മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി ഉപേക്ഷിച്ച അതെല്ലേൽ അദ്ദേഹത്തിന് അഭിനയിക്കാൻ കഴിയാഞ്ഞ അതല്ലെങ്കിൽ പറ്റാതിരുന്ന അങ്ങനെ പലരീതിയിൽ അദ്ദേഹം ഏറ്റെടുക്കാതിരുന്ന ചിത്രങ്ങൾ മറ്റു പല താരങ്ങളും ഏറ്റെടുത്തു വൻ ഹിറ്റായി തീർന്നിട്ടുണ്ട്. അത്തരത്തിൽ ഒരു കഥ അറിയാം. കുറച്ചു കാലം മുൻപുള്ള കഥയാണ് തമിഴ് സൂപ്പർ സ്റ്റാർ കമലഹാസൻ മലയാളത്തിലൂടെയായിരുന്നല്ലോ അഭിനയ രംഗത്തേക്കെത്തിയിരുന്നത് 1989 ൽ റിലീസ് ചെയ്ത ചാണക്യന്‍ എന്ന കമല്‍ഹാസന്‍ നായകനായ ചിത്രമാണ് ആ വൻ വിജയം സ്വന്തമാക്കിയത്. അതിനു പിന്നിലെ അണിയറക്കഥ അറിയാം.
മലയാളത്തിലെ ഇപ്പോഴത്തെ പ്രമുഖ സംവിധായകരിൽ മുൻ നിരക്കാരനായ ടി കെ രാജീവ് കുമാര്‍ ആദ്യമായി സംവിധാനം ചെയ്ത മലയാള സിനിമയാണ് ‘ചാണക്യന്‍’. രാജീവ് കുമാർ തന്റെ കന്നി ചിത്രത്തിൽ നായകനാക്കാൻ ആഗ്രഹിച്ചത് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ ആയിരുന്നു.കഥ കേട്ടപ്പോൾ മമ്മൂട്ടിക്ക് അത് ഇഷ്ടമാകുകയും ചെയ്തതാണ്.
പക്ഷേ ഒരു പുതുമുഖ സംവിധായകനെ വിശ്വസിക്കാൻ ആ സാഹചര്യത്തിൽ മമ്മൂട്ടിക്ക് താല്പര്യമില്ലായിരുന്നു. പിന്നീട് അന്ന് മലയാളത്തിൽ തിളങ്ങി നിൽക്കുന്ന മറ്റൊരു താരമായ കമല്‍ഹാസന്‍ ആ ചിത്രത്തില്‍ അഭിനയിക്കുകയും ചാണക്യന്‍ സൂപ്പര്‍ഹിറ്റായി മാറുകയും ചെയ്തു. മലയാളത്തിലെ മികച്ച ത്രില്ലറുകളില്‍ ഒന്നാണ് ചാണക്യന്‍
എന്തായാലും ചാണക്യന്റെ വിജയത്തിലൂടെ മമ്മൂട്ടിക്ക് രാജീവ് കുമാർ എന്ന സംവിധായകനിൽ ഉള്ള അവിശ്വാസം മാറിയിരുന്നു. ഒരു പക്ഷേ ഇപ്പോൾ ഏറ്റവും കൂടുതൽ പുതുമുഖ സംവിധായകർക്ക് അവസരം കൊടുക്കുന്ന സൂപ്പർ താരം മമ്മൂട്ടി ആയിരിക്കും . ഒരു പക്ഷേ അദ്ദേഹം ആ സംഭവത്തോടെ തന്റെ നിലപാട് മാറ്റിയതാകാം. പിന്നീട് പലപ്പോഴും മലയാളത്തിലെ ഇപ്പോഴത്തെ പല് സൂപ്പർ ഹിറ്റ് സംവിധായകരുടെയും ആദ്യ ചിത്രം മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. ലാൽ ജോസ് സമാനമായ ഒരു സംഭവം മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്
അക്കഥ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. പക്ഷേ പിന്നീട് രാജീവ് കുമാർ മമ്മൂക്കയെ വച്ച് മഹാ നഗരം എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു പക്ഷേ പ്രതീക്ഷകൾ എല്ലാം തകർത്തു ആ ചിത്രം വൻ പരാജയമായിരുന്നു.ഏതൊരു സംവിധായകന്റെയും ആദ്യ ചിത്രം അയാളുടെ അത്രയും വർഷത്തെ പ്രയത്നത്തിന്റെ ഫലം ആയിരിക്കും അത് അവരുടെ എത്രയും കാലത്തെ അനുഭവത്തിന്റെയും സ്വപ്നത്തിന്റെയും ത്യാഗത്തിന്റെയുമൊക്കെ റിസൾട്ടു ആയിരിക്കും അത് കൊണ്ട് തന്നെ അത് മികച്ചതായിരിക്കും എന്ന നിലപാടിലേക്ക് മമ്മൂട്ടിയെ മാറ്റി ചിന്തിപ്പിക്കാൻ ഈ അവസരം മമ്മൂക്കയ്ക്ക് ഉപകാരപ്പെട്ടു എന്ന് വേണം പറയാം. അത് ഒരിക്കൽ ലാൽ ജോസിനോട് പറഞ്ഞിട്ടുമുണ്ട്.