അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട്‌ സീമ ഐ വി ശശിയോട് ചോദിച്ചു; “ഇങ്ങനെയൊക്കെ ഞാൻ അഭിനയിക്കണോ സാർ”?

32643

സീമ എന്ന നടിയെ സിനിമ ഉള്ളിടത്തോളം കാലം മലയാള സിനിമ ഒരിക്കലും മറക്കില്ല. തന്റെ അപാരമായ അഭിനയ സിദ്ധികൊണ്ടു ഒരുകാലത്തു ഏറ്റവും തിരക്കുള്ള മലയാള നായികമാരുടെ പട്ടികയിൽ സീമ ഇടം പിടിച്ചിരുന്നു. അതേപോലെ തന്നെ മലയാളത്തിന്റെ സ്വൊന്തം ഹിറ്റ് മേക്കർ സംവിധായകൻ ഐ വി ശശിയുമായുള്ള പ്രണയവും വിവാഹവുമെല്ലാം ആരാധകരും മാധ്യമങ്ങളും അക്കാലത്തു ആഘോഷമാക്കിയതാണ്. ഐ വി ശശിയുടെ മിക്ക ചിത്രങ്ങളിലെയും നായിക സീമ തന്നെയായിരുന്നു. അതിൽ 1978 ൽ ഐ വി ശശി സംവിധാനം ചെയ്ത അവളുടെ രാവുകൾ എന്ന ചിത്രമാണ് സീമയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന്. ആ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയങ്ങളിൽ ഒന്നായിരുന്നു.

അവളുടെ രാവുകൾ ഒരു വേശ്യയുടെ കഥ പറയുന്ന ചിത്രമായിരുന്നു. മലയാളത്തിലെ ആദ്യ എ സർട്ടിഫിക്കറ്റ് സിനിമ. ജീവിത സാഹചര്യങ്ങൾ കൊണ്ട് വേശ്യയാകാൻ നിര്ബന്ധിതയാകുന്ന ഒരു സ്ത്രീയുടെ കഥ പറയുന്ന ചിത്രത്തിൽ വളരെ ഇന്റിമേറ്റ് ആയ ഒരു പാട് രംഗങ്ങൾ ഉണ്ടായിരുന്നു. അതിലെ ലൈംഗിക തൊഴിലാളിയായ രാജിയാകാൻ എത്തിയ സമയത്തെകുറിച്ചു ഒരിക്കൽ ഒരു ഇന്റർവ്യൂവിൽ സീമ പറഞ്ഞിരുന്നു. താനും രാജി എന്ന കഥാപാത്രത്തെ പോലെ വളരെ പാവമായിരുന്നു.ആ സമയത്താണ് സീമയും ഐ വി ശശിയും തമ്മിലുള്ള പ്രണയവും പൂവിട്ടു തുടങ്ങുന്നത്. ഒരു ഡയറക്ടർ എന്ന നിലയിൽ ശശിയേട്ടൻ പറയുന്ന പോലെ അഭിനയിക്കുക എന്നതാണ് എന്റെ ജോലി എങ്കിലും രാജിയാകാൻ ചില വേഷങ്ങൾ ഒക്കെ ധരിക്കാൻ പറയുമ്പോൾ ഞാൻ വളരെ വൈകാരികമായി ശശിയേട്ടനോട് ചോദിച്ചു ഞാൻ ഇങ്ങനെയൊക്കെ അഭിനയിക്കണോ സാർ എന്ന്. കഥാപാത്രത്തിന്റെ പൂര്ണതയ്ക്കായി അത് അനിവാര്യമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ എനിക്ക് അത് ഒട്ടും സുഖകരമായിരുന്നില്ല പലപ്പോഴും ഒറ്റക്കിരുന്നു ഞാൻ കരയുമായിരുന്നു. പക്ഷേ പിന്നീട് ആലോചിക്കുമ്പോൾ ആ വേദന എനിക്ക് നൽകിയത് ജീവിതത്തിലും കരിയറിലെ വലിയ വിജയങ്ങൾ ആണ്. സീമ എന്ന നായികയുടെ ഉദയം അങ്ങനെയാണ് ഉണ്ടായത്. അവർ പറയുന്നു.

ADVERTISEMENTS
   
ADVERTISEMENTS
Previous articleമോഹൻലാലിൻറെ ആദ്യ നായക വേഷം മമ്മൂട്ടിക്കായി പ്ലാൻ ചെയ്തിരുന്നതാണു അദ്ദേഹത്തെ മാറ്റി നിർത്തി മോഹൻലാലിന് നൽകി. മമ്മൂട്ടിക്ക് അത് വലിയ വിഷമമായി,സംഭവം ഇങ്ങനെ
Next articleഅകത്തുപ്രവേശിച്ചതും അയാള്‍ തന്നെ കയറിപ്പിടിച്ച് വസ്ത്രങ്ങള്‍ വലിച്ചൂരി, പിന്നെ സംഭവിച്ചത്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ഗായത്രി