അവാര്‍ഡ്‌ നേടിയ മലയാളി സംവിധായകൻ കിടക്ക പങ്കിടാൻ നിര്‍ബന്ധിച്ചു – അയാള്‍ മറ്റു നടിമാരെ കുറിച്ച് പറഞ്ഞത് കേട്ട് ഞെട്ടി.

19538

ട്രാഫിക് എന്ന ചിത്രം മലയാള സിനിമയിൽ വലിയ ഒരു മാറ്റം കൊണ്ടുവന്ന സിനിമയാണ്. മലയാള സിനിമയുടെ മാറ്റത്തിന് തുടക്കം തന്നെ ആ ചിത്രമായിരുന്നു എന്ന് പറയാം. ഈ ചിത്രം ഹിന്ദിയിലേക്ക് ചെയ്തപ്പോൾ ചിത്രത്തിൽ വളരെ മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് ദിവ്യ ഉണ്ണി. ഒരു മുംബൈ മലയാളി കൂടിയാണ് ദിവ്യ മലയാളത്തിൽ അധികം സിനിമകളിൽ ഒന്നുംതന്നെ ദിവ്യ അഭിനയിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ മലയാളത്തിലെ അവാർഡ് ജേതാവായ ഒരു സംവിധായകനെതിരെ വളരെ രൂക്ഷമായ ഒരു ആരോപണവുമായി നടി കുറച്ചു നാള്‍ മുന്നെ രംഗത്ത് വന്നിരിന്നത്.

കുറച്ചുനാളുകൾക്ക് മുൻപ് നടന്ന ഒരു സംഭവത്തെക്കുറിച്ച് ആയിരുന്നു താരം ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞത്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്നെയായിരുന്നു ഇക്കാര്യത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയത്.

ADVERTISEMENTS
   

തനിക്ക് വേഷം നൽകാമെന്ന് പറഞ്ഞ് ഒരു ഹോട്ടലിലേക്ക് സംവിധായകൻ വിളിച്ചുവരുത്തി. ശേഷം അയാൾ ചെയ്തത് തന്നോട് കിടക്ക പങ്കിടാൻ ആവശ്യപ്പെടുക എന്നതായിരുന്നു. കേരളത്തിലേക്ക് താൻ എത്തിയപ്പോൾ ഒരുപാട് സ്വപ്നങ്ങളും തന്റെ കൂടെയുണ്ടായിരുന്നു. മലയാള സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു അതുകൊണ്ടാണ് അവാർഡ് ജേതാവായ സംവിധായകനെ കാണാൻ തീരുമാനിച്ചത്.

പരസ്പരം കണ്ടതും ഒരു ഹോട്ടലിൽ വച്ചാണ് അത് കൊച്ചിയിൽ വച്ചായിരുന്നു. അയാളെ കാണുന്നതിനു മുൻപ് തന്നെ താൻ ഒരുപാട് വാർത്തകളൊക്കെ കേട്ടിരുന്നു. സംവിധായകർക്ക് നടിമാരോട് തങ്ങളുടെ ശാരീരിക ആവശ്യങ്ങൾ തുറന്നു പറഞ്ഞതാണ് അഭിനയിക്കുന്നത് എന്ന് കേട്ടിട്ടുണ്ട്. എന്നാൽ അറിയപ്പെടുന്ന ഒരു സംവിധായകൻ ആയതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും അത്തരം ഒരു രീതി ഉണ്ടാവില്ല എന്ന് വിശ്വാസം ഉണ്ടായിരുന്നു.

അതുകൊണ്ടുതന്നെ ഭയമില്ലാതെയാണ് പോയത്. എന്നാൽ അദ്ദേഹം ഇത് തുറന്നു ചോദിച്ചതിന് ശേഷം പേടിയുണ്ടായിരുന്നു.. മറ്റൊരാളുടെ ശുപാർശയുടെ ബലത്തിലാണ് അദ്ദേഹത്തെ കാണാൻ സാധിച്ചത്. അതുകൊണ്ട് ഭയം ഒട്ടും തന്നെ തോന്നിയില്ല. എന്നാൽ അയാൾ ഒരു നാണവും ഇല്ലാതെയാണ് തന്നെ കിടക്ക പങ്കിടാൻ വിളിച്ചത്. ആ നിമിഷമാണ് താൻ ശരിക്കും ഞെട്ടി പോയത്. ഒപ്പം തന്നെ അയാൾ തനിക്ക് നൽകിയ ഒരു ഉപദേശവും ഒരിക്കലും മറക്കാതെ മനസ്സിൽ സൂക്ഷിക്കുന്നുണ്ട്. മലയാള സിനിമയിൽ സംവിധായകന്റെയോ നിർമാതാവിന്റെയോ കൂടെ കിടക്ക പങ്കിടാത്ത ഒരു നടിയും വിജയിച്ചിട്ടില്ല എന്നാണ് അയാൾ തന്റെ മുഖത്ത് നോക്കി പറഞ്ഞത്.

ADVERTISEMENTS