സന്തോഷ് പണ്ഡിറ്റിനെ ഉത്തരം മുട്ടിച്ച ആ ചോദ്യം -ചോദ്യം മാറ്റി ചോദിക്കണം എന്ന് സന്തോഷ് പണ്ഡിറ്റ് – ആ ചോദ്യം ഇതാണ്

61

ഒരുകാലത്ത് വളരെ പുച്ഛത്തോടെയും അവജ്ഞയോടെയും കളിയാക്കലുകളുടെയും മലയാളികൾ പറഞ്ഞിരുന്ന പേരാണ് സന്തോഷ് പണ്ഡിറ്റ്. 5 ലക്ഷം രൂപ കൊണ്ട് സിനിമയുടെ സമസ്ത മേഖലകളിലും കാര്യങ്ങൾ താൻ തന്നെ കൈകാര്യം ചെയ്തുകൊണ്ട് പുറത്തിറക്കിയ തൻറെ സിനിമ കൃഷ്ണൻ രാധയും ആ സിനിമയുമായി മലയാളികളുടെ മുമ്പിലേക്ക് എത്തി മലയാളികളെ തന്നെ ഞെട്ടിച്ച് ഇന്ന് മലയാളികളുടെ ഹൃദയത്തിൽ കുടിയിരിക്കുന്ന വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. സിനിമയെക്കുറിച്ച് വ്യക്തമായ യാതൊരു ധാരണയും ഇല്ലാതെ വെറും 5 ലക്ഷം രൂപ കൊണ്ട് സിനിമ നിർമ്മാണം, സംവിധാനം, തിരക്കഥ, ആക്ടിംഗ് ഗാനരചന,സംഗീത സംവിധാനം,ആലാപനം ,എഡിറ്റിംഗ് അങ്ങനെ എല്ലാ മേഖലകളും സ്വയം കൈകാര്യം ചെയ്തു. ഏവരെയും ഞെട്ടിച്ച വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്.

നിലവാരമില്ലാത്ത സിനിമകൾ ആണ് സന്തോഷ് പണ്ഡിറ്റിന്റേത് എന്നത് പരസ്യമായ രഹസ്യമാണ്. സന്തോഷ് പണ്ഡിറ്റ് കാണിക്കുന്ന കോപ്രായങ്ങൾ ആണെന്നും നെഗറ്റിവ് പബ്ലിസിറ്റിക്ക് വേണ്ടിയാണ് സന്തോഷ് പണ്ഡിറ്റ് ചെയ്യുന്നതെന്നും ഒക്കെ നിരവധി ആക്ഷേപങ്ങൾ സന്തോഷ് പണ്ഡിറ്റിനെതിരെ ഉണ്ടായിരുന്നു. എന്തൊക്കെ തന്നെയായാലും ആ വിമർശനങ്ങൾ എല്ലാം കാറ്റിൽ പറത്തിക്കൊണ്ട് ഇന്നും സന്തോഷ് പണ്ഡിറ്റ് പ്രസക്തനായി മലയാള സിനിമയുടെ വാതിൽക്കൽ തന്നെ നിൽക്കുന്നുണ്ട്.

ADVERTISEMENTS
READ NOW  ലാലിന്റെ ആ സ്വഭാവം അഭിനയിക്കുമ്പോൾ നമുക്ക് വളരെ പ്രയാസമുണ്ടാക്കും: വെളിപ്പെടുത്തലുമായി സിദ്ദിഖ്

പഴയ പോലെ തന്നെ താൻ തന്നെ സിനിമകളുടെ 10 12 ഓളം വിഭാഗങ്ങളിൽ ജോലി ചെയ്തു തന്റേതായ സിനിമകൾ നിരന്തരം പുറത്തിറക്കിക്കൊണ്ട് സന്തോഷ് പണ്ഡിറ്റ് മുന്നോട്ടു പോവുകയാണ്. ഒരിക്കൽ അവജ്ഞയോടെ കണ്ട ഈ മനുഷ്യനെ ഇന്ന് നിരവധി ആരാധകരുണ്ട്. അതിന്റെ പ്രധാന കാരണം തനിക്ക് കിട്ടുന്ന പണത്തിന്റെ ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്ന വ്യക്തി കൂടിയാണ് സന്തോഷ് പണ്ഡിറ്റ് അത് പലപ്പോഴും അദ്ദേഹം തുറന്നു പറയാറില്ല.

