ലാലിന്റെ ആ സ്വഭാവം അഭിനയിക്കുമ്പോൾ നമുക്ക് വളരെ പ്രയാസമുണ്ടാക്കും: വെളിപ്പെടുത്തലുമായി സിദ്ദിഖ്

20391

സഹനടനായും വില്ലനായും ഹാസ്യനടനായും സ്വഭാവ നടനായും ചെറിയ വേഷങ്ങളിലൂടെ മുൻ നിര താരമായി മലയാളത്തിൽ എത്തിയ നടനാണ് സിദ്ദിഖ്. നിരവധി മലയാള സിനിമകളിൽ മോഹൻലാലിനൊപ്പം സിദ്ദിഖ് അഭിനയിച്ചിട്ടുണ്ട്.മോഹൻലാൽ ചിത്രത്തിൽ പലപ്പോഴും സിദ്ദിഖ് സഹനടനായും വില്ലനായും അഭിനയിച്ചു. ഇരുവരും തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങൾ പലപ്പോഴും ശ്രദ്ധേയമാണ്. ദൃശ്യം തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചുള്ള രംഗങ്ങൾ വളരെ മികച്ചതായിരുന്നു.

ഇപ്പോഴിതാ മോഹൻലാലിനെക്കുറിച്ചും അദ്ദേഹത്തോടൊപ്പം സിനിമകളിൽ പ്രവർത്തിക്കുമ്പോഴുള്ള അനുഭവത്തെക്കുറിച്ചും സിദ്ദിഖ് തുറന്ന് പറഞ്ഞിരിക്കുകയാണ്. മോഹൻലാലിനെപ്പോലുള്ള കഴിവുള്ള നടന്മാർക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതാണ് തന്നെപ്പോലുള്ള എല്ലാ നടന്മാരും വളർന്നുവരാൻ കാരണമെന്ന് സിദ്ദിഖ് പറയുന്നു.

ADVERTISEMENTS
   

പിന്നെ ലാലിനൊപ്പം അഭിനയിക്കാനുള്ള ബുദ്ധിമുട്ട് ഒരു സീൻ മോശമായാൽ അത് ഒരിക്കലും മോഹൻലാലിന്റെ കുറ്റമാകില്ല എന്നതാണ്. ഒരു പക്ഷേ അത് മോശമായത് തന്റെ തെറ്റുകൊണ്ടായിരിക്കും എന്ന് സിദ്ദിഖ് പറയുന്നു അപ്പോൾ ആ രംഗം നന്നാക്കാൻ മോഹൻലാലിനേക്കാൾ ഉത്തരവാദിത്തം എനിക്കുണ്ട്. അതുകൊണ്ട് എന്തെങ്കിലും പഠിച്ച് ഡയലോഗുകൾ ശരിയാക്കി അതിലെ കഥാപാത്രത്തിനൊപ്പം അഭിനയിക്കാൻ ശ്രമിച്ചാൽ ലാൽ അടുത്തുള്ളപ്പോൾ ലൊക്കേഷനിൽ വച്ച് നടക്കില്ല അദ്ദേഹം തമാശകൾ പറഞ്ഞു കൊണ്ടേയിരിക്കും.

ആ സെക്കൻഡിൽ എങ്ങനെ അഭിനയിക്കണമെന്ന് ലാലിനറിയാം. എന്നെ കൊണ്ട് അത് സാധിക്കില്ല ഒരു രംഗം അവതരിപ്പിക്കണെമെങ്കിൽ അത് മനസ്സിൽ തയ്യാറാക്കി വെച്ച് വേണം ചെയ്യാൻ . ആ സംഭാഷണങ്ങളൊന്നും ഓർക്കാൻ പോലും ലാൽ സമ്മതിക്കില്ല.

അതേപ്പറ്റി ചോദിച്ചാൽ പറയും. ഈ സമയത്താണോ അതൊക്കെ പറയുന്നത് നമുക്ക് മറ്റെന്തെങ്കിലും പറയാം. ആ രംഗത്തെക്കുറിച്ചോ സംഭാഷണങ്ങളെക്കുറിച്ചോ ലാലിന് ആ സമയത്തു യാതൊരു ചിന്തയും കാണില്ല .ആക്ഷൻ സെക്കൻഡിൽ ലാൽ വളരെ എളുപ്പത്തിൽ സ്വാഭാവികമായി അഭിനയിക്കും.
പക്ഷേ നമ്മുടെ അവസ്ഥയോ നമ്മൾ അപ്പോഴേക്കും പഠിച്ചതൊക്കെ മറക്കും. എപ്പോഴും ഇതുപോലെ തമാശകൾ പറയുന്ന ആളാണ് മോഹൻലാലെന്നും സിദ്ദിഖ് പറഞ്ഞു.

ADVERTISEMENTS
Previous articleസെക്‌സ് മാത്രമായിരുന്നു അയാളുടെ ലക്ഷ്യമെന്നും വാതിൽ തുറന്ന് അകത്ത് കടന്ന അയാൾ പിന്നീട് ചെയ്തത് കീഴടക്കുക എന്നതായിരുന്നു അയാളുടെ ലക്ഷ്യം.. നടി തുറന്നടിക്കുന്നു
Next articleഒരു പക്ഷെ സുരേഷ് ഗോപിയെ ഉൾപ്പെടുത്തിയില്ലായിരുന്നു എങ്കിൽ മണിച്ചിത്രതാഴ് ഇത്രയും വലിയ വിജയമാകുമായിരുന്നില്ല അങ്ങനെ പറയാൻ അഭിനയമല്ലാതെ മറ്റൊരു കാരണം കൂടി ഉണ്ട്.