അന്ന് ആ ആഗ്രഹം വന്നപ്പോൾ ദിലീപ് പറഞ്ഞത് ഇങ്ങനെ ; വെളിപ്പെടുത്തലുമായി നടി ഷക്കീല

284

ഒരു കാലത്ത് എല്ലാ സിനിമ മേഖലയും ഇളക്കി മറിച്ച ഒരു നടിയായിരുന്നു ഷക്കീല. ഷക്കീലയുടെ പല സിനിമകളും അന്നത്തെ പ്രമുഖ താരങ്ങളുടെ സിനിമകൾക്ക് പോലും വെല്ലുവിളിയായിരുന്നു. നടി മലയാളി അല്ലാഞ്ഞിട്ടും അനവധി മലയാളി ആരാധകരായിരുന്നു താരത്തിനുണ്ടായത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പല ടീവി ചാനലുകളിൽ സജീവമായി കൊണ്ടിരിക്കുകയാണ് താരം. ഇത് കൂടാതെ തന്റെ സുഹൃത്തക്കളോടപ്പം അവധി ആഘോഷിക്കാൻ താരം കേരളത്തിലെത്താറുണ്ട്. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് ഭാക്ഷകളിലുള്ള ടീവി ഷോകളിൽ ഷക്കീല പലപ്പോഴും ഗസ്റ്റായും മത്സരാർഥിയായും എത്താറുണ്ട്.

ADVERTISEMENTS
   

ഇപ്പോൾ സ്വന്തമായ ഒരു യൂട്യൂബ് ചാനലും താരത്തിനുണ്ട്. ഇതുവഴി തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി താരം യൂട്യൂബിൽ പങ്കുവെക്കാറുണ്ട്. അടുത്തിടെ സംവിധായകൻ ഒമർ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന സിനിമയുടെ ട്രൈലെർ ലാഞ്ചിങ് മാൾ അധികൃതകർ അനുമതി നിഷേധിച്ചത് വലിയ തരത്തിലുള്ള വാർത്തയായിരുന്നു. അതിഥിയായി നടി ഷക്കീല എത്തുമെന്ന് അറിഞ്ഞതോടെ മാൾ അധികൃതകർ അവസാന നിമിഷം അനുമതി നിഷേധിക്കുകയായിരുന്നു.

READ NOW  തന്നത് വൃത്തിയില്ലാത്ത കാരവാൻ,ചെവിയിൽ പാറ്റ കയറി; അമ്മയോട് നിർമാതാവിന്റെ ഭർത്താവ് മോശമായി പെരുമാറി ഷെയിൻ നിഗം

മലയാളത്തിലെ ഒട്ടുമിക്ക താരരാജാക്കന്മാരുടെ കൂടെ അഭിനയിച്ച താരത്തിനു ആഗ്രഹം നടൻ ദിലീപിന്റെ കൂടെ അഭിനയിക്കുക എന്നതാണ്. കുറച്ച് നാളുകൾക്ക് മുമ്പ് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം തുറന്നു പറഞ്ഞത്.

എന്തുകൊണ്ടാണ് ദിലീപിന്റെ കൂടെ അഭിനയിക്കണമെന്ന ആഗ്രഹം താരം വെളുപ്പെടുത്തിയിരുന്നു. ആഗ്രഹിക്കുന്ന രീതിയിലുള്ള വേഷങ്ങൾ ഇതുവരെ എനിക്ക് ലഭിച്ചിട്ടില്ല. അദ്ദേഹത്തിന്റെ കൂടെ ഏതെങ്കിലും നല്ലൊരു കഥാപാത്രം ചെയ്യണമെന്ന ആഗ്രഹം മാത്രമാണ് ഉള്ളത്. നായിക വേഷം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

ദിലീപിന്റെ ചാന്തുപൊട്ട് എന്ന സിനിമ കണ്ടതിനു ശേഷമാണ് തനിക്ക് ഈ ആഗ്രഹം വന്നത്. അന്ന് ഷക്കീലയുടെ ആഗ്രഹം അറിഞ്ഞ ദിലീപ് പ്രതികരിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. ഷക്കീലയുടെ കൂടെ അഭിനയിക്കാൻ യാതൊരു വിരോധമില്ലെന്നും താരത്തിനു ചേരുന്ന കഥാപാത്രം വരുമ്പോൾ തീർച്ചയായി വിളിക്കുമെന്നാണ് ദിലീപ് പറഞ്ഞത്.

READ NOW  കംപ്ലീറ്റ് ആക്ടറായ മോഹൻലാലിൻറെ മനസ്സിലെ കംപ്ലീറ്റ് ആക്ടര്‍ ആരാണെന്നറിയാമോ?

നടിയുടെ ഈ ആഗ്രഹം പറഞ്ഞപ്പോൾ ഒരുപാട് പേരാണ് ആശംസകളുമായി രംഗത്തെത്തിയത്. ദിലീപിന്റെ സിനിമയിൽ കഴിവുള്ള താരങ്ങൾക്കാണ് അദ്ദേഹം അവസരം നൽകുന്നത്. ദിലീപ് ചലച്ചിത്രങ്ങളിലൂടെ ഏറെ പ്രശസ്തി ആർജിച്ച നടിമാർ ഏറെയാണെന്നാണ് നടി ഷക്കീല പറയുന്നത്.

ADVERTISEMENTS