Advertisement
Home MOVIES Malayalam ലോഹിതദാസുമായുള്ള പ്രണയം; സെറ്റിൽ മദ്യപിച്ചെത്തുന്ന അഹങ്കാരിയായ നടി മീരാ ജാസ്മിനെ കുറിച്ച് വന്ന ഗോസിപ്പുകളുടെ സത്യം...

ലോഹിതദാസുമായുള്ള പ്രണയം; സെറ്റിൽ മദ്യപിച്ചെത്തുന്ന അഹങ്കാരിയായ നടി മീരാ ജാസ്മിനെ കുറിച്ച് വന്ന ഗോസിപ്പുകളുടെ സത്യം ഇത്.

28876
ADVERTISEMENTS

ലോഹിതദാസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നടിയാണ് മീരാ ജാസ്മിൻ. സൂത്രധാരൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു മീരാ ജാസ്മിൻ മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. തുടർന്ന് അങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി നടി മാറുകയും ചെയ്തു. താരത്തിന്റെ ഓരോ കഥാപാത്രങ്ങളും വളരെ ഇഷ്ടത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. സ്ത്രീശക്തമായ കഥാപാത്രങ്ങൾ ചെയ്യുന്നതിൽ മഞ്ജുവാര്യർക്ക് ശേഷം ഏറ്റവും കൂടുതൽ മലയാളത്തിൽ തിളങ്ങിയ താരവും മീരാ ജാസ്മിൻ ആണ്. എന്നാൽ സിനിമ രംഗത്ത് വലിയ തോതിലുള്ള ഗോസിപ്പുകൾ ആയിരുന്നു താരത്തെ എതിരേറ്റിയിരുന്നത്.

താരത്തെ സിനിമയിലേക്ക് എത്തിച്ച ലോഹിതദാസിന്റെ പേരിൽ മുതൽ തുടങ്ങിയ ഗോസിപ്പ് പലതരത്തിലാണ് മുന്നോട്ട് പോയത്. ലോഹിതദാസുമായി നടിക്ക് പ്രണയബന്ധം ഉണ്ടായിരുന്നു എന്ന തരത്തിൽ ഒരു സമയത്ത് വാർത്തകൾ വന്നിരുന്നു. വാർത്തകൾക്കൊക്കെ ശക്തമായ രീതിയിൽ തന്നെയുള്ള പ്രതികരണം മീര നടത്തിയിരുന്നു.ലോഹിതദാസ് തന്റെ ഗുരു സ്ഥാനീയനാണ് എന്നു മീര പറഞ്ഞിരുന്നത്. എന്നാല്‍ മീര തന്റെയും ലോഹിയുടെയും കുടുംബ ബന്ധത്തിൽ പ്രശ്ങ്ങൾ സൃഷ്ടിച്ചിട്ടുണ്ട് എന്ന് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞിരുന്നു.

READ NOW  പണവും പ്രശസ്തിയും ഉള്ളവർക്ക് എത്ര സമയം വരെ തൊഴാനുള്ള അനുവാദവും ഇലച്ചീന്തിൽ പ്രസാദവും നൽകുന്നു

ADVERTISEMENTS

ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ ആണ് സിന്ധു ലോഹിതദാസ് പറഞ്ഞത്. പ്കവതയെത്താത്ത ഒരു പെൺകുട്ടിയുടെ കയ്യിൽ പെട്ടന്ന് ധാരാളം പണം വന്നതിന്റെ പ്രശ്നവുംയിരുന്നു മീരക്ക് എന്ന് സിന്ധു പറഞ്ഞിരുന്നു. അവൾ ആ പണം വീട്ടുകാർക്ക് നൽകിയില്ല അത് പിന്നീട പ്രശ്നമായി .അതിനെപറ്റി മീര ലോഹിതദാസിനോട് ഉപദേശം ചോദിക്കുമായിരുന്നു. പിന്നീട് ഫോൺ വിളികളും ചർച്ചകളും കൂടിയപ്പോൾ അത് ബുദ്ധിമുട്ടായി എന്നും അത് തനിക്ക് തന്നെ വിലക്കേണ്ടി വന്നു എന്നും അന്ന് ലോഹിതദാസിന്റെ ഭാര്യ പറഞ്ഞിരുന്നു.

തിരുവല്ലയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച മീരയെപ്പോലെ ഒരു പെൺകുട്ടി സിനിമാലോകത്ത് എത്തി വളരെ പെട്ടെന്ന് ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. എന്നാൽ കലയോട് തനിക്ക് യാതൊരു വെറുപ്പും ഇല്ലെന്നും അത് നിലനിൽക്കുന്ന സ്ഥലവും നമുക്ക് ചുറ്റുമുള്ള ആളുകളും ഫെയ്ക്ക് ആയിരിക്കുന്നതായി തോന്നുമ്പോഴാണ് അതിൽ നിന്നും മാറി നിൽക്കുന്നതും എന്നാണ് താരം പറഞ്ഞത്.

