നിർബന്ധിച്ചു ആ ഷോർട്സ് ഇടീച്ചത് -പോസ്റ്റർ പിന്നെ കണ്ടപ്പോൾ ജീവിതം തീർന്നു എന്ന് തോന്നി – ആ സിനിമ കാരണം സംഭവിച്ചത് -ശാലു കുര്യൻ

7037

സീരിയൽ രംഗത്തുള്ളവർക്ക് വളരെയധികം സുപരിചിത ആയിട്ടുള്ള താരമാണ് ശാലു കുര്യൻ. ചന്ദനമഴ എന്ന സീരിയലിലെ വർഷ എന്ന നെഗറ്റീവ് ക്യാരക്ടറിലൂടെയാണ് താരം ശ്രദ്ധ നേടിയിട്ടുള്ളത്. വർഷയെ അത്ര പെട്ടെന്നൊന്നും മലയാളി പ്രേക്ഷകർ മറന്നുപോകില്ല എന്ന് പറയുന്നതാണ് സത്യം. തുടർന്ന് നിരവധി സീരിയലുകളുടെയും മറ്റും ഭാഗമായി താരം മാറി.

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന തട്ടിയും മുട്ടിയും എന്ന പരമ്പരയിൽ ഒരു ഹാസ്യ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് തനിക്ക് ഏത് റോളും അനായാസം ചെയ്യാൻ സാധിക്കുമെന്ന് ശാലു തെളിയിക്കുകയായിരുന്നു ചെയ്തത്. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്ത സരയു എന്ന സീരിയലും താരത്തിന്റെ കഥാപാത്രം ശ്രദ്ധ നേടിയ ഒരു സീരിയൽ ആയിരുന്നു.

ADVERTISEMENTS
   

ഇപ്പോൾ ചന്ദനമഴ എന്ന സീരിയൽ ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് തനിക്കൊരു സിനിമ വന്നതിനെക്കുറിച്ചും എന്തുകൊണ്ടാണ് അത് ഉപേക്ഷിച്ചത് എന്നതിനെക്കുറിച്ചും ആണ് താരം തുറന്നു പറയുന്നത്.

സിനിമയുടെ കഥ പറഞ്ഞപ്പോൾ നല്ല ഒരു കഥയായിരുന്നു പക്ഷേ ചിത്രത്തിലെ ഒരു രംഗത്തിൽ ഷോർട്സ് ധരിക്കേണ്ട രംഗമുണ്ട്. അങ്ങനെ ഒരു രംഗം ഉള്ളതു കൊണ്ട് സിനിമ പറ്റില്ല എന്ന് തീരുമാനിക്കുകയായിരുന്നു ചെയ്തത്. എന്നാൽ ആ രംഗത്തിൽ എന്തെങ്കിലും ചെയ്യാമെന്ന് അവർ പറഞ്ഞു.

അപ്പോൾ ആ രംഗം ഒഴിവാക്കും എന്നാണ് താൻ കരുതിയിരുന്നത്. എന്നാൽ അങ്ങനെ ആയിരുന്നില്ല ഒരു തമിഴ് സീരിയൽ താന്‍ ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് ആ ചിത്രത്തിന്റെ കോസ്റ്റ്യൂമർ അളവെടുക്കാൻ വേണ്ടി വന്നു

തന്റെ തുടയുടെ മുകളിലുള്ള അളവ് മാത്രമായിരുന്നു അയാള്‍ എടുത്തത് അപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞിരുന്നു ഇങ്ങനെ ഒരു വേഷമിട്ടു ഞാന്‍ അഭിനയിക്കില്ല എന്ന്. എന്നാല്‍ ഇതുവരെയുള്ള അളവ് മാത്രമാണ് എടുക്കേണ്ടത് എന്നാണ് അവര്‍ തന്നോട പറഞ്ഞത് ഏന് പറഞ്ഞു ആ അളവ് മാത്രം എടുത്തു അയാള്‍ പോയി.

മാത്രമല്ല ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് എത്തിയപ്പോൾ തന്നെ ആ ഷൂട്ടിംഗ് ലൊക്കേഷന് യാതൊരു നിലവാരവും തോന്നുകയും ചെയ്തിരുന്നില്ല. നായകനാണ് എന്നു പറഞ്ഞത് മണിക്കുട്ടൻ ആയിരുന്നു. മണിക്കുട്ടൻ ആദ്യദിവസം ഷൂട്ടിങ്ങിനു വന്നു. അപ്പോൾ തന്നെ തിരിച്ചു പോവുകയും ചെയ്യുന്നത് കണ്ടു. പിന്നീടു മണിക്കുട്ടനെ കണ്ടിട്ടില്ല.

