ഹേമ കമ്മിറ്റി റിപ്പോർട്ട്മേൽ മലയാളം സിനിമ ലോകം പുകയുകയാണ്. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ വലിയ കോളിളക്കം ആണ് ഈ റിപ്പോർട്ട് മുഖാന്തരം ഉണ്ടായിരിക്കുന്നത്. അമ്മ സംഘടനയിലും ഇപ്പോൾ ഈ റിപ്പോർട്ട് മുഖാന്തരം ഭിന്നത ഉണ്ടായിരിക്കുകയാണ്. അമ്മയുടെ പുതിയ ജനറൽ സെക്രട്ടറിയായ സിദ്ദിഖ് പറഞ്ഞ അഭിപ്രായങ്ങളല്ല വൈസ് പ്രസിഡൻറ് ആയ ജഗദീഷ് പറഞ്ഞത്. സിദ്ദിഖിൽ നിന്നും പൂർണമായും വിഭിന്നമായി അഭിപ്രായങ്ങളാണ് ജഗദീഷിന്റേതായി ഉണ്ടായിരുന്നത്. ഇപ്പോൾ ഈ വിഷയത്തിൽ ഡിഎൻഎ ന്യൂസ് മലയാളം ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രമുഖ സംവിധായകനും യൂട്യൂബറുമായ ശാന്തിവിള ദിനേശ് പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്
ഹേമ കമ്മിറ്റി റിപ്പോർട്ടും പ്രകാരം ഉള്ള ചാനൽ ചർച്ചകൾക്കെതിരെ അതിരൂക്ഷമായി വിമർശനമാണ് ശാന്തിവള ദിനേശ് നടത്തിയിരിക്കുന്നത്. അഭിമുഖത്തിൽ ശാന്തിവിള പറയുന്നത് ഇങ്ങനെയാണ് താൻ തന്നെ ഭാര്യയോട് പറഞ്ഞിരുന്നു ഒരു ചാനലും വെച്ച് റിപ്പോർട്ട് കാണരുത്. ചാനൽ ചർച്ച നീ കണ്ടുകഴിഞ്ഞാൽ നീ ഗർഭിണിയാകും അത്രയ്ക്കും അലവലാതികളായ ആൾക്കാരാണ് അതിൽ ചർച്ചയ്ക്ക് വന്നിരിക്കുന്നത് എന്ന്. അതേപോലെതന്നെ ഹേമ കമ്മിറ്റിയിൽ അംഗമായ ശാരദാമ്മയെ നേരിട്ട് എന്നെങ്കിലും കണ്ടിരുന്നെങ്കിൽ താൻ ചോദിക്കുമായിരുന്നു ഇത്രയും വർഷത്തെ സിനിമ ജീവിതത്തിനിടെ ശാരദാമ്മയ്ക്ക് മൂത്രമൊഴിക്കാൻ പറ്റാത്ത ഏത് സെറ്റ് ആണ് ഉണ്ടായിരുന്നത് എന്ന്.
അത്തരം ആരോപണങ്ങളൊക്കെ വസ്തുത വിരുദ്ധമാണ് എന്നുള്ള രീതിയിലാണ് ശാന്തിവിള പറയുന്നത്. അതേപോലെതന്നെ ഈ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെ എല്ലാം തള്ളിക്കളയുന്ന രീതിയിലുള്ള നിലപാടുകളാണ് അഭിമുഖത്തിൽ നടത്തുന്നത്
കാസ്റ്റിംഗ് കൗച് ഉണ്ടെന്നും സ്ത്രീകളെ ചൂഷണം ചെയ്യുന്നു എന്നും ഒക്കെ പറയുന്നുണ്ട് അതേപോലെതന്നെ ഈ നായക നടന്മാരെ അങ്ങോട്ട് ശാരീരിക ബന്ധത്തിന് ക്ഷണിക്കുന്ന തരത്തിൽ സ്ത്രീകളുടെ ഭാഗത്തുനിന്നും ആവശ്യങ്ങൾ ഉണ്ടായിട്ടുള്ള അനുഭവങ്ങളെ കുറിച്ചുവ താങ്കൾക്ക് അറിയാമോ എന്ന് അവതാരകൻ ശാന്തിവിള ദിനേശനോട് ചോദിക്കുന്നുണ്ട്. അതിന് ശാന്തിവള ദിനേശ് പറഞ്ഞ ഒരു കാര്യമാണ് വൈറൽ ആകുന്നത്.
