
ആ പ്രശസ്ത ബോളിവുഡ് വിവാഹത്തിൽ എത്തിയ രേഖയുടെ നെറ്റിയിൽ കുങ്കുമം ചാർത്തിയ രൂപം കണ്ടു അമിത ബച്ചന്റെ ഭാര്യ ജയാ ബച്ചൻ വിതുമ്പി; ജീവചരിത്രകാരൻ വെളിപ്പെടുത്തുന്നു
മുംബൈ: ബോളിവുഡിലെ നിത്യഹരിത താരങ്ങളായ അമിതാഭ് ബച്ചൻ, ജയാ ബച്ചൻ, രേഖ എന്നിവരുമായി ബന്ധപ്പെട്ട ഒരു പഴയകാല വിവാദ വാർത്ത വീണ്ടും ചർച്ചയാകുന്നു. രേഖയും അമിതാഭ്ബച്ചനും തമ്മിൽ പ്രണയത്തിലാണ് എന്നുള്ള തരത്തിൽ അതല്ല ഇരുവരും രഹസ്യമായി വിവാഹം കഴിച്ചിരുന്നു എന്ന് പോലും പല തരത്തിലുള്ള വാർത്തകൾ അക്കാലത്തു നിറഞ്ഞു നിന്നിരുന്നു. എന്നാൽ അമിതാഭ് ഒരിക്കലും അതങ്ങനെ പരസ്യമായി അംഗീകരിച്ചിരുന്നില്ല എങ്കിലും ഇരുവർക്കുമിടയിൽ ഒരു പ്രത്യേക ബന്ധം നില നിന്നിരുന്നു എന്നത് സത്യമാണ് .
1976-ൽ പുറത്തിറങ്ങിയ ‘ദോ അഞ്ജാനെ’ എന്ന സിനിമയുടെ സെറ്റിലാണ് രേഖയും അമിതാഭ് ബച്ചനും തമ്മിലുള്ള അടുപ്പം തുടങ്ങുന്നത്. അമിതാഭ് അപ്പോഴേക്കും ജയാ ബച്ചനെ വിവാഹം കഴിച്ചിരുന്നു. ഗോസിപ്പുകൾ: ‘ദോ അഞ്ജാനെ’ ഉൾപ്പെടെ നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. ഇവരുടെ ഓൺ-സ്ക്രീൻ കെമിസ്ട്രി പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായി. ഇത് ഇവർ തമ്മിൽ ഒരു പ്രണയബന്ധം ഉണ്ടെന്നുള്ള ഗോസിപ്പുകൾക്ക് തിരികൊളുത്തി.
സിൽസില (1981): യഷ് ചോപ്ര സംവിധാനം ചെയ്ത ‘സിൽസില’ എന്ന സിനിമ ഈ ത്രികോണ പ്രണയത്തെക്കുറിച്ച് പരസ്യമായി ചർച്ച ചെയ്ത ഒരു ചിത്രമാണ്. അമിതാഭ് ബച്ചൻ, ജയാ ബച്ചൻ, രേഖ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം, അവരുടെ യഥാർത്ഥ ജീവിതത്തിലെ ബന്ധങ്ങളെ പ്രതിഫലിക്കുന്നതാണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. ഈ സിനിമയ്ക്ക് ശേഷം അമിതാഭ് ബച്ചനും രേഖയും ഒരുമിച്ച് സിനിമകളിൽ അഭിനയിക്കുന്നത് നിർത്തി.
