Advertisement
Home MOVIES ബിന്ദു പണിക്കർ എന്റെ ജീവിതം നശിപ്പിച്ചു സായികുമാറിന്റെ ആദ്യ ഭാര്യ, വീണ്ടും ചർച്ചയായി ഇരുവരുടെയും വിവാഹം

ബിന്ദു പണിക്കർ എന്റെ ജീവിതം നശിപ്പിച്ചു സായികുമാറിന്റെ ആദ്യ ഭാര്യ, വീണ്ടും ചർച്ചയായി ഇരുവരുടെയും വിവാഹം

5413
ADVERTISEMENTS

തന്റെ ജീവിതം തകർത്തത് ബിന്ദുപണിക്കർ ആണെന്ന് സായികുമാറിന്റെ ആദ്യ ഭാര്യ, വീണ്ടും ചർച്ചയായി താര വിവാഹം

മലയാളത്തിലെ അതുല്യനായ കലാകാരന്മാർ ആണ് സായികുമാറും ബിന്ദു പണിക്കരും.കുശുമ്പും അത്യാർത്തിയുമുള്ള പെങ്ങളായോ അയൽക്കാരിയായോ ഒക്കെ മികച്ച പ്രകടനം നടത്തുന്ന മികവുറ്റ മലയാളത്തിലെ ഹാസ്യ നടിമാരിൽ പ്രമുഖയാണ് ബിന്ദു പണിക്കർ. അതോടൊപ്പം തന്നെ ശക്തമായ ‘അമ്മ വേഷങ്ങളും സ്വൊഭാവ വേഷങ്ങളിലും വില്ലൻ വേഷങ്ങളിലുമൊക്കെ ബിന്ദു പണിക്കർ അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട്.

മലയാളത്തിലെ സൂപ്പർ വില്ലന്മാരിൽ പ്രമുഖാനാണ്‌ സായ്കുമാറും അതിശകതനായ വില്ലനായി സായ്കുമാർ തകർത്തഭിനയിച്ച ചിത്രങ്ങൾ മലയാളത്തിൽ ഏറെയാണ്.വില്ലൻ കഥാപത്രങ്ങളോടൊപ്പമാ തന്നെ കോമഡിയും ശക്തമായ അച്ഛൻ കഥാപാത്രണങ്ങളിലൂടെയും മലയാളികളുടെ പ്രീയങ്കരനായ കലാകാരനാണ് സായ്കുമാർ.ഇരുവരും തമ്മിലുള്ള വിവാഹം എന്നും വിവാദങ്ങളിലും ഗോസ്സിപ് കോലങ്ങളിലും നിറഞ്ഞു നിന്ന വാർത്തയാണ്.

ADVERTISEMENTS

ബിന്ദു പണികകർ മലയാള പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ടെങ്കിലും , പക്ഷേ നടിയുടെ ഭൂതകാലം അൽപ്പം അരോചകമായിരുന്നു. സംവിധായകൻ ബിജു വി നായരായിരുന്നു നടിയുടെ ആദ്യ ഭർത്താവ്. ബിജു വി നായർ 2003 ൽ അന്തരിച്ചു. ബിന്ദു പണിക്കർ പിന്നീട് സായ് കുമാറിനെ വിവാഹം കഴിച്ചു. ഇത് ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു.

READ NOW  അയാൾ എന്റെ തൊട്ടു പിറകിൽ വന്നിരുന്നിട്ട് അങ്ങനെ ചെയ്തു കാണിച്ചു- ദുരനുഭവം വെളിപ്പെടുത്തി അനശ്വര രാജൻ

ഏറെ വിവാദങ്ങൾക്ക് ശേഷം ഇരുവരും വിവാഹിതരായി. 2019 ഏപ്രിൽ 10 -നാണ് ഇരുവരും വിവാഹിതരായത്. ബിന്ദു പണിക്കരുടെ മകൾ അരുന്ധതിയും അവരോടൊപ്പം താമസിക്കുന്നു. സായികുമാറിന്റെ ആദ്യ വിവാഹം വിവാഹമോചനത്തിൽ അവസാനിച്ചു. 2009 ൽ ആരംഭിച്ച വിവാഹമോചന കേസ് 2017 ൽ അവസാനിച്ചു. വിവാഹത്തിന് ശേഷവും ഇരുവരെയും കുറിച്ച് ഗോസിപ്പുകൾ പ്രചരിച്ചു.

