Advertisement
Home MOVIES Malayalam മലയാളത്തിലെ ഹോട്ട് നായിക ആരാണ് മറുപടി പറഞ്ഞ് ഷൈൻ ടോം ചാക്കോ

മലയാളത്തിലെ ഹോട്ട് നായിക ആരാണ് മറുപടി പറഞ്ഞ് ഷൈൻ ടോം ചാക്കോ

7655
ADVERTISEMENTS

വളരെ ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലെത്തി പിന്നീട് മലയാളത്തിൽ തന്റെതായ സ്ഥാനം നേടിയെടുക്കാൻ സാധിച്ച ഒരു വ്യക്തിയാണ് ഷൈൻ ടോം ചാക്കോ. ഇഷ്ക്ക് എന്ന ചിത്രം മുതലാണ് താരത്തിന്റെ ജീവിതത്തിൽ വലിയ മാറ്റം കണ്ടു തുടങ്ങിയത്. ഈ ചിത്രത്തിലെ പ്രതിനായക വേഷമാണ് താരത്തിന് വലിയ സ്വീകാര്യത നേടിക്കൊടുത്തത്.

ചെറിയ സമയം കൊണ്ട് തന്നെ വലിയ ആരാധകനിരയെയാണ് താരം സ്വന്തമാക്കിയത്. വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രമാണ് ഷൈന്റെ ഏറ്റവും പുതിയ ചിത്രം. ഈ ചിത്രത്തിന്റെ ഭാഗമായ ചില അഭിമുഖങ്ങളിലും താരം എത്തിയിരുന്നു. ഈ അഭിമുഖങ്ങളിലും ഒക്കെ വലിയ സ്വീകാര്യതയാണ് താരത്തിന് കിട്ടിയത്

ഒരു അഭിമുഖത്തിൽ താരത്തോട് അവതാരിക ചോദിച്ച ഒരു ചോദ്യം താൻ കുറച്ചു നടിമാരുടെ പേര് പറയും അവരിൽ ആരാണ് മലയാള സിനിമയിലെ ഏറ്റവും ഹോട്ട് എന്ന് പറയണം എന്നായിരുന്നു. തുടർന്ന് ഹണി റോസ്, അനു സിത്താര, മാളവിക മേനോൻ, അന്ന രാജൻ തുടങ്ങിയ നടിമാരുടെ പേര് പറയുകയും ചെയ്തു. ഇവരൊക്കെ ആണോ ഹോട്ട് നായികമാർ എന്നായിരുന്നു തിരിച്ച് ഷൈൻ ചാക്കോ ഉടനെ ചോദിച്ചത്.

ADVERTISEMENTS
READ NOW  മോളെ...നീ ഒരു പെണ്ണാണ്...നീ ഒരുപാട് അങ്ങനെ അങ്ങോട്ട് ചോദ്യങ്ങൾ ചോദിക്കണ്ട...എന്നതാണ് ആ വഷളൻ ചിരിയുടെയും ..... സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി സിൻസി അനിൽ

അപ്പോൾ തന്നെ അവതാരക.. എന്നാൽ ചേട്ടന് ഹോട്ട് നായികയായി തോന്നിയത് ആരാണെന്ന് വെച്ചാൽ പറയൂ എന്നായിരുന്നു പറഞ്ഞത്. പ്രിയ വാര്യർ, സാനിയ അയ്യപ്പൻ എന്നിവരാണ് ഇതുവരെയും ഹോട്ട് ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുകയും ഹോട്ട് ആയിട്ടുള്ള തരത്തിൽ വസ്ത്രം ധരിക്കുകയും ചെയ്തിട്ടുള്ളത്.

ബാക്കിയുള്ളവരൊന്നും ഇതുവരെ ആ ഒരു കോമ്പറ്റീഷൻ ഫീൽഡിലേക്ക് എത്തിയിട്ടില്ല എന്നാണ് ഷൈൻ പറയുന്നത്. മറ്റുള്ളവരൊക്കെ അവരുടെ ഇഷ്ടത്തിനുള്ള വസ്ത്രങ്ങൾ ധരിക്കുന്നു എന്ന് മാത്രമേയുള്ളൂ. അല്ലാതെ ഹോട്ട് ആവാൻ വേണ്ടി ഒന്നും തന്നെ അവർ ചെയ്യുന്നില്ല എന്നും ഹോട്ട് ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നത് പ്രിയ വാര്യരും സാനിയ ഇയ്യപ്പനും ആണ് എന്നും പറയുന്നുണ്ട്.

