വെറും നാലുവർഷം മാത്രം ഒരു സിനിമ മേഖലയിൽ നായികയായി നിന്നതിനുശേഷം അപ്രത്യക്ഷമാവുക. ആ നടി പിന്നീട് 15 വർഷം കഴിഞ്ഞ തിരിച്ചെത്തുമ്പോൾ സമാനതകളില്ലാത്ത സ്വീകരണം ഉണ്ടാവുക. സത്യത്തിൽ സിനിമ കഥകളെ പോലും തോൽപ്പിക്കുന്ന ജീവിത കഥയാണ് നടി മഞ്ജു വാര്യരുടെത്.
വെറും നാലുവർഷം മാത്രമാണ് കരിയറിന് തുടക്കത്തിൽ സിനിമയിൽ മഞ്ജുവാര്യർ നിന്നിരുന്നത് .1995 മുതൽ 99 വരെ. പക്ഷേ അതിനുശേഷം നടൻ ദിലീപിനെ വിവാഹം ചെയ്തു സിനിമ മേഖലയിൽ നിന്നും പൂർണമായും നടി പിന്നോട്ട് പോയിരുന്നു. എന്നാൽ 15 വർഷം കഴിഞ്ഞു 2015 ൽ വിവാഹ മോചനത്തിന് ശേഷം സിനിമ ലോകത്തേക്ക് എത്തിയ മഞ്ജുവാര്യർക്ക് സമാനതകളില്ലാത്ത വരവേൽപ്പാണ് മലയാള സിനിമ ലോകം നൽകിയത്. ഇപ്പോൾ മലയാളം കടന്നു തമിഴ് തെലുങ്കു സിനിമകളിൽ സജീവമാകാൻ ഒരുങ്ങുകയാണ് താരം. തമിഴിൽ നടൻ ധനുഷിനൊപ്പം താരം ചെയ്ത സിനിമ സൂപ്പർ ഹിറ്റ് ആവുകയും ചെയ്തു.
അതേപോലെതന്നെ വ്യക്തിജീവിതത്തിലും നിരവധിപേർക്ക് സഹായ ഹസ്തവുമായി മഞ്ജു മുന്നോട്ട് ചെല്ലാറുണ്ട്. കോവിട് സമയത്ത് പോലും അത്തരത്തിൽ ട്രാൻസ്ജെൻഡർ ആർട്ടിസ്റ്റുകളെ സഹായിച്ചു മഞ്ജു മുൻപന്തിയിൽ ഉണ്ടായിരുന്നു. ട്രാൻസ് ആയിട്ടുള്ള വ്യക്തികൾക്ക് ഭക്ഷണം കിറ്റുകൾ വിതരണ ചെയ്ത താരത്തിന്റെ പ്രവർത്തിയെ നിരവധി പേര് അഭിനന്ദിച്ചു രംഗത്തെത്തിയിരുന്നു.
കരിയറിലെ ഉയർച്ചകൾ പോലെ തന്നെ പലപ്പോഴും പല തരത്തിലുള്ള വിമർശനങ്ങളും താരം ഏറ്റുവാങ്ങാറുണ്ട്. കൂടുതലും കുടുംബജീവിതത്തെ ചൊല്ലിയുള്ള പ്രശ്നങ്ങളും വിവാദങ്ങളുമായിരുന്നു. ഇന്നലെ ഇപ്പോൾ ചർച്ചകളിൽ നിറയുന്നത് മഞ്ജുവിന് എതിരെ വിമർശനവുമായി മുൻപ് സംവിധായകൻ ശാന്തിവില ദിനേശ് എത്തിയ ഒരു സംഭവമാണ് . ലയാള സിനിമയിലെ പഴയ കാല ക്യാമറാമാനായ കെ രാമചന്ദ്ര ബാബുവിന്റെ മരണം അറിഞ്ഞിട്ടും അദ്ദേഹത്തിന്റെ വീട്ടിൽ പോകാത്തതിനെ ചൊല്ലിയായിരുന്നു.
മഞ്ജുവിന്റെ ആദ്യകാല ചിത്രങ്ങളിലെ സിനിമാറ്റോഗ്രാഫർ ആണ് അദ്ദേഹം മഞ്ജുവിനെ മലയാളത്തിൽ അടയാളപ്പെടുത്തിയ സൂപ്പർ ഹിറ്റ് ചിത്രമായ സല്ലാപം അടക്കം നിരവധി സിനിമകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിൻറെ മരണവിവരം അറിഞ്ഞപ്പോഴോ അതിനു ശേഷമോ മഞ്ജു വാര്യർ അദ്ദേഹത്തിൻറെ കുടുംബത്തെ കാണാൻ ചെന്നില്ല എന്നുള്ളതാണ് ശാന്തിവിള ദിനേശ് പറയുന്ന വിമർശനം
എന്നാൽ രാമചന്ദ്രൻ ബാബു മരിച്ച ആ ദിവസം തന്നെ മഞ്ജുവാര്യർ ആ വീടിൻറെ മുന്നിലൂടെ പോയിട്ടുണ്ട് എന്നും അതിലൂടെ പോയിട്ട് പോലും അദ്ദേഹത്തിൻറെ വീട്ടിലേക്ക് കയറുകയോ കുടുംബത്തെ ആശ്വസിപ്പിക്കാൻ എത്തുകയോ ചെയ്തിട്ടില്ല എന്നും അദ്ദേഹം പറയുന്നു.
