മഞ്ജുവിനെ കാണുമ്പോൾ എനിക്ക് തോന്നുന്നത് എപ്പോഴും അങ്ങനെയാണ് തുറന്നുപറഞ്ഞ് ശോഭന

143

മലയാള സിനിമയിൽ ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള രണ്ട് നായികമാരാണ് മഞ്ജു വാര്യരും ശോഭനയും. ഇരുവരും നർത്തകിമാർ കൂടിയാണ്. ഒന്നിനൊന്നു മികച്ച കഥാപാത്രങ്ങളെയാണ് രണ്ടുപേരും അവിസ്മരണീയമാക്കിയിട്ടുള്ളത്. അതുകൊണ്ടു തന്നെ ഇവരിൽ ആരാണ് മികച്ചത് എന്ന് കണ്ടുപിടിക്കുക അല്പം പ്രയാസമുള്ള കാര്യമാണ്..

ശക്തമായസ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ രണ്ടുപേരും മുൻപിൽ തന്നെയാണ്. ഒരു കാലഘട്ടത്തിന്റെ ഓർമ്മയാണ് ഇരുവരും എന്ന് പറയുന്നതാണ് സത്യം. ശോഭന നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു എങ്കിലും ഇപ്പോൾ തന്‍റെ നൃത്ത വിദ്യാലയവുമായി തിരക്കിലാണ്. മഞ്ജു വാര്യരാവട്ടെ നൃത്തവും സിനിമയും ഒരേപോലെ മുൻപോട്ടു കൊണ്ടുപോകുന്നു.

ADVERTISEMENTS

ഇപ്പോഴിതാ മഞ്ജുവും ശോഭനയും ഒരേ വേദിയിൽ വന്നപ്പോൾ ഉണ്ടായ ചില അനുഭവങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇരുവരും ഒരേ വേദിയിൽ എത്തിയപ്പോൾ മഞ്ജു വാര്യരെ കുറിച്ച് ശോഭന പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

READ NOW  യഥാർത്ഥത്തിൽ ആടുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നോ? സത്യാവസ്ഥ തുറന്നു പറഞ്ഞു നജീബ്

മഞ്ജു എന്നാൽ ഒരു ലെജൻഡ് ആണ് എന്നാണ് ശോഭന വിശേഷിപ്പിച്ചത്. എനിക്ക് എപ്പോഴും മഞ്ജുവിനെ കാണുമ്പോൾ ഒരു ഫാൻ മൊമെന്റാണ് തോന്നുന്നത് . വളരെ ജനുവിനായി സംസാരിക്കുന്ന വളരെ ജനുവിനായി കാര്യങ്ങൾ നോക്കിക്കാണുന്ന ഒരു ആളാണ് മഞ്ജു എന്നും ശോഭന പറയുന്നു.

ശോഭനയുടെ വാക്കുകൾ കേട്ട് മഞ്ജു അമ്പരന്നു നിൽക്കുന്നതും കാണാൻ സാധിക്കുന്നുണ്ട്. ഞങ്ങൾ തമ്മിൽ ഒരുപാട് ഒന്നും സംസാരിച്ചിട്ടില്ല. എല്ലാവർക്കും അവരുടെതായ തിരക്കുകൾ ഉണ്ട്. എനിക്ക് ജോലിയൊന്നുമില്ല എങ്കിലും മറ്റുള്ളവരുടെ ജോലിയെക്കുറിച്ച് ചിന്തിക്കണമല്ലോ.

പക്ഷേ സംസാരിച്ചിട്ടുള്ളതിൽ നിന്നും മഞ്ജു വളരെ ജനുവിനാണ് എന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. മികച്ച ഒരു നർത്തകിയാണ് മഞ്ജു എന്നും പറയുന്നുണ്ട്. ശോഭനയെ പോലെ ഒരു വലിയ നടിയിൽ നിന്നും ഇത്തരം ഒരു പ്രശംസ ലഭിച്ചത് വലിയ ഭാഗ്യമായി തന്നെയാണ് മഞ്ജുവും കാണുന്നത് എന്ന് ആ മുഖഭാവം കാണുമ്പോൾ തന്നെ മനസ്സിലാക്കാൻ സാധിക്കും.

READ NOW  അവരെ രണ്ടു പേരെയും ഒന്നിപ്പിക്കാൻ ഞാനും ജോണിയും കുറെ കാലമായി പുറകെ നടക്കുന്നു: ദിലീപ് പറയുന്നു

നിരവധി ആളുകളാണ് മഞ്ജുവിനെ പിന്തുണച്ചുകൊണ്ട് കമന്റുകളുമായി എത്തുന്നത് ശോഭന പറഞ്ഞത് ശരിയാണ് എന്നും മഞ്ജുവിനെ കാണുന്ന ആർക്കും മഞ്ജു വളരെ ജനുവിനാണ് എന്ന് മനസ്സിലാക്കാൻ സാധിക്കും എന്നുമാണ് പലരും കമന്റുകളിലൂടെ പറയുന്നത്. ഈയൊരു വീഡിയോ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ എല്ലാം തന്നെ വൈറലായി മാറിയിരിക്കുകയാണ്

ADVERTISEMENTS