READ NOW  സാന്ദ്ര തോമസിൻ്റെ വെളിപ്പെടുത്തലുകൾ: മമ്മൂട്ടിയുടെ ഇടപെടലും മോഹൻലാലിൻ്റെ പിന്തുണയും

പലപ്പോഴും നമുക്ക് ചുറ്റുമുള്ള ആളുകൾ ഫെയ്ക്ക് ആണ് എന്ന് തോന്നിയിട്ടുണ്ട്, ലഭിക്കുന്ന കഥാപാത്രങ്ങൾ കൂടി അങ്ങനെയാണെന്ന് തോന്നിയതോടെയാണ് സിനിമാലോകത്തു നിന്നും വിട്ടു നിന്നത്. ആർട്ട് അന്നും ഇന്നും തനിക്ക് ഇഷ്ടപ്പെട്ട ഒന്നുതന്നെയാണ് എന്നും, മീര ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. മീര ജാസ്മിൻ ഒരു തന്നിഷ്ടകാരിയാണ് എന്നും അഹങ്കാരിയാണ് എന്നുമൊക്കെ പറയുന്നവർ നിരവധിയാണ് അത്തരം ആളുകൾക്ക് യാതൊരു മറുപടിയും മീര നൽകാറില്ല എന്നാൽ അറിഞ്ഞുകൊണ്ട് താൻ ആരെയും ദ്രോഹിക്കാറില്ല എന്ന് മീര തുറന്നു പറയുന്നുണ്ട്.

സിനിമ സെറ്റിൽ മദ്യപിച്ച് എത്തി പ്രശ്നങ്ങൾ ഉണ്ടാക്കുന്ന വ്യക്തിയാണ് മീര എന്ന് പോലും ഒരു സമയത്ത് വാർത്തകൾ വന്നിരുന്നു.എന്നാൽ തന്നോട് ഒരിക്കലും മദ്യപിക്കരുത് എന്ന് പറഞ്ഞു തന്നത് ലോഹി അങ്കിൾ ആണെന്നാണ് മീര പറഞ്ഞിട്ടുള്ളത്. നീ സിനിമയിലെത്തി വലിയ നിലകളിൽ എത്തും പല ഭാഷകളിൽ നീ അഭിനയിക്കും ആ സമയത്തു പലരും നിനക്ക് മദ്യമൊകകെ ഓഫ്ഫർ ചെയ്യ്യും നീ അതിലൊന്നും വീഴാൻ പാടില്ല . അങ്ങനെ വീണു പോയാൽ നാളെ പ്രതി സന്ധി ഘട്ടത്തിൽ നീ ആശ്രയിക്കാൻ പോകുന്നതും മദ്യത്തെ ആണ് അങ്ങനെ നശിച്ചു പോയ പല നടിമാരും ഉണ്ടെന്നു അന്ന് അദ്ദേഹം പറഞ്ഞിരുന്നു . അങ്ങനെ തനിക്ക് പറഞ്ഞു തന്ന ലോഹി അങ്കിൾ തനിക്ക് ദൈവമാണ് എന്ന് മീര പറഞ്ഞിരുന്നു.

READ NOW  ഞങ്ങളെ കണ്ടിട്ട് അവര്‍ക്ക് ലെസ്ബിയന്‍ ആണെന്ന് തോന്നി - ലൈംഗിക ചുവയോടെയുള്ള വാക്കുകള്‍ കേള്‍ക്കേണ്ടി വന്നു - ജുവല്‍ മേരി തുറന്നു പറഞ്ഞത്

ഒരിക്കൽ ജോണ് ബ്രിട്ടാസ് അതിനെ പറ്റി മീരയോട് ചോദിച്ചിരുന്നു . തന്നോട് മര്യാദക്ക് പെരുമാറുന്നവരോട് താനും മര്യാദക്ക് പെരുമാറുമെന്നും ഇതൊക്കെ തീർത്തും വ്യാജമായ പ്രചാരണമാണ് എന്നുമാണ് അന്ന് മീര പറഞ്ഞത്. എന്നാൽ അറിഞ്ഞുകൊണ്ട് മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കാൻ താൻ ഒരുപാട് ശ്രമിക്കാറുണ്ട് എന്ന് പല അഭിമുഖങ്ങളിലും മീര തുറന്നു പറഞ്ഞിട്ടുണ്ട് ആ വാക്കുകളൊക്കെ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്.

ADVERTISEMENTS