എന്നാൽ സന്തോഷ് പണ്ഡിറ്റ് എല്ലാരിൽ നിന്നും മറച്ചുവെക്കുന്ന ഒരു കാര്യമുണ്ട് ആ കാര്യത്തെക്കുറിച്ച് അടുത്തിടെ ഒരു യൂട്യൂബ് ചാനൽലിൽ നൽകിയ അഭിമുഖത്തിനിടെ അവതാരകൻ ചോദിക്കുകയുണ്ടായി. പക്ഷേ ആ ചോദ്യത്തിനു മാത്രം സന്തോഷ് പണ്ഡിറ്റ് മറുപടി ഉണ്ടായിരുന്നില്ല. ഏതു ചോദ്യത്തിനും അതീവ ബുദ്ധിപരമായി മറുപടികൾ പറയുന്ന വളരെ ലോജിക്കൽ ആയി മറുപടികൾ പറയുന്ന വ്യക്തി കൂടിയാണ് സന്തോഷ് പണ്ഡിറ്റ്. ഒരു മണ്ടൻ എന്ന പ്രതിചായയിലൂടെ രംഗത്തെത്തി മഹാ ബുദ്ധിമാൻ എന്നും മിടുക്കനായ ബിസിനെസ്സ് കാരൻ എ എന്ന പ്രതിച്ഛായയിലേക്ക് നടന്നു കയറിയ വ്യക്തി കൂടിയാണ് അദ്ദേഹം.

READ NOW  തൻ്റെ വസ്ത്രങ്ങളേക്കാൾ മികച്ച വസ്ത്രം ആർക്കും ഉണ്ടാകരുത് ബാക്കിയുള്ളവരെല്ലാം അല്പം താഴ്ന്നു നിൽക്കണം: മമ്മൂട്ടിയെ കുറിച്ച് സൂര്യ ശ്രീകുമാർ പറഞ്ഞത്

സന്തോഷ് പണ്ഡിറ്റ് മലയാളിയാണോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. ആ ചോദ്യം കേൾക്കുമ്പോൾ തന്നെ സന്തോഷ് പണ്ഡിറ്റിന്റെ മുഖത്തെ ഞെട്ടൽ നമുക്ക് വ്യക്തമാണ്. അതിനുശേഷം അദ്ദേഹം മറുപടി പറയാതെ ആലോചിക്കുന്നത് കാണാം. അപ്പോൾ അവതാരകൻ ആവർത്തിച്ചു ചോദിക്കുന്നുണ്ട് പറയൂ സന്തോഷ് പണ്ഡിറ്റ് മലയാളിയാണോ? കേരളീയനാണോ എന്ന്. അതിന് അദ്ദേഹം മിണ്ടാതിരിക്കുംതോറും അവതാരകൻ പറയുന്നത് എല്ലാ ചോദ്യങ്ങൾക്കും ഉത്തരമുള്ള സന്തോഷേട്ടൻ ഈ ചോദ്യത്തിന് എന്താണ് ഉത്തരം പറയാത്തത് എന്നാണ്.

പല സൂപ്പർതാരങ്ങളും ആരാധകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പറഞ്ഞ സന്തോഷേട്ടൻ ഇത്രയും നാളും മലയാളികളെ തെറ്റിദ്ധരിപ്പിക്കുക ആയിരുന്നില്ലേ. സന്തോഷേട്ടൻ മലയാളി അല്ലല്ലോ സന്തോഷേട്ടൻ പിന്നെ എന്തിനാണ് ഇത്രയും കാലം മലയാളികളെ കബളിപ്പിച്ചത്. സന്തോഷ് പണ്ഡിറ്റ് ഒരു മലയാളി അല്ലല്ലോ ഞാൻ പറയുന്നു സന്തോഷ് പണ്ഡിറ്റ് ഒരു ഉത്തർപ്രദേശകാരനാണ് അത് ശരിയാണോ? എന്ന് അവതാരകൻ ആവർത്തിച്ച് സന്തോഷ് പണ്ഡിറ്റിനോട് ചോദിക്കുന്നുണ്ട്. ആ ചോദ്യം മാറ്റിപ്പിടിക്കുക വേറെ ചോദ്യം ചോദിക്കാനാണ് സന്തോഷ് പണ്ഡിറ്റ് അപ്പോൾ മറുപടി പറയുന്നത്.

READ NOW  "നീ എന്നെ മൈൻഡ് ചെയ്തില്ലേൽ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിക്കും, ";ജൂനിയർ ആർട്ടിസ്റ്റ് കൂടിയായ സ്ത്രീയിൽ നടൻ റെയ്ജൻ നേരിടുന്ന ഭീഷണി വെളിപ്പെടുത്തി മൃദുല വിജയ്;ഒപ്പം ഞെട്ടിക്കുന്ന മെസേജുകളുടെ സ്ക്രീഷോട്ടുകളും

ഇത്രയും ചോദ്യങ്ങൾക്ക് ഇത്രയും വലിയ മറുപടികൾ നൽകിയ സന്തോഷേട്ടൻ എന്തുകൊണ്ട് ഈ ചോദ്യത്തിന് മറുപടി പറയുന്നില്ല എന്ന് അവതാരയുടെ ചോദ്യത്തിന് സന്തോഷ് പണ്ഡിറ്റ് മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്.

ADVERTISEMENTS