Advertisement
Home VIRAL NEWS പശുക്കുട്ടിയെ വാഹനമിടിച്ചിട്ടു; പരിക്കേറ്റ കിടാവിനൊപ്പം ആശുപത്രി വരെ നിഴല്‍ പോലെ പിന്തുടര്‍ന്ന് അമ്മ പശു വീഡിയോ...

പശുക്കുട്ടിയെ വാഹനമിടിച്ചിട്ടു; പരിക്കേറ്റ കിടാവിനൊപ്പം ആശുപത്രി വരെ നിഴല്‍ പോലെ പിന്തുടര്‍ന്ന് അമ്മ പശു വീഡിയോ കാണാം

867
mother-cow-follows-injured-calf-to-hospital
ADVERTISEMENTS

മാതൃത്വം എന്നത് ഭൂമിയിലെ ഏറ്റവും മനോഹരമായ അവസ്ഥയാണ്. മക്കൾക്ക് വേണ്ടി സ്വൊന്തം ജീവൻ വരെ ത്യജിക്കാൻ തയ്യാറാകുന്നവരാണ് ഒട്ടു മിക്ക അമ്മമാരും അതിൽ മനുഷ്യനെന്നോ മൃഗമെന്നോ യാതൊരു വ്യത്യാസവുമില്ല. ആ വികാരത്തിന് പരിധികളില്ല ഒരമ്മയുടെ സ്നേഹത്തിനു പരിധികൾ കല്പിക്കാനാവില്ല എന്ന് അതുകൊണ്ടു തന്നെയാണ് പറയാറുള്ളത്.

മനുഷ്യരുടെ ഇടയിൽ അത്തരം മുഹൂർത്തങ്ങൾ ധാരാളം നാം കണ്ടിട്ടുണ്ട് പക്ഷേ ഇപ്പോൾ ഒരു അമ്മപ്പശുവിന്റെ തന്റെ കുഞ്ഞിനോടുള്ള നിസ്സീമമായ സ്നേഹത്തിന്റെയും കരുതലിന്റെയും നേർക്കാഴ്ചയാണ് ഏവരുടെയും കണ്ണ് നനയിക്കുന്നതു.അത്തരത്തിൽ ഒരു വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്‌.വാഹനം ഇടിച്ചു പരിക്കേറ്റ തന്റെ കിടാവിനെ തന്നാലാവും വിധം സംരക്ഷിക്കുകയാണ് ആ മാതാവ് വാഹനമിടിച്ച പശുക്കിടാവിനെയും അടുത്ത് നില്‍ക്കുന്ന അമ്മയെയും കണ്ട് കരുണ തോന്നിയ വ്യക്തി പശുക്കിടാവിനെ ആശുപത്രിയിലെത്തിക്കാനൊരുങ്ങി.തുടര്‍ന്ന് ട്രോളി റിക്ഷയില്‍ പശുക്കുട്ടിയെ കൊണ്ടുപോകുമ്പോള്‍ അമ്മ പുറകെ ഓടുന്ന ദൃശ്യമാണ് വിഡിയോയിലുള്ളത്. മൂന്ന് കിലോമീറ്ററായിരുന്നു തള്ളപ്പശു കൂടെയോടിയത്. ആശുപത്രിയിലെത്തിച്ച പശുക്കിടാവിന്റെ നില ഭേദപ്പെട്ടു വരികയാണ്. വീഡിയോ ഇപ്പോൾ യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുകയാണ്.

READ NOW  ആത്മഹത്യ ചെയ്ത ആളോട് ഒരു സഹതാപവുമില്ല.സഹതാപം തോന്നിയത് ഇവിടുത്തെ സദാചാര മലരുകളോടാണ് സിൻസി അനിൽ

വൈറലായ വീഡിയോ കാണാം

ADVERTISEMENTS