പിന്നീട് മറ്റൊരു നായകനെ കൊണ്ടുവന്നു എന്ന് അറിഞ്ഞു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ തനിക്ക് വേണ്ടി ധരിക്കുവാൻ ആ ഷോട്ട്സുമായി അവർ എത്തി.പറ്റില്ല ഏന് അപ്പോള്‍ തന്നെ താന്‍ തീര്‍ത്തു പറഞ്ഞു.  താൻ ഇങ്ങനെ പെരുമാറിയാൽ സിനിമ നിർത്തുക മാത്രമാണ് മാർഗ്ഗം എന്നായിരുന്നു അപ്പോൾ അവർ തന്നോട് പറഞ്ഞത്. മാത്രമല്ല നിർമ്മാതാവ് സാമ്പത്തിക പ്രശ്നത്തിലാണ് എന്നും ഷോട്ട്സ് ധരിക്കാതെ മറ്റൊന്നും ചെയ്യാൻ സാധിക്കില്ല എന്നും സംവിധായകൻ അപ്പോൾ തന്നെ പറഞ്ഞു. അയാള്‍ വളരെ സങ്കടതോടെയാണ് അത് പറഞ്ഞത്.

അവർ അത്രയും പറഞ്ഞപ്പോൾ ഞാൻ ചെയ്യാമെന്ന് സമ്മതിച്ചു കാരണം അവർ അത്രയും സങ്കടത്തോടെ ആയിരുന്നു ആ കാര്യം പറഞ്ഞത്. എന്നാൽ ചിത്രത്തിന്റെ പോസ്റ്ററുകളിൽ ഒന്നും തന്നെ ഈ ഫോട്ടോ വരാൻ പാടില്ല എന്ന് കൂടി ഞാൻ അവരോട് നിർബന്ധം പറഞ്ഞിരുന്നു. അപ്പോൾ സമ്മതിച്ചുവെങ്കിലും പിന്നീട് അവർ അത് കേട്ടില്ല. പിന്നീട് സീരിയലിന്റെ സെറ്റില്‍ ഇരിക്കുമ്പോള്‍  ഇങ്ങനെയുള്ള ചിത്രങ്ങളിലൊക്കെ ശാലു അഭിനയിക്കുമോ എന്ന് ചോദിച്ചുകൊണ്ട് തനിക്ക് പരിചയമുള്ള പലരും വന്നു.

പലയിടത്തും പോസ്റ്ററുകൾ പിന്നീട് താൻ തന്നെ നേരിട്ട് കണ്ടു. സംവിധായകനെ കുറ്റം പറയാനും സാധിക്കില്ല കാരണം ഈയൊരു സിനിമ ആളുകളിലേക്ക് കൂടുതലായി എത്തണമെന്നായിരിക്കും അയാൾ ആഗ്രഹിച്ചിട്ടുണ്ടാവുക. പക്ഷേ തന്നെ അത് മാനസികമായ ഒരുപാട് തളർത്തി കളഞ്ഞു. തന്റെ ജീവിതം തന്നെ പൂർണമായും നിശ്ചലമായി എന്ന് തോന്നിയ നിമിഷമായിരുന്നു അത്.

സോഷ്യൽ മീഡിയയിൽ അടക്കം പലരും തന്നെ മോശമായി വിമർശിച്ചപ്പോഴൊക്കെ തനിക്ക് സപ്പോർട്ട് ആയി കൂടെ നിന്നത് സ്വന്തം കുടുംബം ആയിരുന്നു. ഇവള്‍ ഇങ്ങനെയൊക്കെയാണ് ഇവളെ ദുബായി വച്ചും കണ്ടിട്ടുണ്ട് തുടങ്ങിയ നിരവധി കമെന്റുകളും കേട്ട് അതോടെ ജീവിതം തന്നെ അവസനിച്ചു എന്ന് തോന്നിപ്പോയി എന്നും ശാലു പറയുന്നു. കുടുംബത്തിന്റെ പിന്തുണ ഉള്ളതുകൊണ്ട് മാത്രമാണ് പിടിച്ചു നിന്നത്. താരം പറയുന്നു.

calling bell  എന്നായിരുന്നു ആ ചിത്രത്തിന്റെ പേര്.അന്തരിച്ച നടന്‍ കൊല്ലം അജിത്‌ ,കൊച്ചു പ്രേമന്‍ തുടങ്ങിയവര്‍ ആണ് പ്രധാന്‍ കഥാ പാത്രങ്ങളെ അവതരിപ്പിച്ചത്. കൊല്ലം അജിത്‌ തന്നെയാണ് ചിത്രം സംവിധാനം ചെയ്തതും

ADVERTISEMENTS