അന്ന് കരഞ്ഞു കൊണ്ട് നിന്ന മഞ്ജുവിനെ കണ്ടപ്പോൾ ഞാൻ അവരുടെ സഹോദരൻ മധുവാര്യർക്ക് മെസേജ് ഇട്ടു – സംഭവം വെളിപ്പെടുത്തി ശാന്തിവിള ദിനേശ്

3892

മലയാള സിനിമയിൽ ഒരു സമയത്തു വലിയ ചർച്ചയായിക്കൊണ്ടിരിക്കുന്ന വിഷയങ്ങളിൽ ഒന്നാണ് സംവിധായകൻ സനൽ കുമാർ ശശിധരനും നടി മഞ്ജു വാര്യരുമായുള്ള വിവാദം. ‘കയറ്റം’ എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ വെച്ച് സനൽ കുമാർ മഞ്ജുവിനോട് പ്രണയാഭ്യർത്ഥന നടത്തിയതും തുടർന്നുള്ള സംഭവങ്ങളും സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വൻ ചർച്ചക്ക് വഴിവെച്ചിരുന്നു.

സനൽ കുമാറിന്റെ ഏകപക്ഷീയമായ ആരോപണങ്ങളും മഞ്ജു സനൽ കുമാറിനെതിരായി പരാതി നൽകിയതും തുടർന്നുള്ള അറസ്റ്റും വലിയ വിവാദത്തിന് കാരണമായി. എന്നാൽ, സംവിധായകൻ ശാന്തിവിള ദിനേശ് ഈ വിഷയത്തിൽ സനലിനെതിരെ അന്ന് അതി രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു

ADVERTISEMENTS

ഒരു ചാനൽ ചർച്ചയിൽ സംസാരിക്കവേയാണ് ശാന്തിവിള ദിനേശ് മഞ്ജു വാര്യരെക്കുറിച്ചും സനൽ കുമാറിനെക്കുറിച്ചും തന്റെ അഭിപ്രായം പങ്കുവെച്ചത്. മഞ്ജുവും ദിലീപും തമ്മിലുള് പ്രശ്നത്തിലും നടി ആക്രമിക്കപ്പെട്ട സംഭവത്തിലും ദിലീപിന് വലിയ പിന്തുണ നൽകിയ വ്യക്തിയാണ് ശാന്തിവിള ദിനേശ് ഈ രണ്ടു വിഷയത്തിലും ശാന്തിവിള മഞ്ജുവിനെതിരെ സംസാരിച്ചിട്ടുമുണ്ട് പക്ഷേ ഈ വിഷയത്തിൽ ശാന്തിവിള മഞ്ജുവിനെ അനുകൂലിച്ചാണ് സംസാരിച്ചത് “മഞ്ജു വാര്യരോട് തനിക്ക് വ്യക്തിപരമായി യാതൊരു വിരോധവുമില്ല എന്നും മഞ്ജു തനിക്ക് അനിയത്തിയെ എപോലെയാണ് എന്നും ശാന്തിവിള പറഞ്ഞു മഞ്ജുവിന്റെ കടുംബത്തോട് തനിക്ക് വളരെ അടുത്ത ബന്ധം ഉണ്ട് മഞ്ജുവിന്റെ പിതാവിനെയും തനിക്കറിയാം.

READ NOW  അവസാന ആഗ്രഹം പോലും മകൻ സാധിച്ചു നൽകിയില്ല - മമ്മൂട്ടിയുടെ നൽകിയ സൗജന്യ ചികിത്സ വേണ്ടി വന്നു - സുകുമാരിക്ക് സംഭവിച്ചത് വെളിപ്പെടുത്തി ശാന്തിവിള

