ലൈം ഗിക ആവശ്യങ്ങൾക്കായി സമീപിക്കുന്ന രീതി ഇങ്ങനെ ; മുൻ നിര നടിമാർ ആ നിലയിൽ എത്തപ്പെട്ടത് ഇങ്ങനെ – ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ചിലരുടെ മൊഴികൾ ഇങ്ങനെ

59

മലയാള സിനിമയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും മനസ്സിലാക്കാൻ വേണ്ടി സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് വെട്ടിലായിരിക്കുകയാണ് മലയാള സിനിമയിലെ വമ്പന്മാർ. ഗുരുതര ആരോപണങ്ങളും വെളിപ്പെടുത്തലുകളുമാണ് റിപ്പോർട്ടിൽ ഉള്ളത്. നിരവധി സ്ത്രീകൾ തങ്ങളുടെ മൊഴി ഹേമ കമ്മിറ്റിയുടെ മുൻപാകെ നൽകുകയും വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തുന്ന ഭാഗങ്ങൾ ഒഴിവാക്കി മറ്റ് ഭാഗങ്ങൾ വെളിപ്പെടുത്തി റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. സിനിമയിൽ സ്ത്രീകളോട് ലൈംഗീക ആവശ്യങ്ങൾക്കായി സമീപിക്കുന്ന രീതിയും അതോടൊപ്പം സിനിമയിൽ അവസരങ്ങളും സ്റ്റാർടവും നിലനിർത്തുന്ന മുൻ നിര നടിമാർ എങ്ങനെയാണ് സിനിമ മേഖലയിൽ നിന്ന് പോകുന്നത്, അതി നേടിയെടുത്തത് എന്നുള്ളതിനെ കുറിച്ച് പലരുടെയും മൊഴികളും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

സിനിമയിലെ ചൂഷണങ്ങളും പീഡനങ്ങളും ആരംഭിക്കുന്നത് ഒരു പെൺകുട്ടി സിനിമയിലേക്കെത്തുന്നതിന്റെ തുടക്കത്തിൽ തന്നെയാണ്. കമ്മിറ്റിയുടെ മുമ്പാകെ മൊഴി നൽകിയ പലരും അത്തരത്തിലുള്ള സംഭവങ്ങൾ വെളിപ്പെടുത്തുന്ന നിരവധി അനുഭവങ്ങൾ പങ്കുവെച്ചിട്ടുണ്ട്ഒരു സിനിമയിലേക്ക് അവസരമായി ബന്ധപ്പെട്ട് ഒരു പെൺകുട്ടിയെ സമീപിക്കുന്ന പ്രൊഡക്ഷൻ കൺട്രോളറാവാം അല്ലെങ്കിൽ മറ്റാരെങ്കിലും ആകാം. അതല്ലെങ്കിൽ ഒരു പെൺകുട്ടി ഒരു സിനിമയിലേക്ക് ഒരു അവസരത്തിനായി ഒരാളെ ബന്ധപ്പെട്ടാൽ അവളോട് ആദ്യം തന്നെ ഇക്കൂട്ടർ ചോദിക്കുന്ന കാര്യം അഡ്ജസ്റ്റ്മെന്റ് ചെയ്യാൻ സാധിക്കുമോ അല്ലെങ്കിൽ കോംപ്രമൈസിന് തയ്യാറാവുമോ എന്നാണ്.

ADVERTISEMENTS
   

അഡ്ജസ്റ്റ്മെന്റും, കോംപ്രമൈസും ഇത്തരം ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന രണ്ട് പദങ്ങൾ ആണെന്ന് കമ്മീഷൻ മുമ്പായ മൊഴിനകിയ എല്ലാ സ്ത്രീകളും പറയുന്നു. സ്ത്രീകൾ ലൈംഗിക ആവശ്യങ്ങൾക്ക് സമ്മതിക്കുമോ എന്നുള്ളത് അറിയാൻ വേണ്ടി ഉപയോഗിക്കുന്ന പദങ്ങളാണ് അഡ്ജസ്റ്റ്മെന്റും, കോംപ്രമൈസ് എന്നിവ.

