
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പിന്തുണച്ച് സംസാരിച്ചതിന് തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ ശാന്തിവിള ദിനേശ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ ആദ്യം മുതൽ ദിലീപിനെ പിന്തുണച്ചു കൊണ്ട് ചാനൽ ചർച്ചകളിൽ ശാന്തിവിള ദിനേശ്. ഈ ലോകത്തു ആദ്യമായി ആകും ഒരു നടിയെ പീഡിപ്പിച്ച സംഘം നടിയോട് എവിടെ ഇറക്കണമെന്ന് ചോദിക്കുന്നത്. സാധാരണ ഇത്തരക്കാർ കാര്യം കഴിഞ്ഞു അവരെ വലിച്ചെറിഞ്ഞു പോകാനല്ലേ ശ്രമിക്കുകയെന്നും ശാന്തിവിള ദിനേശ് ചോദിച്ചു.
നടിയെ ആക്രമിച്ച കേസിൽ നടനും സംവിധയകനുമായ ലാലിന്റെ പങ്ക് എന്താണെന്നും ശാന്തിവിള ദിനേശ് ചോദിച്ചു. ആക്രമിക്കപ്പെട്ട നടി ലാലിന്റെ വീട്ടിലാണ് എത്തിയത്. ലാൽ എന്തുകൊണ്ട് ഇക്കാര്യത്തിൽ പ്രതികരിക്കുന്നില്ല എന്നും അദ്ദേഹം ചോദിച്ചു. ലാൽ വാ തുറക്കണം എന്നും ആ വിഷയത്തെ കുറിച്ച് സംസാരിക്കാൻ അദ്ദേഹത്തിനെ കഴിയൂ എന്നും താൻ ലാലിനോട് നേരിട്ട് പറഞ്ഞിട്ടുണ്ട് എന്നും ശാന്തിവിള പറയുന്നു.
ദിലീപിനെ പിന്തുണച്ചതിന് സിനിമാരംഗത്ത് തനിക്ക് പല സൗഹൃദങ്ങളും നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലോ സീരിയലിലോ തനിക്ക് മനസ് തുറന്ന് സംസാരിക്കാൻ കഴിയുന്ന ബന്ധങ്ങളില്ല. വിമർശനങ്ങൾ ഇഷ്ടപ്പെടാത്തവരാണ് പലരും. അതുകൊണ്ട് തന്നെ പലപ്പോഴും തനിക്ക് സിനിമയിൽ അവസരങ്ങൾ നിഷേധിക്കപ്പെട്ടിട്ടുണ്ട്. മുൻപ് പല തിരക്കഥകളും സിനിമയാക്കാതെ പോയതിന് പിന്നിലും ഇത്തരം അനുഭവങ്ങളുണ്ട്. നടൻ ജയറാം വർഷങ്ങൾക്ക് ശേഷം ഡേറ്റ് തരാമെന്ന് പറഞ്ഞ സംഭവം ഓർക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഞ്ജു വാര്യറുടെ ഒരു പ്രസ്താവനയാണ് കേസിന്റെ ഗതി മാറ്റിയത്. ‘ഈ ആക്രമണത്തിന് പിന്നിൽ ഒരു ഗൂഡാലോചനയുണ്ട്’ എന്ന മഞ്ജു വാര്യറുടെ വാക്കുകൾ കേസ് വഴിതിരിച്ചുവിട്ടു. അതുവരെ എല്ലാവരും ചിന്തിച്ചിരുന്നത് ആക്രമണത്തെക്കുറിച്ചായിരുന്നെങ്കിൽ പിന്നീട് ഗൂഡാലോചന നടത്തിയതാരെന്ന ചിന്തയിലേക്ക് കാര്യങ്ങളെത്തി. ദിലീപിനെതിരായ ആരോപണങ്ങൾ ശക്തമായതിന് പിന്നിലും ഈ പ്രസ്താവന ഒരു കാരണമായി.
അതിജീവിത ഒരു തവണ പോലും ദിലീപിന്റെ പേര് പറഞ്ഞിട്ടില്ലെങ്കിലും, അദ്ദേഹത്തെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത് ഖേദകരമാണ്. ഡബ്ല്യൂസിസി പോലുള്ള സംഘടനകൾ ഈ വിഷയത്തിൽ അനാവശ്യമായ പ്രാധാന്യം നേടിയെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെട്ടു. ദിലീപിനെ ഒതുക്കാൻ കിട്ടിയ അവസരം ചില മാധ്യമങ്ങൾ നന്നായി ഉപയോഗിച്ചു. കലാഭവൻ മണിയുടെ മരണം പോലും ദിലീപിന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമം നടന്നു.
കേസിൽ വിധി വൈകുന്നതിനെക്കുറിച്ചും ശാന്തിവിള ദിനേശ് സംസാരിച്ചു. യഥാർത്ഥ കുറ്റവാളികളെ ശിക്ഷിക്കാതിരുന്നാലും സാരമില്ല ദിലീപിനെ എങ്ങനെയും ശിക്ഷിക്കണം ഇനി അത് നാക്കുകയില്ലേ എന്ന ഭയം കൊണ്ടാണ് കേസ് നീട്ടിക്കൊണ്ടുപോകുന്നത്. ഇതിനായി ആണ് ഉപഹർജികൾ നൽകുന്നത് ദിലീപ് അതിനെ എതിർക്കുന്നുണ്ട്. ഈ കേസിൽ ദിലീപിന് ഏകദേശം 10 കോടി രൂപയെങ്കിലും ചിലവായിട്ടുണ്ടാകുമെന്നും അദ്ദേഹം കണക്കാക്കുന്നു.
അതേസമയം, ദിലീപ് പുതിയ സിനിമയായ ‘പ്രിൻസ് ആൻഡ് ഫാമിലി’യുടെ തിരക്കുകളിലാണ്. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ മാസത്തിൽ റിലീസിനെത്തും. ദിലീപിന് ഒരു ഹിറ്റ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ സിനിമ നിർമ്മിക്കുന്നതെന്ന് ലിസ്റ്റിൻ സ്റ്റീഫൻ നേരത്തെ വ്യക്തമാക്കിയിരുന്നു.