വിവാഹത്തിന് മുമ്പ് ദമ്പതികൾ ഒരുമിച്ച് താമസിച്ചിരുന്നോ എന്നതായിരുന്നു പ്രധാന ചർച്ചാവിഷയം. ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചപ്പോഴും നിരവധി കഥകൾ പ്രചരിച്ചിരുന്നു. വിവാഹത്തിന് മുമ്പ് അവർ ഒരുമിച്ച് ജീവിക്കുന്നുവെന്ന വാർത്തകൾ പ്രചരിക്കുന്നതിന് കാരണം അമേരിക്കൻ ഷോയാണെന്ന് ബിന്ദു പറഞ്ഞു. എന്റെ ആദ്യ ഭർത്താവ് ബിജു വേട്ടൻ മരിച്ചതിന് ശേഷം ഞാൻ മാസങ്ങളോളം സിനിമയിൽ നിന്ന് വിട്ടുനിന്നു.

അപ്പോഴാണ് സായിയെട്ടൻ ഉൾപ്പെടെയുള്ളവരെ അമേരിക്കയിലെ ഒരു ഷോയിലേക്ക് ക്ഷണിച്ചത്. എന്റെ സഹോദരന്റെ നിർബന്ധപ്രകാരം ഞാൻ ആ പരിപാടിയിൽ പങ്കെടുക്കാൻ അമേരിക്കയിലേക്ക് പോയി. പക്ഷേ, തിരിച്ചെത്തിയ ശേഷം, ഞങ്ങളെ കുറിച്ച് നിരവധി കഥകൾ പ്രചരിക്കാൻ തുടങ്ങി. അതൊന്നും സത്യമായിരുന്നില്ല. എന്നാൽ വർഷങ്ങൾക്കു ശേഷം, സായി ചേട്ടന്റെ സഹോദരിയും ഭർത്താവും വിവാഹത്തെക്കുറിച്ച് ചിന്തിച്ച് വീട്ടിലെത്തി.

READ NOW  വിജയ്‌നെ മറികടന്ന് എനിക്ക് തമിഴിലെ വലിയ നടന്‍ ആവണം എന്ന് അജിത്ത്, ഇത് കേട്ട് ഇളയദളപതിയുടെ മറുപടി?

പക്ഷേ കുഞ്ഞിനെ മറന്ന് ഞാൻ ഒന്നിനും തയ്യാറല്ലെന്നായിരുന്നു എന്റെ മറുപടി.ഇതായിരുന്നു വിവാഹ ഗോസ്സിപ്പുകളെ കുറിച്ചുള്ള താരത്തിന്റെ മറുപിടി. സായികുമാറിന്റെ ആദ്യ ഭാര്യ പ്രസന്നയാണ് ബിന്ദു പണിക്കർക്കെതിരെ ഇപ്പോൾ വീണ്ടും രംഗത്തെത്തിയത്. ബിന്ദു പണിക്കർ തന്റെ ജീവിതം നശിപ്പിച്ചതായി പ്രസന്ന ആരോപിച്ചു. എന്നാൽ ബിന്ദുവും സായികുമാറും ആരോപണം നിഷേധിച്ചു.

ഒരു പഴയ അഭിമുഖത്തിൽ സായികുമാർ ബിന്ദുവുമായുള്ള തന്റെ ജീവിതത്തെക്കുറിച്ച് വാചാലമായി സംസാരിച്ചു. തനിക്ക് എല്ലാം ബിന്ദു പണികകർ ആണെന്നാണ് അന്ന് സായ്കുമാർ പറഞ്ഞത് . ബിന്ദുവിന്റേത് മാത്രമല്ല, ഒരുപാട് സ്ത്രീകളുടെ പേരുകളിൽ എന്നെ ബന്ധിപ്പിച്ചു വാർത്തകളിൽ വന്നു. ബിന്ദുവിന്റെ പേര് അവസാനമായി വന്നു. സത്യത്തിൽ, അന്നെനിക്ക് ബിന്ദുവിനോട് വലിയ അടുപ്പം പോലുമില്ലായിരുന്നു.പക്ഷേ ഇന്ന് തനിക്കെല്ലാം ബിന്ദുവാണെന്നു സായികുമാർ പറയുന്നു

ADVERTISEMENTS