കമ്മീഷൻ മുമ്പാകെ മൊഴി നൽകിയ ഒരു പെൺകുട്ടി പറയുന്നത് സിനിമയിൽ ആരു വേണമെങ്കിലും ഇത്തരത്തിലുള്ള ലൈംഗിക ആവശ്യങ്ങൾ ഉന്നയിച്ചേക്കാം. അത് ചിലപ്പോൾ ഒരു നിർമ്മാതാവ് ഒരു നടനാവാം ഒരു സംവിധായകനാകാം ചിലപ്പോൾ ഒരു പ്രൊഡക്ഷൻ കൺട്രോളർ ആകാം അതല്ലെങ്കിൽ ആരുമാകാം. സിനിമയിലുള്ളപല മുൻനിര നായികമാരെയും ചൂണ്ടിക്കാട്ടിക്കൊണ്ട് പല സ്ത്രീകളും പറഞ്ഞിട്ടുള്ളത് അവർക്കെല്ലാം സിനിമയിൽ അംഗീകാരവും പണവും പ്രശസ്തിയും കിട്ടിയതെല്ലാം ഇത്തരത്തിൽ അഡ്ജസ്റ്റ്മെന്റിലും കോംപ്രമൈസിനും അവർ സമ്മതിച്ചതുകൊണ്ട് ആണ് എന്നാണ് പല മുൻനിരതാരങ്ങളെ നായികമാരെ ചൂണ്ടി ഉദാഹരണമാക്കിക്കൊണ്ട് ഒരാൾ മൊഴിയിൽ പറയുന്നത്.

ഒരു പെൺകുട്ടിയുടെ അഭിപ്രായത്തിൽ അവൾക്ക് സിനിമയിൽ ഒരു അവസരം ലഭിക്കണം അല്ലെങ്കിൽ വലിയ സിനിമയിൽ വലിയ ഐ=ഉയരങ്ങളിൽ എത്തണമെങ്കിൽ അവൾക്ക് ഉറപ്പായിട്ടും അഡ്ജസ്റ്റ്മെന്റ് ചെയ്യേണ്ടതായി വരും എന്നാണ്

ഇനി ഏതെങ്കിലും ഒരു പെൺകുട്ടി ഒരു സിനിമയിലേക്കുള്ള ക്ഷണം അല്ലെങ്കിൽ ഒരു കോസ്റ്റിംഗ് കാൾ അങ്ങനെയുള്ള ഒരു പരസ്യം സോഷ്യൽ മീഡിയയിലോ എമറ്റു മാധ്യമങ്ങളിലോ കണ്ടു പ്രതികരിച്ചാൽ അവൾക്ക് ഉടൻ ഒരു ഫോൺകോൾ ലഭിക്കും. അതിൽ പറയുന്നത് അവൾ ആ വേഷത്തിന് യോജിച്ചയാളാണ് എന്നും ഉടനെ തന്നെ സംവിധായകനെയോ നിർമാതാവിനെയോ കാണണം എന്നാണ്. അതോടൊപ്പം തന്നെ അവളോട് പറയുന്ന മറ്റൊരു കാര്യം അവൾ കോംപ്രമൈസിനോ അഡ്ജസ്റ്റ്മെന്റിനോ തയ്യാറാകണം എന്നാണ്. സിനിമയിലുള്ള പലരും വിശ്വസിക്കുന്നത് സിനിമയിൽ അവസരം ലഭിച്ച എല്ലാ സ്ത്രീകളും അല്ലെങ്കിൽ അവിടെ നിലനിൽക്കുന്ന എല്ലാവരും പുരുഷനോടൊപ്പം സെക്സ് ചെയ്തത് കൊണ്ടാണ് അവിടെ നിലനിൽക്കുന്നത് എന്നാണ്.

ഇങ്ങനെ ഒരു പ്രതിച്ഛായ ഉണ്ടാക്കുന്നത് തന്നെ സിനിമയിലുള്ള ഒരു വിഭാഗമാണ് കാരണം പുതിയതായി സിനിമയിലേക്ക് വ വരുന്ന പെൺകുട്ടികളെ ലൈംഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനായി ആണ് ഇങ്ങനെയൊരു പ്രതിച്ഛായ അവർ അവിടെ സൃഷ്ടിച്ചുവെച്ചിരിക്കുന്നത്. അത്തരത്തിലുള്ള ഒരു അവസ്ഥ അവിടെ ഉണ്ടാക്കി വെച്ചതുകൊണ്ട് തന്നെ പല പുതുതായി വരുന്ന പെൺകുട്ടികളെയും ഇത്തരത്തിൽ ഉപയോഗിക്കപ്പെടുന്നുണ്ട്തങ്ങൾ ചതിക്കപ്പെട്ടു എന്ന് അവർ തിരിച്ചറിയുമ്പഴത്തേക്കും അവർ ഒരുപാട് വൈകിയരിക്കുകയും ചെയ്യും.

സ്ത്രീകൾ സിനിമയിൽ വരുന്നത് പണമുണ്ടാക്കാൻ മാത്രമാണെന്നും അവർ എന്തിനും കീഴടങ്ങുമെന്ന് പൊതുധാരണയും തെറ്റിദ്ധാരണയും സിനിമയിൽ ഉണ്ടെന്നുള്ളത് തെളിവാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ‘ഇത് പൊതു സമൂഹത്തിലും ഇത്തരത്തിലുള്ള ഒരു ധാരണ ഉണ്ടാക്കാൻ കാരണമാകുകയും ചെയ്യുന്നുണ്ട്. പക്ഷേ അവയെല്ലാം വസ്തുതകൾക്ക് വിരുദ്ധവുമാണ്.