മലയാളത്തിലെ തിരുവനന്തപുരത്തുകാരനായ ഒരു സംവിധായകൻ ഉണ്ടായിരുന്നു. അദ്ദേഹം ഇപ്പോൾ മരിച്ചുപോയി. അദ്ദേഹത്തിന് സ്വന്തം ശരീരത്തിലെ രക്തം കുത്തി എടുത്തിട്ട്എനിക്കൊരു കുഞ്ഞിനെ തരുമോ എന്ന് കത്തെഴുതിയ ആരാധികമാരുള്ള നാടാണ് ഇത് എന്ന് ശാന്തിവള ദിനേശ് പറയുന്നു. അതേപോലെതന്നെ നിങ്ങൾ കുഞ്ചാക്കോ ബോബനോട് അനിയത്തിപ്രാവ് ഇറങ്ങിയ സമയത്ത് അയാൾക്ക് വന്നിട്ടുള്ള കത്തുകളെ കുറിച്ച് ചോദിക്കൂ. എനിക്കൊരു കുട്ടിയെ തരൂ അച്ഛൻ നിങ്ങളാണെന്ന് പറയില്ല എന്ന് പറഞ്ഞുകൊണ്ട് എത്ര കോളേജ് കുമാരിമാർ കത്തുകൾ അയച്ചിട്ടുണ്ട് എന്ന് ചോദിക്കൂ അപ്പോൾ അറിയാം എന്നും ശാന്തിവള ദിനേശ് പറയുന്നു.
അതേപോലെതന്നെ നടൻ മോഹൻലാലിനോട് ഏതെല്ലാം തരത്തിൽ സ്ത്രീകൾ ഓഫറുകൾ വച്ചിട്ടുണ്ട് എന്ന് ചോദിക്കാനും ശാന്തിവിള പറയുന്നുണ്ട്എന്നോടൊപ്പം ഒരു ദിവസം സഹവസിക്കാൻ അവസരം നൽകണമെന്ന് പറഞ്ഞുആരാധന മൂത്ത പല സ്ത്രീകളും എത്രയോ തവണ ലാലിനെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് ചോദിക്കണം എന്നും അദ്ദേഹം പറയുന്നു. അവരെ കുറ്റക്കാർ എന്നൊന്നും താൻ പറയുന്നില്ല പക്ഷേ അത് അവരുടെ സ്വകാര്യതയാണ്പക്ഷേ അത്തരം ആവശ്യങ്ങളൊന്നും ഇവിടെ നടന്നിട്ടില്ല. രക്തം കൊണ്ട് എഴുതി കുട്ടിയെ തരൂ എന്ന് സംവിധായകനോട് ചോദിച്ചത് ഒരു സംവിധാനം നടത്തി കൊടുത്തിട്ടില്ല. പക്ഷേ അദ്ദേഹം ആ കത്ത് നിധി പോലെ സൂക്ഷിച്ചു. ശാന്തിവിള പറയുന്നു.
പക്ഷേ ഇപ്പോൾ സ്ത്രീകൾ തങ്ങളുടെ തൊഴിലിടങ്ങളിൽ ഉണ്ടാകുന്ന ചൂഷണങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ ഇത്തരത്തിൽ ആരാധികന്മാരുടെ ഭ്രാന്തമായ ആരാധനയെ ഇതുമായിട്ട് കമ്പയർ ചെയ്യുന്നത് എന്തിനാണ് എന്ന് മാത്രം നമ്മൾക്ക് മനസ്സിലാകുന്നില്ല. തൊഴിലിടങ്ങൾ ഇത്തരത്തിലുള്ള മോശം സമീപനങ്ങൾ ഉണ്ടായിട്ടുണ്ടോ ഇല്ലയോ എന്നുള്ള നിലപാട് ശാന്തിവിള പൂർണമായിട്ടും വ്യക്തമാക്കുന്നില്ല. അതല്ലെങ്കിൽ ഇത്തരം നിലപാട് പറയുമ്പോൾ ആ നിമിഷം തന്നെ അയാളോട് പ്രതികരിക്കുക പോലീസിന് കേസ് കൊടുക്കാത്ത എന്താണെന്നാണ് ശാന്തിവിള ചോദിക്കുന്നത്. സത്യത്തിൽ അത് ഈ പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീകൾ എത്രത്തോളം പിന്നോക്കം നിൽക്കുന്ന ഒരു വിഭാഗമാണെന്നും അവർ നേരിടുന്ന ചൂഷണങ്ങളും ഭീഷണികളും എത്രത്തോളം ആണെന്ന് ഉള്ള തിരിച്ചറിവില്ലായ്മയാണ് എന്നാണ് നമ്മൾ മനസ്സിലാക്കേണ്ടത്.