അന്ന് വിവാഹ മോചനം നടന്നതിന് ശേഷം കാറിൽ കയറിയ മഞ്ജു കണ്ണ് തുടക്കുന്നത് കണ്ടപ്പോൾ തനിക്ക് വലയ സങ്കടം തോന്നി എന്നും മഞ്ജുവിന്റെ കരച്ചിൽ തന്റെ അനിയത്തി കരയുന്ന വേദന തന്റെ ഉള്ളിൽ ഉണ്ടാക്കി എന്നും ശാന്തിവിള പറയുന്നു.അന്ന് താൻ മഞ്ജുവിന്റെ സഹോദരൻ മധുവാര്യർക്ക് ഒരു മെസേജ് അയച്ചു എന്നും അത് ഇങ്ങനെയായിരുന്നു അവൾ ദിലീപിന്റെ വീട്ടിൽ നിന്നും ഇറങ്ങി ഇനി അവൾ നിങ്ങളുടെ വീട്ടിലേക്കാണ് വരുന്നത് നിങ്ങൾ ആരും അവളെ ഇനി കരയിക്കരുത് എന്നും താൻ പറഞ്ഞു എന്നും അന്ന് മധു വാര്യർ തന്നെ വിളിച്ചിട്ടു പറഞ്ഞു ചേട്ടാ ഞാൻ ഇതിൽ എന്ത് പറയാനാണ് . ഇതിനുള്ള മറുപടി പറയാൻ തനിക്കാവില്ല എന്നും പറഞ്ഞിരുന്നു.

മഞ്ജുവിന്റെ ബാല്യകാല ഫോട്ടോയെ കുറിച്ചുള്ള ഒരു അനുഭവം പങ്കുവെച്ചുകൊണ്ട് ശാന്തിവിള പറഞ്ഞു, “ഒരിക്കൽ കലാകൗമുദിയിലെ ഡിസൈനറായിരുന്ന ഭട്ടതിരി ഒരു ഫോട്ടോ തന്നിട്ട് പറഞ്ഞു സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ പെൺ കുട്ടിയാണ്, വാളാലേ സാധാരണ കുടുംബത്തിലെ കുട്ടിയാണ്സിനിമയിൽ എന്തെങ്കിലും ഒരു ചാൻസ് വാങ്ങി കൊടുക്കണേയെന്ന്.” എന്നാൽ, തിരക്കുകൊണ്ട് അത് സാധിച്ചില്ല എന്നും എന്നാൽ മഞ്ജു തന്റെ കഴിവുകൊണ്ട് ഉയരങ്ങളിലെത്തിയെന്നും ശാന്തിവിള പറഞ്ഞു.

READ NOW  സ്ത്രീകൾ ഒരിക്കലും വിവാഹമേ കഴിക്കരുത് എന്നല്ല താൻ ഉദ്ദേശിച്ചേ - വ്യക്തമാക്കി ഭാമയുടെ പുതിയ കുറിപ്പ് വൈറൽ

“ആ മഞ്ജുവിനെ ഇനി വേദനിപ്പിക്കേണ്ട, അതിനെ അതിന്റെ വഴിക്ക് വിട് എന്നാണ് സനൽ കുമാർ ശശിധരനോട് പറഞ്ഞത് . മഞ്ജുവിന് ബുദ്ധിയുള്ള പെൺകുട്ടിയാണ് അതാണ് അവൾ അയാളിൽ നിന്നുഅകാലത്തെ പാലിച്ചത് എന്നും എങ്ങനെയെങ്കിലും അത് ജീവിച്ച് പോയിക്കോട്ടെ,” എന്ന് ശാന്തിവിള ദിനേശ് പറയുന്നു.

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് വേണ്ടി ഏറ്റവും കൂടുതൽ സംസാരിച്ചവരിൽ ഒരാളാണ് ശാന്തിവിള ദിനേശ് എന്നത് ശ്രദ്ധേയമാണ്. ഈ പശ്ചാത്തലത്തിൽ മഞ്ജുവിനെ പിന്തുണച്ച് ശാന്തിവിള രംഗത്തെത്തിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. താൻ ഇപ്പോഴും സത്യത്തിന്റെ കൂടിയാണ് നിൽക്കുന്നത് എന്നും ശാന്തിവിള പറയാറുണ്ട്.

ADVERTISEMENTS