ഷൈനിന്റെ ഈ ഒരു മറുപടി വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ടായിരുന്നു. ഷൈൻ ചാക്കോ പറഞ്ഞത് വളരെ ശരിയാണ് എന്നാണ് പലരും പറയുന്നത്. ഷൈനിന്റെ മറുപടികൾ ഒക്കെ വളരെ മികച്ചതാണ് എന്ന് പലരും കമന്റുകളിലൂടെ അറിയിക്കുകയും ചെയ്യുന്നുണ്ട് ഇപ്പോഴാണ് ഷൈൻനോട്‌ കുറച്ച് അധികം റെസ്പെക്ട് തോന്നിയത് എന്നാണ് ഒരാൾ പറഞ്ഞത്

READ NOW  മോശം ആവശ്യങ്ങളുമായി പലരും സമീപിച്ചിട്ടുണ്ട് - മമ്മൂക്കയാണ് സിനിമയിൽ എങ്ങനെ സുരക്ഷിതയായിരിക്കാം എന്ന് പറഞ്ഞതു തന്നത്.
ADVERTISEMENTS
Previous articleഅച്ഛനെക്കാൾ അഹങ്കാരിയാണ് മകൻ ഷൈൻ നിഗത്തെ കുറിച്ച് ശാന്തിവിള ദിനേശ്
Next articleസായി പല്ലവിയോട് എനിക്ക് കടുത്ത പ്രണയമാണ് – അത് സംഭവിക്കുകയാണെങ്കിൽ സംഭവിക്കട്ടെ – മുതിർന്ന ബോളിവുഡ് നടൻ
Rincy Prince
i am experienced content writer. നാലു വർഷങ്ങൾക്കു മുൻപ് ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തിൽ സിനിമയോടുള്ള താല്പര്യം മൂലം സിനിമാ വിഷയങ്ങൾ എഴുതിയാണ് കണ്ടന്റ് റൈറ്റിംഗ് മേഖലയിലേക്ക് എത്തുന്നത്. പഠിച്ചത് ഹോസ്പിറ്റൽ ഫീൽഡിൽ ആയിരുന്നു എങ്കിലും സിനിമയോടുള്ള ഇഷ്ടം കൊണ്ട് ഡിജിറ്റൽ മാർക്കറ്റിംഗ് ഡിപ്ലോമ നേടുകയും തുടർന്ന് നിരവധി ഓൺലൈൻ മാധ്യമങ്ങളിൽ ഫ്രീ ലാൻസർ ആയും സബ് എഡിറ്ററായും ഒക്കെ കണ്ടന്റ് ക്രിയേറ്റ് ചെയ്യുകയാണ് ഉണ്ടായത്. തുടർന്ന് കണ്ടന്റ് റൈറ്റർ എന്ന ഫീൽഡിലേക്ക് എത്തുകയായിരുന്നു. നാലുവർഷത്തെ എക്സ്പീരിയൻസ് ആണ് റൈറ്റിംഗ് മേഖലയിൽ ഉള്ളത്. കൂടാതെ ഓൺലൈനായി നോവലുകൾ എഴുതുന്ന ഒരു എഴുത്തുകാരി കൂടിയാണ്. യൂട്യൂബ് ചാനലുകൾക്ക് സ്ക്രിപ്റ്റ് വോയിസ് ഓവർ തുടങ്ങിയവയും ചെയ്യാറുണ്ട്. ഇപ്പോൾ ഞാൻ മലയാളി എന്റർപ്രൈസസിന്റെ കീഴിലുള്ള 'ലേറ്റസ്റ്റ് ഫിലിം ന്യൂസ് മലയാളം' പോർട്ടലിൽ 2023 ഡിസംബർ മുതല്‍ സബ് എഡിറ്ററായി പ്രവർത്തിച്ച് വരികയുമാണ്.