കൂടുതൽ നെഗറ്റീവ് കമന്റ് വരുന്നതിന്റെ കാരണം ഇതാണ്: ശോഭന പറഞ്ഞത്.

7576

മലയാള സിനിമയിലെ എവർ ഗ്രീൻ നായികയാണ് ശോഭന. സിനിമയിൽ അത്ര സജീവമല്ല ശോഭന എങ്കിലും ഇന്നും താരത്തിന് ആരാധകർ ഒട്ടും കുറവല്ല . ഇന്നും ലേഡി സ്‌പേപ്പർ സ്റ്റാർ ശോഭന തന്നെയാണ് എന്ന് പറയുന്നവർ ഒട്ടും കുറവല്ല. സിനിമയേക്കാൾ ശോഭന ഇഷ്ടപ്പെടുന്നത് നൃത്തമാണ് ശോഭന ഇപ്പോൾ നൃത്തത്തിന്റെ പിന്നാലെയാണ്.

ഒരു മികച്ച നർത്തകിയാണ് ശോഭന. സിനിമയേക്കാൾ പ്രാധാന്യം ശോഭന നൽകുന്നത് എക്കാലത്തും നൃത്തത്തിന് ആയിരുന്നു. ഇപ്പോൾ ചെന്നൈയിൽ സ്വന്തമായി നൃത്ത വിദ്യാലയവുമായി തിരക്കിലാണ് താരം. ഇതിനിടയിൽ മികച്ച ചിത്രങ്ങളിൽ മാത്രം അഭിനയിക്കുവാൻ സമയം കണ്ടെത്തുകയും ചെയ്യാറുണ്ട്. എന്നാൽ ഇപ്പോൾ സിനിമയിൽ ഇല്ല എന്ന് കരുതി അമ്മ വേഷങ്ങൾ ഒന്നും ചെയ്യാൻ താരം തയ്യാറുമല്ല. സോഷ്യൽ മീഡിയ വന്നതോടെ പല താരങ്ങളും വിമർശന കമന്റുകൾ ഏൽക്കേണ്ടി വരുന്നത് സ്വാഭാവികമാണ്. അത്തരത്തിലുള്ള കമന്റുകൾ ശോഭനയ്ക്ക് ലഭിക്കാറുണ്ടോ എന്ന് ഒരു ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് വൈറൽ.

ADVERTISEMENTS
   
READ NOW  നിങ്ങളുടെ അഭിനയം കണ്ടിട്ട് മമ്മൂക്ക എന്താണ് പറഞ്ഞിട്ടുള്ളത് - ചോദ്യത്തിന് മമ്മൂട്ടിയുടെ അനുജന്റെ മറുപടി ഇങ്ങനെ

തനിക്ക് കൂടുതലായും സോഷ്യൽ മീഡിയയിൽ നിന്നും നേരിടേണ്ടിവരുന്ന നെഗറ്റീവ് കമന്റുകൾ എന്ത് കാര്യത്തിനാണ് ലഭിക്കുന്നത് എന്നാണ് ഇപ്പോൾ ശോഭന പറയുന്നത്. തനിക്ക് പൊതുവേ നെഗറ്റീവ് കമന്റുകൾ ലഭിക്കുന്നത് വളരെ കുറവാണ് എന്നും താരം പറയുന്നു. എന്നാൽ നെഗറ്റീവ് കമന്റുകൾ ഏറ്റവും കൂടുതൽ തനിക്ക് ലഭിക്കുന്ന ഒരു വിഷയം എന്നത് പ്രായം തോന്നുന്നു എന്നതാണ്. തന്റെ മുഖം കാണുമ്പോൾ ഒരുപാട് പ്രായം തോന്നുന്നു എന്ന് പലരും കമന്റ് ചെയ്യാറുണ്ട്. താനാണെങ്കിൽ എല്ലാവരുടെയും കമന്റുകൾ വായിക്കാറുണ്ട്..

ചിലരെങ്കിലും നമ്മൾ കമന്റുകൾ വായിക്കില്ല എന്ന് കരുതും. എന്നാൽ അങ്ങനെ ആരും വിചാരിക്കേണ്ട കാര്യമില്ല താൻ കമന്റുകൾ വായിക്കുന്ന കൂട്ടത്തിലാണ്. നെഗറ്റീവ് കമന്റുകൾ ഒരുപാടൊന്നും തനിക്ക് വരാറില്ല. അതിനാണ് താൻ കമന്റുകൾ വായിക്കുന്നത്. എല്ലാ കമന്റുകളും താൻ വായിക്കും. അതിനാൽ കൃത്യമായി തനിക്ക് വരുന്ന നെഗറ്റീവ് കമന്റുകൾ പറയാൻ അതുകൊണ്ട് തനിക്ക് സാധിക്കും.

READ NOW  ജയനെ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുടെ വാക്കുകളെ കുറിച്ച് ഓർത്ത് വിധുബാല

തന്നെക്കുറിച്ച് വരുന്ന ഏറ്റവും വലിയ നെഗറ്റീവ് കമന്റ് എന്നത് തനിക്ക് പ്രായം തോന്നുന്നു എന്നതാണ്. പ്രായമായല്ലോ എന്നൊക്കെ പലരും കമന്റ് ചെയ്യുന്നത് കാണാറുണ്ട്. അത് കാണുമ്പോൾ തനിക്ക് പ്രത്യേകിച്ച് ഒരു വിഷമവും തോന്നാറില്ല. കാരണം ഒന്നുമല്ലെങ്കിലും പ്രായമാവുന്നതിൽ താൻ അനുഗ്രഹീതയായ വ്യക്തിയാണല്ലോ എന്നാണ് അപ്പോൾ ചിന്തിക്കാറുള്ളത് എന്നും ശോഭന പറയുന്നുണ്ട്. ശോഭനയുടെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. നിരവധി ആളുകളാണ് ഇത്തരം കമന്റുകൾ കാണാറുണ്ട് എന്ന് തരത്തിൽ സംസാരിക്കുന്നത്.

ADVERTISEMENTS