Advertisement
Home MOVIES TELUGU കാജലിനു ഒപ്പം ഇനി അഭിനയിക്കില്ല എന്ന് രവി തേജ – കാരണം ഇത്

കാജലിനു ഒപ്പം ഇനി അഭിനയിക്കില്ല എന്ന് രവി തേജ – കാരണം ഇത്

198
ADVERTISEMENTS

നായികമാർക്കിടയിൽ തന്നെ വളരെയധികം ആരാധകരുള്ള നടിയാണ് കാജൽ അഗർവാൾ. ധീര എന്ന ചിത്രം മുതലാണ് താരം ശ്രദ്ധ നേടി തുടങ്ങിയത്. താരത്തിന്റെ അഭിനയത്തിന് ആരാധകർ നിരവധിയാണ്. തമിഴ് തെലുങ്ക് ഹിന്ദി തുടങ്ങി വിവിധ ഭാഷകളിൽ അഭിനയിക്കാനുള്ള ഭാഗ്യവും താരത്തെ തേടി എത്തിയിട്ടുണ്ട്. നിരവധി അവാർഡുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. മുംബൈ സ്വദേശിനിയായ താരം കൂടുതലായും തമിഴ് പ്രേക്ഷകർക്കിടയിലാണ് ശ്രദ്ധ നേടിയിട്ടുള്ളത്. താരത്തിന്റെ സഹോദരിയും തെലുങ്ക് ചലച്ചിത്രങ്ങളിൽ സജീവ സാന്നിധ്യമാണ്. മോഡലിങ്ങിൽ നിന്നും സിനിമയിലേക്ക് എത്തിയ നായികന്മാരുടെ പട്ടികയിൽ ഉള്ള വ്യക്തിയാണ് കാജലും.

നിരവധി ബ്രാൻഡുകളുടെ പരസ്യങ്ങളിൽ ഒരുകാലത്ത് സുപരിചിതമായിരുന്നു താരം. താരത്തെ മുൻപൊരിക്കൽ ഒരു തെലുങ്ക് സൂപ്പർതാരം പരിഹസിച്ചിരുന്നത് വലിയതോതിൽ തന്നെ വാർത്തയായിരുന്നു. താരത്തെ പരിഹസിച്ചിരുന്നത് രവി തേജ ആയിരുന്നു. ആ സമയത്ത് അത് വലിയതോതിൽ തന്നെ മാധ്യമശ്രദ്ധ നേടുകയും ചെയ്തിരുന്നു.

READ NOW  എൻ്റെ കണ്മുന്നിൽ വച്ച് അവൻ ആ കൊച്ചു പെൺകുട്ടിയുടെ ശരീരത്തിൽ കയറി പിടിച്ചു - ഞെട്ടിപ്പിക്കുന്ന അനുഭവം പറഞ്ഞു സായി പല്ലവി- കമെന്റുകളിൽ സമാന അനുഭവവുമായി സ്ത്രീകൾ.

ADVERTISEMENTS

തെലുങ്കിലും തമിഴിലും ഒക്കെ നായിക കഥാപാത്രങ്ങൾക്ക് അത്ര പ്രാധാന്യമുള്ള ചിത്രങ്ങൾ എത്തുന്നത് വളരെ വിരളമായി മാത്രമാണ്. അത്തരം കഥാപാത്രങ്ങൾ ലഭിക്കുകയാണെങ്കിൽ നയൻതാര അടക്കമുള്ള നായികമാരെ ആയിരിക്കും പലപ്പോഴും നായികയായി ആ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയും ചെയ്യുന്നത്.

ഹീറോയ്ക്ക് നിഴലായി നിൽക്കുന്ന കഥാപാത്രങ്ങളാണ് കൂടുതലായും തമിഴിലും തെലുങ്കിലും ലഭിക്കാറുള്ളത്. അത്തരത്തിലുള്ള കുറച്ച് അധികം കഥാപാത്രങ്ങളെ കാജലും അവതരിപ്പിച്ചിട്ടുണ്ട്. ഇനി കാജലിന്റെ ഒപ്പം പ്രവർത്തിക്കില്ല എന്നായിരുന്നു ഒരിക്കൽ തേജ പറഞ്ഞത്

അതിന്റെ കാരണവും രവി തേജ വിശദമാക്കി. കാജലിനൊപ്പം അഭിനയിച്ച രണ്ടു ചിത്രങ്ങളും പരാജയപ്പെട്ടു. സിനിമ ലോകത്ത് ഇത്തരം ചില അന്ധവിശ്വാസങ്ങൾ കൂടി നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നായികയായി കാജൽ എത്തിയാൽ ആ ചിത്രം പരാജയപ്പെടും എന്നൊരു ഭയം രവി തേജയിൽ ഉണ്ടായി. അതുകൊണ്ടു തന്നെ ഇനി ഒരിക്കൽ കൂടി സിനിമ ചെയ്യില്ല എന്ന് രവി തേജ പറയുകയായിരുന്നു ചെയ്തത്.

READ NOW  സമാന്ത റൂത്ത് പ്രഭു ആരാധകനെ മർദ്ദിച്ചു?: വർഷങ്ങൾക്കിപ്പുറവും ചർച്ചയാകുന്ന തിരുപ്പതി സംഭവം

കാജൽ ഒരു ഭാഗ്യ നായികയല്ല എന്ന് തേജ ഉറച്ചു വിശ്വസിക്കുകയും ചെയ്തു. നിരവധി താരങ്ങൾക്കൊപ്പം അഭിനയിച്ച കാജൽ ഒരുപാട് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മാറിയിട്ടുണ്ട് എന്നും പല നടന്മാർക്കും ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച കാജൽ നിങ്ങൾക്കൊപ്പം അഭിനയിച്ചു എങ്കിൽ ആ ചിത്രം പരാജയപ്പെട്ടത് അവരുടെ മാത്രം കുറ്റമായി പറയാൻ സാധിക്കില്ല എന്നുമായിരുന്നു കാജലിന്റെ ആരാധകർ താരത്തോട് പറഞ്ഞത്.

ADVERTISEMENTS