ആ വീട്ടിലേക്ക് ഒന്ന് കയറാനോ കുടുംബത്തെ കണ്ടു അനുശോചനം അറിയിക്കാനോ മഞ്ജുവാര്യർ ശ്രമിച്ചിട്ടില്ല. ഒരു സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ നിന്ന് ഒരു ദിവസത്തേക്ക് വീട്ടിലേക്ക് പോയ മഞ്ജു ആ വീടിന്റെ മുന്നിലൂടെയാണ് പോയത് തിരിച്ചും ഷൂട്ടിംഗ് സ്ഥലത്തേക്ക് പോയതും ആ വീടിന്റെ മുന്നിലൂടെയാണ് എന്നിട്ട് രണ്ടു മിനിറ്റ് ചിലവാക്കി വീട്ടിൽ കയറി കുടുംബാംഗങ്ങളെ കാണാനോ അനുശോചനം അറിയിക്കാനുള്ള മര്യാദയോ താരം കാണിച്ചിട്ടില്ല.
എല്ലാവരും അവരുടെ മഹാമനസ്ക ആയ സ്ത്രീ എന്നൊക്കെ പറയുയും , സംസ്ഥാന സർക്കാർ ഉൾപ്പെടെ ഉള്ളവർ അവരുടെ നിരവധി കാര്യങ്ങളുടെ ബ്രാൻഡ് അംബാസിഡറായി മഞ്ജുവാര്യരുടെ ഉൾപ്പെടുത്തിയിട്ടുണ്ട് . അവർ തന്റെ ആദ്യകാല ചിത്രങ്ങളിലെ ക്യാമറാമാനോട് കാണിച്ച ഈ നീതികേട് തന്നെ വളരെയധികം വിമർശനിപ്പിച്ചു എന്ന് ശാന്തിവള ദിനേശ് പറയുന്നു. അതേപോലെ തന്നെ നടൻ മമ്മൂട്ടിയുടെ പെരുമാറ്റവും മോശമായിപ്പോയി എന്നും ശാന്തിവിള ദിനേശ് പറയുന്നു.
മമ്മൂട്ടി വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചുവെങ്കിലും അദ്ദേഹത്തിന് അവിടെ വരെ പോയി ഒന്ന് കാണാവുന്നതേയുള്ളായി ഉണ്ടായിരുന്നുള്ളൂ എന്നും ശാന്തിവിള ദിനേശ് പറയുന്നു. കാരണം മമ്മൂട്ടിയുടെ മുഖത്ത് ആദ്യമായി ക്യാമറ വച്ചത് രാമചന്ദ്ര ബാബു ആണ്. ഒരുപക്ഷേ മമ്മൂട്ടി പ്രായമായതുകൊണ്ടാകാം അതല്ലെങ്കിൽ ഷൂട്ടിംഗ് തിരക്കുകൾ കൊണ്ടാകാം അവിടേക്ക് പോകാഞ്ഞത് എന്നും അദ്ദേഹം പറയുന്നു.
തിരുവനന്തപുരത്ത് വെറുതെ ഇരുന്ന ഒരു സിനിമാക്കാരനും കെ രാമചന്ദ്ര ബാബുവിന്റെ മരണവാർത്ത അറിഞ്ഞ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഒന്ന് പോയിട്ടില്ല എന്ന് ശാന്തിവിള ദിനേശ് പറയുന്നു. നിർമാലയം,കാരുണ്യം ഋശ്യശൃംഗൻ ,കന്മദം,ഇലവങ്കോട് ദേശം ,ഉടയോൻ,കുങ്കുമച്ചെപ്പ്,മയൂഖം ,യുഗപുരുഷൻ അങ്ങനെ നിരവധി ചിത്രങ്ങളിൽ ക്യാമറമാനായി പ്രവർത്തിച്ച വ്യക്തിയാണ് അദ്ദേഹം.
തനിക്ക് അദ്ദേഹവുമായി നല്ല സൗഹൃദമുണ്ട് അദ്ദേഹത്തിൻറെ ഒരു മകന് മാനസികമായ അസുഖമുള്ള ആളാണ് മറ്റൊരാൾ ടെക്നോപാർക്കിൽ ആണ് ജോലി ചെയ്യുന്നത്. പക്ഷേ സിനിമയിലെ സൗഹൃദങ്ങൾ എല്ലാം ഇങ്ങനെ തന്നെയാണ് ഒരു ആത്മാർത്ഥതയും ഉള്ളതായിരിക്കുകയില്ല. എപ്പോഴും നമ്മൾ ലൈവ് നിൽക്കുകയാണെങ്കിൽ മാത്രമേ സിനിമയിൽ ബന്ധങ്ങളും സൗഹൃദങ്ങളും ഒക്കെ ഉള്ളൂ എന്ന് ശാന്തി വിള ദിനേശ് പറയുന്നു. മഹാനടൻമാരായ സത്യനും പ്രേം നസീരുമൊക്കെ അവശ നിലയിലായിരുന്നുവെങ്കിൽ ആരും തിരിഞ്ഞുനോക്കില്ലായിരുന്നു. അത്രയും നന്ദികെട്ട ഒരു മേഖലയാണ് സിനിമയെന്ന് ശാന്തിവിള ദിനേശ് പറയുന്നു. അതാണ് ശ്രീ രാമചന്ദ്ര ബാബുവിന്റെ മരണം നമുക്ക് കാണിച്ചു തരുന്നത് എന്നും അദ്ദേഹം പറയുന്നു.