അച്ഛനെക്കാൾ അഹങ്കാരിയാണ് മകൻ ഷൈൻ നിഗത്തെ കുറിച്ച് ശാന്തിവിള ദിനേശ്

1173

സിനിമയിൽ അടുത്ത സമയത്ത് വളരെയധികം വിവാദങ്ങൾക്ക് തിരി കൊളുത്തേണ്ടിവന്ന ഒരു നടനാണ് ഷെയിൻ നിഗം. എന്നാൽ അടുത്ത സമയത്ത് റിലീസ് ആയ ആർ ഡി എക്സ് എന്ന ചിത്രത്തിന്റെ വിജയം വലിയ തോതിൽ തന്നെ നടനെ ആരാധകരെ നേടിക്കൊടുക്കുകയാണ് ചെയ്തത്.

നടൻ അഭിയുടെ മകൻ കൂടിയാണ് ഷെയിന്‍ നിഗം ആ ഒരു സ്വീകാര്യതയും ആരാധകരിൽ നിന്നും നടന് ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ നടനെ കുറിച്ച് സംവിധായകനായ ശാന്തിവിള ദിനേശ് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ഷൈൻ നിഗത്തെ കുറിച്ച് മാത്രമല്ല അച്ഛനായ അഭിയെക്കുറിച്ചും സംസാരിക്കുന്നുണ്ട് ശാന്തിവിള ദിനേശ് അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

ADVERTISEMENTS
   

ഷെയിന്‍ നിഗം മഹാ അഹങ്കാരിയാണ്. അവൻ ഒരു ഹോട്ടലിൽ കാണിച്ചു കൂട്ടിയത് ഒന്നും ആർക്കും അറിയില്ല എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. ഹോട്ടലിന്റെ എസി വരെ തകർക്കുകയാണ് അവൻ ചെയ്തത്. ഈ ചെറുക്കൻ ഭയങ്കര അഴുകയാണ് എന്നും പറയുന്നുണ്ട്.

READ NOW  മമ്മൂട്ടിയുടെ സിനിമയുടെ സ്ക്രിപ്റ്റ് മോഹൻലാലിന്റെ ലൊക്കേഷനിൽ അന്ന് സംഭവിച്ചത്

അവന്റെ അച്ഛനേക്കാൾ മോശമാണ് അവന്റെ സ്വഭാവം എന്നും പറയുന്നു. ദിലീപ് അടക്കമുള്ള എത്രയോ താരങ്ങൾ മിമിക്രിയിൽ വന്നിട്ടുണ്ട് എന്നും അവരൊക്കെ സിനിമയിൽ ഉയർന്ന സ്ഥാനത്ത് എത്തിയിട്ടും എന്തുകൊണ്ടാണ് അഭിയെ ആരും സഹായിക്കാതെ ഇരുന്നത് എന്നും ചോദിക്കുന്നുണ്ട് ശാന്തിവിള ദിനേശ്.

അത് അഭിയുടെ കയ്യിലിരിപ്പ് കൊണ്ട് തന്നെയാണ്. അമിതാഭ് ബച്ചൻ ആണ് എന്ന് പറഞ്ഞാണ് എപ്പോഴും അഭിയുടെ നടപ്പ്. പിന്നെ എങ്ങനെയാണ് ആരെങ്കിലും സഹായിക്കുന്നത്. മാത്രമല്ല സിദ്ധിഖ് അടക്കമുള്ള എത്രയോ മുസ്ലീങ്ങൾ സിനിമയിലുണ്ട്. അവർ ആരെങ്കിലും അഭിയെ സഹായിച്ചോ? അതിനുള്ള കാരണം ഈ സ്വഭാവം തന്നെയാണ് അതുപോലെ തന്നെയാണ് മകനും.

അവനെ ഒരുപാട് സപ്പോർട്ട് ചെയ്ത ഒരു സംവിധായകനെയാണ് അവനിട്ട് വട്ടു തട്ടിയത്. എങ്ങനെയെങ്കിലും ഒരു 15 മിനിട്ട് വന്നു ക്ലൈമാക്സ് തീര്‍ത്തു തരാന്‍ പറഞ്ഞപ്പോള്‍ അങ്ങനെ നിങ്ങള്‍ പറയുമ്പോള്‍ ഒന്നും വരാന്‍ പറ്റില്ല . ഞാന്‍ ഒന്ന് ആലോചിക്കട്ടെ ഒരു കാര്യം ചെയ്യ് രാത്രി 12 മണിക്ക് നിങ്ങൾ ഷൂട്ട് വയ്ക്കു എന്നാണ് അവൻ പറഞ്ഞത്.

READ NOW  ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിലും വലിയ തെറ്റാണോ പെപ്പെ ചെയ്തത്: ഇങ്ങനെ ആക്ഷേപിക്കുന്നത് ശരിയോ?

അത് ഒരു ഡേ ഷോട്ടാണ് എന്ന് പറഞ്ഞപ്പോൾ അതൊന്നും പറയേണ്ട കാര്യമില്ല എന്നും എനിക്ക് 12 മണിക്ക് വന്നു നിൽക്കാൻ സാധിക്കുകയുള്ളൂ എന്നുമാണ് പറഞ്ഞത്. ഇതുകൊണ്ട് തന്നെയാണ് ഇതുവരെയും രക്ഷപ്പെടാതെ പോയത് എന്നും പറയുന്നുണ്ട് ശാന്തിവിള ദിനേശ്. ഇദ്ദേഹത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ വൈറലായി മാറുകയായിരുന്നു ചെയ്തത്

ADVERTISEMENTS