന സംഭവ വികാസവും ഒരു അഭിമുഖത്തിൽ ഡെന്നിസ് പറഞ്ഞിരുന്നു .

ഷിബു ചക്രവർത്തി തിരക്കഥയെഴുതിയ ചിത്രത്തിൽ സിൽക്കിനെ നായികയായി വിളിച്ചപ്പോൾ തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യത്തിലോ മമ്മൂട്ടിയുടെ നായികയാണോ എന്നോ അവർ വിശ്വസിച്ചിരുന്നില്ലെന്ന് ഡെന്നീസ് ജോസഫ് പറയുന്നു. അടുത്തിടെ വരെ അഭിനയിച്ച സിനിമകൾ പോലെയാണെന്നാണ് കരുതിയതെന്നും ഡെന്നിസ് ജോസഫ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ADVERTISEMENTS
READ NOW  മമ്മൂട്ടി പറഞ്ഞത് കൊണ്ടാണ് ഞാൻ ലാലിനോട് അങ്ങനെ ചെയ്തത് അതോടെ ലാലിനെ എനിക്ക് നഷ്ടപ്പെട്ടു - സാജൻ പറയുന്നു

സിൽക്ക് സ്മിത അഥർവത്തിൽ അഭിനയിക്കാനെത്തുമ്പോൾ , അവർ മുമ്പ് അഭിനയിച്ച സിനിമകൾ പോലെ തന്നെ ഇതിനെയും കണക്കാക്കുന്നു. അതിനപ്പുറം ഒന്നും അവർക്ക് അറിയില്ലായിരുന്നു. കഥയും കാര്യങ്ങളും പറഞ്ഞെങ്കിലും കാര്യമായി എടുത്തില്ല. സിനിമയിൽ മമ്മൂട്ടിയുടെ നായികയാണെന്നോ അവർ മുൻപ് അഭിനയിച്ച മറ്റു ചിത്രങ്ങളെ പോലെ ലൈംഗികമായ രംഗങ്ങൾ ഇല്ലെന്നോ അവർ വിശ്വസിച്ചിരുന്നില്ല.

പതിവ് സിനിമകളിലൊന്നിൽ അഭിനയിക്കാൻ വരുന്ന പോലെയാണ് മേക്കപ്പുമായി അവർ വന്നത്.താൻ അത് കണ്ടു വല്ലാതായെന്നും അദ്ദേഹം പറയുന്നു . അവരുടെ രൂപം കണ്ടപ്പോൾ ഈ മേക് അപ് വേണ്ട എന്നും അത് തുടച്ചു കളയാനും നമ്മുടെ മേക്കപ്പ് ആർട്ടിസ്റ്റ് എം ഒ ദേവസ്യ ചേട്ടൻ മേക് ആപ്പ് ചെയ്യുമെന്നും അന്ന് താൻ പറഞ്ഞതായി ഡെന്നിസ് ജോസഫ് അഭിമുഖത്തിൽ പറഞ്ഞിരുന്നു .

ആദ്യ രണ്ടു ദിവസങ്ങൾക്കുള്ളിൽ തന്നെ അവർ സിനിമയോടും അതിന്റെ ശൈലിയോടും പെട്ടെന്ന് പൊരുത്തപ്പെട്ടു. താൻ സിനിമയിൽ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ബുദ്ധിയുള്ള നടിമാരിൽ ഒരാളാണ് സിൽക്ക് സ്മിത. സെറ്റിൽ എല്ലാവരോടും ഏറ്റവും മാന്യമായി പെരുമാറുന്ന ആത്മാർത്ഥതായുള്ള ഒരു നന്മയുള്ള സ്ത്രീയാണെന്ന് അദ്ദേഹം പറയുന്നു .

READ NOW  എനിക്ക് ഗംഗയുടെ മൂത്രം കുടിക്കാൻ അതിയായ ആഗ്രഹം ഉണ്ട് – തനിക്ക് വന്ന അശ്‌ളീല കമെന്റിനു യൂട്യൂബർ ആയ പെകുട്ടിയുടെ മറുപടി
ADVERTISEMENTS