രേഖയുടെ തുറന്നുപറച്ചിലുകൾ:
അമിതാഭ് ബച്ചൻ ഈ ബന്ധത്തെക്കുറിച്ച് പരസ്യമായി ഒന്നും സംസാരിച്ചിട്ടില്ലെങ്കിലും, രേഖ പല അഭിമുഖങ്ങളിലും തനിക്ക് അമിതാഭിനോടുള്ള ഇഷ്ടം തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാൽ, താൻ ജയാ ബച്ചന്റെ വികാരങ്ങളെ വ്രണപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും, അമിതാഭ് സ്വന്തം പ്രതിച്ഛായയും കുടുംബവും മക്കളും സംരക്ഷിക്കാൻ വേണ്ടിയാണ് ഈ ബന്ധം പരസ്യമായി അംഗീകരിക്കാത്തതെന്നും രേഖ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
1980-ൽ നടന്ന റിഷി കപൂറിന്റെയും നീതു സിംഗിന്റെയും വിവാഹ വേളയിൽ രേഖയുടെ ഒരു പ്രത്യക്ഷപ്പെടൽ ജയാ ബച്ചനെ കണ്ണീരണിയിച്ചതായി പ്രമുഖ ജീവചരിത്രകാരൻ യാസർ ഉസ്മാൻ തന്റെ “രേഖ: ദി അൺടോൾഡ് സ്റ്റോറി” എന്ന പുസ്തകത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
റിഷി കപൂറിന്റെയും നീതു സിംഗിന്റെയും ആഢംബര വിവാഹത്തിൽ ബോളിവുഡിലെ പ്രമുഖർ എല്ലാം പങ്കെടുത്തിരുന്നു. അമിതാഭ് ബച്ചനും ഭാര്യ ജയാ ബച്ചനും അതിഥികളായി എത്തിയിരുന്നു. വധു നീതു സിംഗിന്റെ അടുത്താണ് ജയാ ബച്ചൻ ഇരുന്നിരുന്നത്. ഈ വേളയിലാണ് രേഖയുടെ അപ്രതീക്ഷിത എൻട്രി. വെളുത്ത സാരിയിൽ, നെറ്റിയിൽ വലിയ ചുവന്ന പൊട്ടും സിന്ദൂരവും അണിഞ്ഞായിരുന്നു രേഖയുടെ വരവ്. ഇത് അവിടെ കൂടിയവരുടെയെല്ലാം ശ്രദ്ധ ആകർഷിച്ചു.
സിന്ദൂരധാരിയായി രേഖയെ കണ്ടപ്പോൾ പലരും അത്ഭുതപ്പെടുകയും രേഖ രഹസ്യമായി വിവാഹിതയായെന്ന തരത്തിൽ അടക്കം പറച്ചിലുകൾ തുടങ്ങുകയും ചെയ്തു. രേഖ നേരെ വിവാഹവേദിയിലേക്ക് നടക്കുകയും അമിതാഭ് ബച്ചനെ തിരയുകയും ചെയ്തു. അന്ന് സംവിധായകൻ മൻമോഹൻ ദേശായിയോട് സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്ന അമിതാഭ് ബച്ചന്റെ അടുത്തേക്ക് രേഖ എത്തുകയും ചുരുങ്ങിയ സമയം സംസാരിക്കുകയും ചെയ്തു.
ഈ രംഗങ്ങൾക്കെല്ലാം ജയാ ബച്ചൻ സാക്ഷിയായിരുന്നു. സ്റ്റാർഡസ്റ്റ് മാഗസിന്റെ റിപ്പോർട്ടുകൾ പ്രകാരം, ജയാ ബച്ചൻ വളരെ നേരം ഭാവഭേദമില്ലാതെ ഇരിക്കാൻ ശ്രമിച്ചുവെങ്കിലും ഒടുവിൽ തലകുനിച്ച് കണ്ണീർ പൊഴിക്കുകയായിരുന്നു.
പിന്നീട് ഈ സംഭവത്തെക്കുറിച്ച് രേഖയോട് ചോദിച്ചപ്പോൾ, താൻ ഒരു സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് നേരെ വിവാഹത്തിന് വന്നതാണെന്നും, സിന്ദൂരം വേഷത്തിന്റെ ഭാഗമായിരുന്നെന്നും അത് മായ്ക്കാൻ മറന്നുപോയതാണെന്നും രേഖ വിശദീകരിച്ചിരുന്നു. എങ്കിലും, ഈ സംഭവം അന്നും ഇന്നും ബോളിവുഡ് ചരിത്രത്തിലെ ഒരു പ്രധാന ഏടായി തുടരുന്നു. അമിതാഭ്, ജയ, രേഖ എന്നിവരുടെ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ഈ സംഭവം കൂടുതൽ നിറം നൽകി.
സിന്ദൂരം: ഭർത്താവ് മരണപ്പെട്ട സ്ത്രീകളും അവിവാഹിതരും സാധാരണയായി സിന്ദൂരം അണിയാറില്ലെങ്കിലും, രേഖ ഇപ്പോഴും സിന്ദൂരം അണിയുന്നത് വലിയ ചർച്ചാ വിഷയമാണ്. അമിതാഭ് ബച്ചനോടുള്ള സ്നേഹത്തിന്റെ പ്രതീകമായാണ് രേഖ ഇത് ധരിക്കുന്നതെന്ന് ചിലർ വിശ്വസിക്കുന്നു. എന്നാൽ, സിന്ദൂരം തന്റെ വ്യക്തിപരമായ ഇഷ്ടമാണെന്നും അത് ഒരു ഫാഷൻ സ്റ്റേറ്റ്മെന്റ് മാത്രമാണെന്നും രേഖ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതിനോടനുബന്ധിച്ചുണ്ടായ ഒരു സംഭവവും ചുവടെ ചേർക്കുന്നു.