ചിലര് മൊഴി നൽ നൽകുന്നത് എന്തെന്നാൽ കുറച്ച് ആൾക്കാർ വിശ്വസിക്കുന്നത് സിനിമയിലുള്ള സ്ത്രീകൾ ആരോടൊപ്പവും കിടക്ക പങ്കിടും എന്നും, പണത്തിനു വേണ്ടി എന്തും ചെയ്യും എന്നാണ്. സിനിമയിലേക്ക് വരുന്ന പല പുതുമുഖ നായികമാരും ഇത്തരത്തിൽ തന്നെയാണ് വിശ്വസിക്കുന്നത്. അങ്ങനെ അവർ ഇത്തരത്തിലുള്ള ലൈംഗിക ചൂഷണങ്ങൾക്ക് വിധേയരാകാറുണ്ട്. ചില നടിമാരുടെ അമ്മമാർക്ക് തങ്ങളുടെ മക്കൾ അങ്ങനെ വഴങ്ങി കൊടുക്കുന്നതിൽ യാതൊരു തെറ്റും ഇല്ല എന്ന മനോഭാവവും ഉണ്ട് എന്നും ചിലർ മൊഴി നൽകിയതായി ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു.

പക്ഷേ ഇത്തരത്തിൽ തങ്ങൾക്കുണ്ടാകുന്ന മോശ അനുഭവങ്ങൾ മിക്ക സ്ത്രീകളും രഹസ്യമായി വെക്കുകയാണ്. പല സ്ത്രീകളും പരസ്പരം തങ്ങൾക്കുണ്ടായ മോശം അനുഭവങ്ങൾ തുറന്നു പറഞ്ഞിട്ടുള്ളത് wcc വന്നതിനു ശേഷമാണു. . ഇതിനായി WCC ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും അതിൽ സ്ത്രീകൾക്ക് തുറന്ന് എന്ത് കാര്യങ്ങൾ സംസാരിക്കാനുള്ള ഒരു അവസരവും ഉണ്ടാക്കിയിരുന്നു. സിനിമയിലെ പ്രശ്നങ്ങൾ ആയിരുന്നു മിക്കവരും അതിലേക്ക് പറഞ്ഞത്. അതിനായി ഗ്രൂപ്പിലേക്ക് വരുന്ന എല്ലാ വിവരങ്ങളും രഹസ്യമായിരിക്കുമെന്ന് wcc ഗ്രൂപ്പിലുള്ളവർക്ക് ഉറപ്പുനൽകിയിരുന്നു. അങ്ങനെയാണ് പലരും ആ ഗ്രൂപ്പിലേക്ക് തങ്ങളുടെ മോശമായ ലൈംഗിക ചൂഷണങ്ങളുടെ അനുഭവ കഥകൾ തുറന്നു പറഞ്ഞത്

WCC ഉണ്ടായതിനുശേഷം ആണ് പലർക്കും തങ്ങൾ നേരിട്ട് ലൈംഗിക ചൂഷണങ്ങൾ തുറന്നു പറയാൻ ഒരു സ്ഥലം ഉണ്ടായത് എന്ന് പല സ്ത്രീകളും തുറന്നു പറഞ്ഞതായി ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. പലരും തങ്ങളെ ഇനി വീട്ടിൽ നിന്ന് സിനിമയിലേക്ക് വിടില്ല എന്നത് ഭയന്ന് ഇത്തരത്തിലുള്ള മോശ അനുഭവങ്ങൾ തങ്ങളുടെ പേരെന്റ്സിനോട് പോലും പറഞ്ഞിരുന്നില്ല എന്നുള്ളതും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്.

ഒരു ഇന്റിമേറ്റ് സീനിൽ അഭിനയിക്കുന്ന ഒരു നടി അത്തരത്തിൽ വെളിയിലും ചെയ്യാൻ തയ്യാറാകുമെന്നാണ് സിനിമയിലുള്ള ഭൂരിഭാഗം പുരുഷന്മാരും കരുതുന്നതെന്ന്അ റിപ്പോർട്ടിൽ പറയുന്നു. സത്യത്തിൽ സിനിമ മേഖലയിലുള്ള പുരുഷന്മാർക്ക് തന്നെ സിനിമയിൽ അഭിനയിക്കാൻ വരുന്ന സ്ത്രീകളോട് മോശം ചിന്താധാരയാണ് ഉള്ളത് എന്ന് ഞെട്ടിക്കുന്ന വസ്തുതയും ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ നമ്മൾക്ക് മനസിലാകും.

ADVERTISEMENTS